KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മുറിക്കുള്ളിൽ കുടുങ്ങിപ്പോയ രണ്ടര വയസ്സുകാരനെ അഗ്നിശമനസേന ഉദ്യോഗസ്ഥർ രക്ഷപെടുത്തി

കാഞ്ഞിരപ്പള്ളി : വീടിന്റെ മുറിക്കകത്ത് കുടുങ്ങിപ്പോയ രണ്ടര വയസ്സുകാരൻ ബാലനെ കാഞ്ഞിരപ്പള്ളി അഗ്നിശമനസേന ഉദ്യോഗസ്ഥരെത്തി രക്ഷപെടുത്തി . പാറത്തോട് മലനാടിന് സമീപത്ത് ശനിയാഴ്ച രാവിലെ 11.40 തോടെയായിരുന്നു സംഭവം.

മുറിക്കുള്ളില്‍ കയറിയ രണ്ടര വയസുകാരന്‍ മുറിയുടെ വാതില്‍ അടച്ച ശേഷം പൂട്ടില്‍ കിടന്ന താക്കോല്‍ ഉപയോഗിച്ച് വാതില്‍ അകത്തുനിന്നും പൂട്ടി. തുടര്‍ന്ന് ഇത് തുറക്കാന്‍ കഴിയാതെ വന്നതോടെ കുട്ടിയുടെ മാതാവ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയും, തുടര്‍ന്ന് ഇവര്‍ വീട്ടിലെത്തി വാതിന്റെ പൂട്ട് തകര്‍ത്ത് കുട്ടിയെ പുറത്തെത്തിക്കുകയായിരുന്നു.

ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരായ പി.എ. നൗഫല്‍, ടി.വി. റെജിമോന്‍, എസ്. വിന്‍സ്രാജ്, എസ്.എസ്. അരവിന്ദ്, ഹരി കെ. കുമാര്‍, കെ.എസ്. സുരേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാ പ്രവര്‍ത്തനം.

error: Content is protected !!