കാഞ്ഞിരപ്പള്ളി രൂപതാ ദിനം: ജൂബിലി തിരി എരുമേലിയിൽ എത്തിച്ചു
കാഞ്ഞിരപ്പള്ളി: നാല്പത്തിയേഴാമത് രൂപതാദിന വേദിയായ എരുമേലി അസംപ്ഷൻ ഫൊറോന പള്ളിയിൽ രൂപതാദിന തിരി സ്വീകരിച്ചു. നാല്പത്തിയാറാമത് രൂപതാദിന വേദിയായിരുന്ന കുമളി ഫൊറോനയിൽ നിന്നും ഈ വർഷത്തെ രൂപതാദിന ആതിഥേയരായ എരുമേലി ഫൊറോന ഏറ്റു വാങ്ങിയ തിരി ഫൊറോനയിലെ 17 ഇടവകകളിലും പ്രാർത്ഥനാദിനങ്ങൾ പൂർത്തിയാക്കിയാണ് എരുമേലി ഫൊറോന പള്ളിയിൽ എത്തിച്ചേർന്നത്. രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ നാല്പത്തിയേഴാമത് രൂപതാദിന വേദി പ്രഖ്യാപിച്ച് നല്കിയ തിരിയാണ് എരുമേലി ഫൊറോന വികാരി ഫാ. വർഗ്ഗീസ് പുതു പറമ്പിലിന്റെ നേതൃത്വത്തിൽ എരുമേലി ഫൊറോന ഏറ്റു വാങ്ങിയത്.
1977 ൽ സ്ഥാപിതമായ കാഞ്ഞിരപ്പള്ളി രൂപതയുടെ സുവർണ്ണ ജൂബിലി ആചരണം ദൈവജനത്തിന്റെ സമഗ്ര വളർച്ച ലക്ഷ്യമാക്കിയുള്ള കർമ്മ പദ്ധതികളിലൂടെ മുന്നേറുന്നു . ഇതിൻ്റെ ഭാഗമായി കുടുംബ വർഷമായി പ്രഖ്യാപിച്ച് വിവിധ കർമ്മ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കി. എരുമേലി ഫൊറോന ഇടവക സമൂഹത്തെ പ്രതിനിധീകരിച്ച് ഫൊറോന വികാരി ഫാ. വർഗ്ഗീസ് പുതുപറമ്പിൽ, ഫാ. എബ്രാഹം തൊമ്മിക്കാട്ടിൽ, ഫാ. ജിമ്മി കളത്തിൽ , കൈക്കാരൻമാരായ സുബിച്ചൻ മഞ്ഞാങ്കൽ, ജോൺ ഒഴുകയിൽ, റ്റോംസ് മണ്ണംപ്ലാക്കൽ, മാത്യൂസ് അറയ്ക്കൽ, സന്യസ്ത പ്രതിനിധി , വിവിധ സംഘടനാ ഭാരവാഹികൾ എന്നിവർ ചേർന്നാണ് തിരി ഏറ്റു വാങ്ങിയത്.