കാഞ്ഞിരപ്പള്ളി ന്യൂസ് – ഇന്നത്തെ പത്രം date : 06/07/2024
കാഞ്ഞിരപ്പള്ളി മേഖലയിലെ ഇന്നത്തെ (06/07/2024) ഇന്നത്തെ പ്രധാന വാർത്തകളും, വിശേഷങ്ങളും ഇവിടെ വായിക്കാം :
കാഞ്ഞിരപ്പള്ളി താലൂക്കിന്റെ പരിധിയിൽ ഉൾപ്പെട്ട, കാഞ്ഞിരപ്പളളി, പാറത്തോട്, ചിറക്കടവ്, എരുമേലി, മണിമല ,എലിക്കുളം, മുണ്ടക്കയം, കോരുത്തോട്, കൂട്ടിക്കൽ ഗ്രാമപഞ്ചായത്തുകളിലെ ഇന്നത്തെ പ്രധാന വാർത്തകളും, വിശേഷങ്ങളും ഇവിടെ വായിക്കാം . മേഖലയിലെ പ്രധാന അറിയിപ്പുകൾ, തൊഴിൽ വാർത്തകൾ, ഇന്റർവ്യൂകൾ, ചരമ വാർത്തകൾ മുതലായവയും ഇവിടെ ലഭ്യമാണ് : :
വാഴൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ബന്ദിപൂ കൃഷി ചിറക്കടവിൽ ആരംഭിച്ചു.
പൊൻകുന്നം : ഇക്കുറി ഓണത്തിന് പൂക്കളമൊരുക്കാൻ അന്യസംസ്ഥാന പൂക്കളെ ആശ്രയിക്കാതെ, നാട്ടിൽ തന്നെ പൂവ് ലഭ്യമാക്കാനൊരുങ്ങി വാഴൂർ ബ്ലോക്ക് പഞ്ചായത്ത്. ഇതിനായി ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകളിലെ കർഷക ഗ്രൂപ്പുകൾ വഴി ബന്ദിപ്പൂ കൃഷി നടത്തുന്നു. ഓണത്തിന് ഒരു കുടന്ന പൂവ് എന്ന പേരിലാണ് പദ്ധതിനടപ്പാക്കുന്നത്.
തിരഞ്ഞെടുത്ത 30 കർഷക ഗ്രൂപ്പുകൾ വഴിയാണ് കൃഷി നടത്തുന്നത്.ഒരു പഞ്ചായത്തിന് 5000 തൈകൾ എന്ന ക്രമത്തിൽ 30000 തൈകൾ നൽകും.ഓരോ പഞ്ചായത്തിലും 2 ഹെക്ടർ സ്ഥലത്ത് കൃഷി നടത്തും. അഞ്ച് ലക്ഷം രൂപയാണ് പദ്ധതി നടത്തിപ്പിനായി ചിലവഴിക്കുന്നത്.
തൈകൾ നട്ട് 45 ദിവസം മുതൽ പൂവിട്ടു തുടങ്ങും.ഒരു ചെടിയിൽ നിന്നും 3 മുതൽ 4 കിലോ പൂക്കൾ ലഭിക്കും.
തെക്കേത്തുകവലയിൽ വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ്.കെ.മണി തൈകൾ നട്ട് ചിറക്കടവ് പഞ്ചായത്ത് തല പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.ആർ ശ്രീകുമാർ അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീതാ.എസ്.പിള്ള, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സതി സുരേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതിയധ്യക്ഷന്മാരായ ഷാജിപാമ്പൂരി,
പി.എം.ജോൺ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ബി.രവീന്ദ്രൻ നായർ, മിനി സേതുനാഥ്, രജ്ഞിനി ബേബി, ലതാ ഉണ്ണികൃഷ്ണൻ, പഞ്ചായത്തംഗം ലീന കൃഷ്ണകുമാർ, കൃഷി ഓഫീസർ ടി.ആർ.സ്വപ്ന, കൃഷി അസിസ്റ്റൻ്റുമാരായ ശ്രീജ മോഹൻ, എസ്.എസ്.ടിങ്കി എന്നിവർ പങ്കെടുത്തു.
അരയാഞ്ഞിലിമണ്ണ് നടപ്പാലം: നിർമാണം ഉടനെന്ന് മന്ത്രി എംഎൽഎയ്ക്ക് ഉറപ്പ് നൽകി
എരുമേലി ∙ അരയാഞ്ഞിലിമണ്ണ് നടപ്പാലത്തിന്റെ നിർമാണത്തിനുള്ള കുരുക്കുകൾ അഴിയുന്നു. പാലത്തിന്റെ നിർമാണത്തിന് സർക്കാർ അംഗീകൃത പ്രോജക്ട് മാനേജ്മെന്റ് കമ്മിറ്റികളിൽ നിന്ന് കരാർ ക്ഷണിക്കുമെന്നു മന്ത്രി ഒ.ആർ.കേളു, പ്രമോദ് നാരായൺ എംഎൽഎയെ അറിയിച്ചു.
നിയമസഭയിൽ സബ്മിഷനു മറുപടിയായിട്ടാണ് തടസ്സം നീങ്ങിയെന്നു മന്ത്രി അറിയിച്ചത്. അരയാഞ്ഞിലിമണ്ണിൽ ചെറിയ വാഹനങ്ങൾക്കു കൂടി കടന്നു പോകാവുന്ന ഇരുമ്പ് പാലം നിർമിക്കുന്നതിന് 2.69 കോടി രൂപയാണ് പട്ടികവർഗ ക്ഷേമ വകുപ്പ് അനുവദിച്ചിരിക്കുന്നത്. പാലത്തിന്റെ നിർമാണം പൊതുമരാമത്ത് വകുപ്പ് ചെയ്യണമെന്ന് പട്ടികവർഗ ക്ഷേമ വകുപ്പ് നിഷ്കർഷിച്ചിരുന്നു. ഇതേ തുടർന്ന് പിഡബ്ല്യുഡി അധികൃതർ സ്ഥലം സന്ദർശിച്ചിരുന്നു. എന്നാൽ ഇരുമ്പും കോൺക്രീറ്റും ഉപയോഗിച്ചുള്ള നിലവിലെ രൂപ രേഖയിലുള്ള നിർമാണം തങ്ങൾക്ക് അപ്രാപ്യമാണെന്നു ചീഫ് എൻജിനീയർ രേഖാമൂലം മറുപടി നൽകിയിരുന്നു.ഇക്കാര്യം എംഎൽഎ നിയമസഭയിൽ അവതരിപ്പിച്ചപ്പോഴാണു പാലത്തിന്റെ നിർമാണം ഉടനെ ആരംഭിക്കുമെന്ന് മന്ത്രി ഉറപ്പു നൽകിയത്.
യോഗം നാളെ
അരയാഞ്ഞിലിമണ്ണ് ∙ നടപ്പാലം യാഥാർഥ്യമാക്കുന്നത് സംബന്ധിച്ച് തുടർനടപടികൾ ചർച്ച ചെയ്യാൻ ജനകീയ പാലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ 3.30 ന് സെന്റ് ജോസഫ് പള്ളി ഓഡിറ്റോറിയത്തിൽ പൊതുയോഗം ചേരും.
പൂഞ്ഞാറിനെ ഡിജിറ്റൽ ലിറ്ററേറ്റ് മണ്ഡലമാക്കും : അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ
കാഞ്ഞിരപ്പള്ളി : വയോജങ്ങൾക്ക് ആധുനിക സാങ്കേതിക വിദ്യകൾ പരിചയപ്പെടുത്തി കൊടുക്കുവാൻ പൂഞ്ഞാർ മണ്ഡലത്തിൽ ഡിജിറ്റൽ ലിറ്ററസി നടപ്പിലാക്കുമെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. അതിനായി മണ്ഡലത്തിന്റെ വിവിധ പ്രദേശങ്ങളിൽ പരിശീലന കേന്ദ്രങ്ങൾ തുടങ്ങും. വിദ്യാർഥികളുടെ കലാവാസന പരിപോഷിപ്പിക്കുവാൻ, സംസ്ഥാന കലോത്സവം മാതൃകയിൽ, പൂഞ്ഞാർ മണ്ഡലത്തിൽ കലോത്സവം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ എല്ലാം വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികൾക്ക്പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ഏർപ്പെടുത്തിയ പ്രതിഭാ പുരസ്കാരവും എക്‌സലൻസ് അവാർഡ് വിതരണവും ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. തദവസരത്തിൽ ഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഈ കാര്യം അറിയിച്ചത്
ജനറൽ ആശുപത്രിക്കെതിരെ യുഡിഎഫ് നടത്തുന്ന സമരം അപഹാസ്യം: യൂത്ത് ഫ്രണ്ട്-എം
ചിറക്കടവ്: കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിക്കെതിരേ യുഡിഎഫ് നടത്തുന്ന സമരം അപഹാസ്യ വും രാഷ്ട്രീയപ്രേരിതവുമാണെന്ന് യൂത്ത് ഫ്രണ്ട്- എം ചിറക്കടവ് മണ്ഡലം കമ്മിറ്റി ആരോപിച്ചു.
ഇടിഞ്ഞു വീഴാറായ പഴയ കെട്ടിടത്തിൽനിന്ന് പുതിയ കെട്ടിടത്തിലേക്ക് കാന്റീൻ മാറ്റിസ്ഥാപിക്കാൻ യുഡിഎഫ് പ്രതിനിധികൾ ഉൾപ്പെട്ട ആശുപത്രി വികസനസമിതി ഐകകൺഠ്യേനയാണ് തീരുമാനിച്ചിരുന്നത്. രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഡോക്ടർമാർ ഉൾപ്പെടെയുള്ള ആശുപത്രി ജീവനക്കാർക്കും ഏറെ പ്രയോജനകരമായിരുന്ന കാന്റീന് എതിരേ ഇപ്പോൾ സമരവുമായി കടന്നുവരുന്നത് ആശുപത്രിയുടെ പ്രവർത്തനങ്ങളെ താറുമാറാക്കി സ്വകാര്യ ആശുപത്രി ലോബിയെ സഹായിക്കുന്നതിനു വേണ്ടിയാണ്.
നല്ല നിലയിൽ പ്രവർത്തിക്കുന്ന ജനറൽ ആശുപത്രിയെ തകർക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണ് യുഡിഎഫ് സമരമെന്നും യൂത്ത് ഫ്രണ്ട്-എം ചിറക്കടവ് മണ്ഡലം പ്രസിഡന്റ് റിച്ചു സുരേഷ് ആരോപിച്ചു.
മാങ്കോസ്റ്റിൻ മരച്ചുവട്ടിൽ പാത്തുമ്മയും ആടും എത്തി കുട്ടികൾക്ക് കൗതുകമായി
വാഴൂർ: ഉള്ളായം യു.പി സ്‌കൂളിൽ ബഷീർ അനുസ്മരണ ദിനത്തിൽ പാത്തുമ്മയും ആടും മാങ്കോസ്റ്റിൻ ചുവട്ടിലെത്തി. അനുസ്മരണ പരിപാടി ഗോപകുമാർ കങ്ങഴ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ വാഴൂർ ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് മെമ്പർ ഡെൽമ ജോർജ് അധ്യക്ഷ ആയിരുന്നു.
‘ മക്കളേ, ഞാൻ വൈക്കത്ത് തലയോല പറമ്പിൽ നിന്നും എത്തുകയാണ്. എന്റെ മൂത്താപ്പായുടെ ഓർമ്മദിനമാണിന്ന്. അദ്ദേഹത്തിന്റെ സ്മരണാർത്ഥം നിങ്ങൾ നട്ടുപിടിപ്പിച്ചിട്ടുള്ള മാങ്കോസ്റ്റിൽ മരങ്ങൾ ഞാൻ കണ്ടു. ഇത്രയും ദൂരം എന്റെ ആടുമായിട്ടാണ് ഞാൻ എത്തിയിട്ടുളളത്’ .
പാത്തുമ്മയുടെ വാക്കുകൾ കുട്ടികൾ ഹർഷാരവത്തോടെയാണ് സ്വീകരിച്ചത്. പരിപാടിയുടെ തുടക്കം ബഷീറിന്റെ പ്രിയപ്പെട്ട ഹിന്ദി ഗാനമായ
സോജരാജകുമാരീ…സോജാ… എന്ന ഗാനം കേൾപ്പിച്ചുകൊണ്ടായിരുന്നു. പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ ഡോ എം.എ.റഹ്‌മാൻ തയ്യാറാക്കിയ ‘ബഷീർ ദ മാൻ’ എന്ന ഹ്രസ്വചിത്രത്തിന്റെ പ്രദർശനവും നടന്നു. ബഷീറിനെ ബേപ്പൂരിലെത്തി അഭിമുഖം തയ്യാറാക്കിയ ഗോപകുമാർ കങ്ങഴയുമായി വിദ്യാർത്ഥികൾ മുഖാമുഖം പരിപാടിയും നടത്തി. വാഴൂർ പഞ്ചായത്ത് മെമ്പർ ഡെൽമാ ജോർജിന്റെ മകൾ അഞ്ചാം ക്ലാസ്സുകാരി ദിയ ജോർജാണ് ആണ് പാത്തുമ്മയായി വേഷമിട്ടത്. പരിപാടി കഴിഞ്ഞ് പുറത്തിറങ്ങിയ പാത്തുമ്മായുടെ ആടിന് കുട്ടികൾ കൊണ്ടുവന്ന തീറ്റ നൽകി. പാചകപുരയിൽ നിന്ന് കഞ്ഞിവെള്ളവും കൊടുത്തു. പ്രസ്തുത പരി പാടിക്ക് സീനിയർ അദ്ധ്യാപകനും പരിസ്ഥിതി പ്രവർത്തകനായ കെ. ബിനു, സൂര്യ.എസ്.നായർ, അമൽ ജോസഫ് എന്നിവർ നേതൃത്വം നൽകി നൽകി. വായനാ വാരാചരണത്തിന്റെ സമാപനം കുറിച്ചു കൊണ്ടുള്ള പരിപാടിയാണ് സ്‌കൂളിൽ നടന്നത്.
അനുസ്മരണം
മുണ്ടക്കയം.. ഇന്ത്യൻ നാഷണൽ കോൺഗ്രസ് ബ്ലോക്ക് ഭാരവാഹി ആയിരുന്ന കെ. എൻ. സുദർശനന്റെ വേർപാടിൽ കോൺഗ്രസ് മുണ്ടക്ക യം മണ്ഡലം കമ്മിറ്റി അനുശോ ചിച്ചു. പാർട്ടിക്ക് വേണ്ടി അക്ഷീണം പ്രെയക്നിച്ച വ്യെക്തി ത്വം ആയിരുന്നു പരേതൻ എന്നും കമ്മിറ്റി വിലയിരുത്തി. മണ്ഡലം പ്രസിഡന്റ് കെ. എസ്. രാജുവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഡി. സി. സി. ജനറൽ സെക്രട്ടറി പ്രെകാശ് പുളിക്കൻ, ബ്ലോക്ക് പ്രസിഡന്റ് ബിനു മറ്റ ക്ക ര, ഭാരവാഹികളായ റോയ്കപ്പിലുമാ ക്ക ൽ, നൗഷാദ് ഇല്ലി ക്കൽ, സെബാസ്റ്റ്യൻ ചുള്ളിത്തറ, വി. ടി. അയൂബ്ഖാൻ, കെ. കെ. ജനാർദ്ദ നൻ, ബെന്നി ചേറ്റുകുഴി, adv. റിമിൻ രാജൻ,ജോൺസൻ,ജിനീഷ് മുഹമ്മദ്, ഷീബ ഡിഫൈൻ, സിനിമോൾ തടത്തിൽ, ജാൻസി തൊട്ടിപ്പാട്ട്, സാബു മടിക്കാ ൻ ക ൽ, ബാലൻ, രാജൻ കുട്ടി, റോബിച്ചെന്, എൻ. ആ ർ. സുരേഷ്, മാതുക്കുട്ടി, അഷ്‌റഫ്, ഔസെപ്പച്ചൻ, ജെമാ ൽ, എ. ജെ. ജോൺ, അരുൺ കൊക്കാപ്പ ള്ളി, ഷാ ജി വെള്ളനാ ഡി, സുരേഷ് സെബാസ്റ്റ്യൻ, സജി കൊണ്ടാട്ട, ബിനു തോമസ്, ഷമീർ, ലൂസി തോമസ്, സതി ശിവദാസ് എന്നിവർ പ്രെസംഗി ച്ചു.
കരിനിലം – കുഴിമാവ് റോഡിലെ ദുരിത യാത്രയിൽ പ്രതിഷേധിച്ച് ജനകീയ പ്രതിഷേധം നാളെ
മുണ്ടക്കയം ∙ കരിനിലം – കുഴിമാവ് റോഡിലെ ദുരിത യാത്രയിൽ പ്രതിഷേധിച്ച് ജനകീയ പ്രതിഷേധം നാളെ തകർന്ന റോഡിൽ തേങ്ങ എറിഞ്ഞുടച്ചു തുടങ്ങുന്ന പ്രതിഷേധത്തിൽ കരിനിലം മുതൽ കൊട്ടാരംകട വരെ റോഡിൽ ജനകീയ മതിൽ തീർക്കാനും തീരുമാനം. രാവിലെ 11ന് കരിനിലം പോസ്റ്റാഫിസ് കവലയിൽ പ്രദേശത്തെ മുതിർന്ന അംഗം പുതുപ്പറമ്പിൽ ഹവ്വാക്കുട്ടി യൂസഫ് ഉദ്ഘാടനം ചെയ്യും.
അഞ്ച് വർഷത്തിലേറെയായി തകർന്ന റോഡിലൂടെയാണ് ജനങ്ങളുടെ യാത്ര. രണ്ട് വർഷം മുൻപ് റോഡ് നിർമിക്കാൻ പദ്ധതി തയാറാക്കുകയും നിർമാണം തുടങ്ങിയ ശേഷം കരാറുകാരൻ നിർമാണം ഉപേക്ഷിക്കുകയും ആയിരുന്നു.
ഇതേ തുടർന്ന് നിർമാണം പൂർണമായും മുടങ്ങി. പ്രതിഷേധങ്ങൾ നടക്കുമ്പോൾ ഉടൻ നടപടി സ്വീകരിക്കും എന്ന അധികൃതരുടെ വാക്ക് കേട്ട് മടുത്ത ജനങ്ങൾ റോഡ് സംരക്ഷണത്തിനായി ജനകീയ സമിതി രൂപീകരിച്ചു. ആദ്യ ഘട്ടമായി പ്ലാക്കപ്പടി, കൊട്ടാരംകട തുടങ്ങിയ സ്ഥലങ്ങളിൽ ജനകീയ യോഗം ചേർന്ന ശേഷമാണ് ആദ്യ പ്രതിഷേധ പരിപാടിയിലേക്കു കടക്കുന്നത്.
പഴയ കരാറുകാരൻ നിർമാണ ജോലികൾ മുടക്കിയതാണ് പ്രശ്നത്തിന് കാരണമായതെന്നും. പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം പദ്ധതി ഉടൻ നടപ്പാക്കുമെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചിരുന്നു. എന്നാൽ അത് എത്രയും വേഗം വേണമെന്നാണ് ജനങ്ങളുടെ ആവശ്യം. കരിനിലം പോസ്റ്റ് ഓഫിസ് കവലയിൽ നിന്നും തുടങ്ങി കുഴിമാവിൽ എത്തുന്ന റോഡ് കോരുത്തോട്– കുഴിമാവ് റോഡിന് സമാന്തര പാതയാണ്. എന്നാൽ റോഡിന്റെ എല്ലാ സ്ഥലങ്ങളിലും ടാറിങ് പൂർണമായും തകർന്ന നിലയിലാണ്.
പ്ലാക്കപ്പടി, പശ്ചിമ, കൊട്ടാരംകട തുടങ്ങിയ പ്രദേശത്തെ ജനങ്ങൾ കോരുത്തോട്, പുഞ്ചവയൽ റൂട്ടുകൾ വഴിയാണ് സഞ്ചരിക്കുന്നത്. ആദിവാസി വിഭാഗങ്ങൾ ഏറെയുള്ള പശ്ചിമ പ്രദേശത്ത് സ്കൂൾ കുട്ടികൾ അടക്കം അഞ്ച് കിലോമീറ്ററോളം നടന്നാണ് ബസ് സർവീസുള്ള മറ്റ് റോഡുകളിൽ എത്തുന്നത്. ഇതുവഴി നഷ്ടം സഹിച്ചും ഒരു സ്വകാര്യ ബസ് സർവീസ് നടത്തുന്നുണ്ട്. റോഡിൽ സഞ്ചാരം അസാധ്യമായതോടെ സ്കൂൾ ബസുകൾ ഓട്ടം നിർത്തിയിരുന്നു.
സംരക്ഷണ സമിതി ചെയർമാൻ സിനിമോൾ തടത്തിൽ, കൺവീനർ ജാൻസി തൊട്ടിപ്പാട്ട്, ബി.ജയചന്ദ്രൻ, സെക്രട്ടറി അഖിലേഷ് ബാബു തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിഷേധ പരിപാടികൾ നടത്തുന്നത്.
പ്രതിഷേധാഗ്നി ധർണ
കാഞ്ഞിരപ്പള്ളി ∙ ചരിത്രത്തിൽ ആദ്യമായി ശമ്പള പരിഷ്കരണ തത്വം പാലിക്കപ്പെടാതെ പോകുന്നുവെന്നും 2019 ന് ശേഷം 2028 ൽ മാത്രമേ ജീവനക്കാർക്ക് അടുത്ത ശമ്പള പരിഷ്കരണ ആനുകൂല്യം ലഭിക്കുകയുള്ളൂ എന്നും എൻജിഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയറ്റംഗം അഷറഫ് പറപ്പള്ളി അഭിപ്രായപ്പെട്ടു. സിവിൽ സ്റ്റേഷനിൽ പാമ്പാടി, കാഞ്ഞിരപ്പള്ളി ബ്രാഞ്ചുകളുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധാഗ്നി ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്രാഞ്ച് പ്രസിഡന്റ് പ്രവീൺ ലാൽ ഓമനക്കുട്ടൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം ഹാരിസ്മോൻ, ഷീജ ബീവി, സിജിൻ, ഈപ്പൻ ഏബ്രഹാം, നിതിൻ, സുനിൽ ജോസ് എന്നിവർ പ്രസംഗിച്ചു.
പമ്പാവാലി, എയ്ഞ്ചൽവാലി പ്രദേശങ്ങളെ ബഫർസോണിൽ നിന്നും ഒഴിവാക്കും : ഉറപ്പ് നൽകി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ
എരുമേലി ∙ പമ്പാവാലി, എയ്ഞ്ചൽ വാലി പ്രദേശങ്ങൾ പെരിയാർ ടൈഗർ റിസർവിന്റെ ഭാഗമായി വനമേഖലയിൽ ഉൾപ്പെടുത്തിയിരുന്നത് ഒഴിവാക്കാൻ എടുത്ത സംസ്ഥാന വനം-വന്യജീവി ബോർഡിന്റെ തീരുമാനം പരിവേഷ് പോർട്ടലിലൂടെ അപ്‌ലോഡ് ചെയ്ത് കേന്ദ്ര സർക്കാരിനു ഉടൻ സമർപ്പിക്കുമെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ. മന്ത്രി എ.കെ. ശശീന്ദ്രന്റെ അധ്യക്ഷതയിൽ നടന്ന ഉന്നതതല യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്.
1978-ൽ പെരിയാർ ടൈഗർ റിസർവ് രൂപീകരിച്ച ഘട്ടത്തിൽ പ്രസ്തുത കടുവ സങ്കേതത്തിന്റെ അതിർത്തികളായി പമ്പാ നദിയും, അഴുത നദിയും രേഖപ്പെടുത്തപ്പെടുകയും തന്മൂലം 1950കൾ മുതൽ ജനവാസ മേഖലയായിരുന്ന പമ്പാവാലി,എയ്ഞ്ചൽ വാലി പ്രദേശങ്ങൾ പെരിയാർ ടൈഗർ റിസർവിൽ ഉൾപ്പെട്ട് വരികയുമായിരുന്നു. ഈ തെറ്റ് തിരുത്തി എയ്ഞ്ചൽ വാലി,പമ്പാവാലി പ്രദേശങ്ങളെ പെരിയാർ ടൈഗർ റിസർവിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി എ.കെ ശശീന്ദ്രനും നിവേദനം നൽകിയതിനെ തുടർന്ന് സംസ്ഥാന വനം വന്യജീവി ബോർഡ് കഴിഞ്ഞ 2023 ജനുവരി 19 ന് ചേർന്ന യോഗത്തിൽ ഈ പ്രദേശങ്ങളെ പെരിയാർ ടൈഗർ റിസർവിൽ നിന്ന് ഒഴിവാക്കുന്നതിന് തീരുമാനിച്ചു.
അംഗീകാരം നേടുന്നതുമായി ബന്ധപ്പെട്ട് വനം വകുപ്പിന്റെയും, പെരിയാർ ടൈഗർ റിസർവിന്റെയും, ഉന്നത ഉദ്യോഗസ്ഥരുടെ യോഗം മന്ത്രി എ.കെ ശശീന്ദ്രൻ, സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ എന്നിവരുടെ നേതൃത്വത്തിൽ ചേരുകയായിരുന്നു. വനം വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി കെ.ആർ ജ്യോതിലാൽ, വനം വകുപ്പ് മേധാവി ഗംഗ സിങ്, ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡി.ജയപ്രസാദ്, പെരിയാർ ടൈഗർ റിസർവ് ഡപ്യൂട്ടി ഡയറക്ടർ കെ.വി ഹരികൃഷ്ണൻ, കോട്ടയം ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് പി.പി പ്രമോദ് എന്നിവർ പങ്കെടുത്തു.
നിയമപ്രകാരമുള്ള എല്ലാ രേഖകളും മതിയായ വിവരങ്ങളും ചേർത്ത് സംസ്ഥാന വന്യജീവി ബോർഡിന്റെ തീരുമാനം കേന്ദ്ര വന്യജീവി ബോർഡിന് എത്രയും വേഗം പരിവേഷ് പോർട്ടലിലൂടെ സമർപ്പിക്കുന്നതിന് 10 ദിവസമാണ് നൽകിയിട്ടുള്ളത്.
മാലിന്യ മുക്തമാക്കി.
എരുമേലി : വെച്ചുച്ചിറ കനകപ്പലം റോഡിലെ വനപാതയിൽ വനം വകുപ്പും പഞ്ചായത്തും മാർ ക്രിസോസ്റ്റം ഫൗണ്ടേഷനും വിവിധ സന്നദ്ധ സംഘടനകളും ചേർന്ന് മാലിന്യങ്ങള്‍ നീക്കി ചെടികള്‍ നട്ട് സിസി ക്യാമറകൾ സ്ഥാപിച്ചു. പൂന്തോട്ട നിര്‍മാണത്തിന് കോട്ടയം ഡിഎഫ്ഒ എന്‍ . രാജേഷ്, എരുമേലി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ഹരിലാല്‍, സംഘടന പ്രതിനിധികൾ നേതൃത്വം നൽകി.
സെന്റ് തോമസ് എൽ. പി സ്കൂളിൽ ക്ലബ്ബുകളുടെ ഉദ്‌ഘാടനം നടത്തി
എരുമേലി : സെന്റ് തോമസ് എൽ. പി സ്കൂളിൽ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും കുട്ടികളുടെ കലാപരിപാടികളും നടന്നു.
സമ്മേളനത്തിൽ ഹെഡ് മിസ്ട്രസ് സിസ്റ്റർ റെജി സെബാസ്റ്റ്യൻ അധ്യക്ഷയായി. നാടൻ പാട്ട് കലാകാരൻ ഹാഷിം ഉദ്ഘാടനം നിർവഹിച്ചു.
അമിത വേഗത്തിൽ എത്തിയ ഇന്നോവ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് അപകടം
മുണ്ടക്കയം : മുണ്ടക്കയം വരിക്കാനി ഡ്രീം നഗറിൽ അമിത വേഗത്തിൽ എത്തിയ ഇന്നോവ ഇടിച്ചു വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു വഴിയിൽ നിർത്തിയിട്ട കാറിന് മുകളിൽ വീണു ,തുടർന്ന് വാഹനം നിർത്താതെ പോവുകയും വരിക്കാനി ഷാപ്പിന് മുൻപിൽ നാട്ടുക്കാർ വാഹനം തടയുകയും ചെയ്തു ഇറങ്ങിയ ഡ്രൈവറും നാട്ടുകാരും തമ്മിൽ തർക്കം ഉണ്ടാവുകയും നാട്ടുക്കാർ പോലീസിൽ വിവരം അറിയിക്കുകയും J പോലീസ് എത്തുന്നതിനു മുൻപ് ഇയാൾ കടന്നു കളയുകയും ചെയ്തതായി നാട്ടുക്കാർ പറയുന്നു,
വാഹനം അമിത വേഗത്തിൽ ആയിരുന്നു എന്നും ഡ്രൈവർ മദ്യപിച്ചിട്ട് ഉണ്ടായിരുന്നു എന്നും നാട്ടുക്കാർ പറയുന്നു, സ്ഥലത്ത് എത്തിയ മുണ്ടക്കയം പോലീസ് തുടർ നടപടികൾ സ്വീകരിച്ചു
കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ഞാറ്റുവേല ചന്ത സംഘടിപ്പിച്ചു
മുണ്ടക്കയം : കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ഞാറ്റുവേല ചന്തയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ‘ബിജോയ് ജോസ് നിർവഹിച്ചു. ബ്ലോക്ക് മെംബർ അനു ഷിജു, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, കാർഷിക വികസന സമിതി അംഗങ്ങൾ, കാർഷിക സേവന കേന്ദ്രം, കൃഷി ഓഫീസർ ആർദ്രാ ആൻ പോൾ, കൃഷി അസിസ്റ്റന്റ്മാരായ കെ.എ. നവാസ്, വിനു എം.വി. എന്നിവർ പ്രസംഗിച്ചു. കർഷകരുടെ ജൈവ പച്ചക്കറികൾ വിപണനം നടത്തി. അഗ്രോ സർവ്വീസ് സെൻ്ററിൽ പച്ചക്കറി തൈകൾ വിതരണം ചെയ്തു.
പുസ്തക പരിചയവും ഗൈഡൻസ് ക്ലാസ്സും ‘
മുണ്ടക്കയം : വായനമാസാചാരണവുമായി ബന്ധപ്പെട്ട് കോരുത്തോട് സെന്റ് ജോർജ് യു. പി സ്കൂളിലെ കുട്ടികൾക്കുവേണ്ടി കോരുത്തോട് നെഹ്‌റു മെമ്മോറിയൽ വായനശാലയിൽ പുസ്തക പരിചയവും ഗൈഡൻസ് ക്ലാസ്സും നടന്നു. സ്കൂൾ ഹെഡ് മാസ്റ്റർ സോബിൻ കുര്യാക്കോസിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് ആന്റണി എ എ, സെക്രട്ടറി ടോമി തടത്തിൽപുരയിടം,
അധ്യാപകരായ മിനിമോൾ എ ഡി, മെർലിൻ ജോൺ, ജിനു ജോസ്,വിനയ ജേക്കബ് തുടങ്ങിയവർ പ്രസംഗിച്ചു.
KSEB പെൻഷനേഴ്സ് അസ്സോസിയേഷൻ പൊൻകുന്നം ഡിവിഷൻ സമ്മേളനം 06/07/2024 ശനിയാഴ്ച പൊൻകുന്നം പെൻഷൻ ഭവനിൽ (അത്തിയാലിൽ ബിൽഡിംഗ്) നടക്കുന്നു.
KSEB പെൻഷനേഴ്സ് അസ്സോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് ശ്രീ.എ സെയ്ഫുദീൻ സമ്മേളനം ഉത്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി ശ്രീമതി ജി.ശ്രീകുമാരിയമ്മ സംഘടന റിപ്പോർട്ട് അവതരിപ്പിക്കും. ശ്രീ.വി.റ്റി തോമസ് ഡിവിഷൻ റിപ്പോർട്ട് അവതരിപ്പി ക്കും. ശ്രീ. ആർ. മുരളിധരൻ നായർ അദ്ധ്യക്ഷത വഹിക്കും. ജില്ലാ സെക്രട്ടറി ശ്രീ. പി.ആർ സജി. ആശംസാ പ്രസംഗം നടത്തും.
കമാനം സ്ഥാപിച്ചു
കൂട്ടിക്കൽ ∙ വെംബ്ലി ഗ്രീൻ വില്ലേജിൽ ആരംഭിക്കുന്ന വിദ്യാഭ്യാസസ്ഥാപനങ്ങളുടെ തറക്കല്ലിടൽച്ചടങ്ങിന്റെ പ്രചാരണാർഥം കവാടത്തിൽ കമാനം സ്ഥാപിച്ചു. ചപ്പാത്ത് കവലയിൽ സ്വാഗതസംഘം ചെയർമാൻ കെ.എൽ.ദാനിയേലിന്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്തംഗം ശുഭേഷ് സുധാകരൻ ഉദ്ഘാടനം ചെയ്തു.
മലേറിയ: പ്രൊപോസ് എസ്റ്റേറ്റിൽ രാത്രികാല പരിശോധന നടത്തി
എരുമേലി ∙ ജില്ലാ മെഡിക്കൽ ഓഫിസിന്റെയും സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ അതിഥി തൊഴിലാളികൾക്കായി പ്രൊപോസ് എസ്റ്റേറ്റിൽ രാത്രികാല പരിശോധന നടത്തി. അസം, ജാർഖണ്ഡ് സ്വദേശികളിൽ നിന്ന് മലേറിയ, മന്ത് പരിശോധനയ്ക്കായി രക്തസാംപിളുകൾ ശേഖരിച്ചു. 35 തൊഴിലാളികൾ പങ്കെടുത്തു. ബോധവൽക്കരണ ക്ലാസും നടത്തി.
ഏതാനും മാസം മുൻപ് എരുമേലിയിൽ എത്തിയ നാടോടി സംഘത്തിൽ ഒരാൾക്ക് എരുമേലിയിൽ വച്ച് മലേറിയ സ്ഥിരീകരിച്ചിരുന്നു. ശബരിമല തീർഥാടന കാലത്ത് ലക്ഷക്കണക്കിനു ഇതര സംസ്ഥാന തീർഥാടകർ എത്തുന്ന കേന്ദ്രം എന്ന നിലയിലും ആണ് രോഗ നിർണയ പരിശോധനകൾ നടത്തുന്നത്. ഹെൽത്ത് ഇൻസ്പെക്ടർ ഷാജി കറുകത്ര, ജെഎച്ച്ഐമാരായ സന്തോഷ് ശർമ , കെ. ജിതിൻ, ജില്ലാ മെഡിക്കൽ ഓഫിസിലെ സംഘം എന്നിവർ പരിശോധനകൾക്ക് നേതൃത്വം നൽകി.
വില്ലേജ് ഓഫിസറെ നിയമിക്കണം
എരുമേലി ∙ കൊല്ലമുള വില്ലേജ് ഓഫിസിൽ വില്ലേജ് ഓഫിസറെ നിയമിക്കണമെന്ന് ബിജെപി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. സ്കൂൾ, കോളജ് ആവശ്യങ്ങൾക്കും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി വില്ലേജ് ഓഫിസിൽ എത്തുന്നവർ വില്ലേജ് ഓഫിസർ ഇല്ലാത്തതുമൂലം കഷ്ടപ്പെടുകയാണ്. അതിനാൽ എത്രയും വേഗം വില്ലേജ് ഓഫിസറെ നിയമിക്കണം.
പ്രതിഷ്ഠാദിന ഉത്സവം ഇന്നും നാളെയും
വാഴൂർ ∙ വെട്ടിക്കാട് ധർമശാസ്താ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന ഉത്സവം ഇന്നും നാളെയും നടക്കും. ഇന്ന് രാവിലെ 10ന് കളഭാഭിഷേകം, തുടർന്ന് തന്ത്രി പെരിഞ്ഞേരിമന വാസുദേവൻ നമ്പൂതിരിപ്പാട് നക്ഷത്രവനം സമർപ്പിക്കും. 12ന് അന്നദാനം, വൈകിട്ട് 6ന് കലാമണ്ഡലം പുരുഷോത്തമന്റെ ശിക്ഷണത്തിൽ അഭ്യസിച്ചവരുടെ പഞ്ചവാദ്യം അരങ്ങേറ്റം. 7ന് രാവിലെ 6ന് ഉദയാസ്തമനപൂജ, 12ന് അന്നദാനം, വൈകിട്ട് 5ന് ആനിക്കാട് കലാസമിതിയിൽ അഭ്യസിക്കുന്നവരുടെ പഞ്ചാരിമേളം, മഹാനീരാജനം, 7ന് ഭജന.
ബഷീർ അനുസ്മരണം നടത്തി
ഉള്ളായം ∙ ബഷീർ അനുസ്മരണത്തിന്റെ ഭാഗമായി വാഴൂർ ഉള്ളായം യുപി സ്കൂളിലെ മാങ്കോസ്റ്റിൻ മരച്ചുവട്ടിൽ പാത്തുമ്മയും ആടുമെത്തിയത് കുട്ടികൾക്ക് വേറിട്ട അനുഭവമായി.
സ്കൂളിലെ 5–ാം ക്ലാസ് വിദ്യാർഥിനി ദിയാ ജോർജാണ് പാത്തുമ്മയുടെ വേഷമണിഞ്ഞത്. അധികൃതർ തന്നെ ആടിനെയെയും മാങ്കോസ്റ്റിൻ ചുവട്ടിൽ എത്തിച്ചു.അനുസ്മരണ യോഗം പരിസ്ഥിതി പ്രവർത്തകൻ ഗോപകുമാർ കങ്ങഴ ഉദ്ഘാടനം ചെയ്തു. വാർഡംഗം ഡെൽമ ജോർജ് അധ്യക്ഷത വഹിച്ചു.അധ്യാപകൻ കെ.ബിനു, പരിസ്ഥിതി പ്രവർത്തകരായ സൂര്യ എസ്.നായർ, അമൽ ജോസഫ് എന്നിവർ പങ്കെടുത്തു. ബഷീർ ദ് മാൻ ഡോക്യുമെന്ററിയും പ്രദർശിപ്പിച്ചു.
പ്രതിഷ്ഠാദിന ഉത്സവം
തമ്പലക്കാട് ∙ മഹാകാളിപാറ ദേവീ ക്ഷേത്രത്തിലെ പ്രതിഷ്ഠ ദിന ഉത്സവം ക്ഷേത്രം തന്ത്രി പറമ്പൂർ ഇല്ലത്ത് ത്രിവിക്രമൻ നാരായണൻ ഭട്ടതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ ഇന്നു നടക്കും. രാവിലെ 6ന് ഗണപതിഹോമം. വൈകിട്ട് 5.30ന് തോറ്റംപാട്ട്. രാത്രി 8.30ന് മഹാ ഗുരുതി.
വിദ്യാഭ്യാസ അവാർഡ് വിതരണം
മുണ്ടക്കയം ∙ അഖില തിരുവിതാംകൂർ മലയരയ മഹാസഭ സ്ഥാപക പ്രസിഡന്റ് മുടങ്ങനാടൻപുള്ളി രാമൻകുട്ടി അനുസ്മരണവും വിദ്യാഭ്യാസ അവാർഡ് വിതരണവും വിശിഷ്ട വ്യക്തികളെ ആദരിക്കലും നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് കെ.ബി.ശങ്കരൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ശുഭേഷ് സുധാകരൻ മുഖ്യ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി വി.പി.ബാബു, പി.ബി.ശ്രീനിവാസൻ, എം.എസ്.സതീഷ്, എം.ജി.ഭാസ്കരൻ, പി.കെ.പ്രദീപ്, ദിലീഷ് ദിവാകരൻ, സിനിമോൾ തടത്തിൽ, എം.ഐ.വിജയൻ, ഇന്ദിര ശിവദാസ്, സുഭാഷ്.ടി.സുനിൽ, പി.കെ.ഗോപാലകൃഷ്ണൻ, കെ.ബി.ജയരാജ് ശർമ, മനു.കെ.വിജയൻ, പി.അരുൺ, പി.ആർ.ചെല്ലപ്പൻ, പി.കെ.രാജേന്ദ്രൻ, പി.ഡി.പ്രതാപ് കുമാർ എന്നിവർ പ്രസംഗിച്ചു.
കലശപൂജ നാളെ
മണക്കയം ∙ കുരുമ്പൻമൂഴി മണക്കയം ഇടക്കുന്നം മഹാവിഷ്ണു ക്ഷേത്രത്തിലെ കലശപൂജയും പരിഹാര ക്രിയകളും നാളെ നടക്കും. തന്ത്രി ഡോ. ടി.എസ്. ബിജു എരുമേലി മുഖ്യകാർമികത്വം വഹിക്കും. നാളെ 6.30 ന് എതൃത്വ പൂജ, 7ന് സഹസ്രനാമാർച്ചന മന്ത്രം, 7 ന് പന്തീരടിപൂജ.
ക്ലബ്ബുകളുടെ ഉദ്ഘാടനം
കാളകെട്ടി: നിർമല ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ വിവിധ ക്ലബ്ബുകളു ടെ ഉദ്ഘാടനം ലോക്കൽ മാനേജർ സിസ്റ്റർ ലിൻസ് വാണിയപ്പുര യ്ക്കൽ എസ്എബിഎസ് നിർവഹിച്ചു. കരാട്ടെ മാസ്റ്റർ ടി.എ. തോമ സ്, പയസ്, എ.ബി. അനീഷ് കുമാർ, അജിത, പ്രിൻസിപ്പൽ സിസ്റ്റർ വിമല പറപ്പള്ളി എസ്‌എബിഎസ്, പിടിഎ പ്രസിഡന്റ് ജോഷി കൊടിപറമ്പിൽ, വൈസ് പ്രസിഡൻ്റ് ജോബി തെക്കൻചേരിക്കുന്നേൽ എന്നിവർ പ്രസംഗിച്ചു.
ഞാറ്റുവേല ചന്ത
കൂട്ടിക്കൽ: കൃഷിഭവന്റെ ആഭിമു ഖ്യത്തിൽ ഞാറ്റുവേല ചന്തയു ടെ ഉദ്ഘാടനം പഞ്ചായത്ത് പ്ര സിഡന്റ് ബിജോയ് ജോസ് നിർ വഹിച്ചു.
ബ്ലോക്ക് മെംബർ അനു ഷിജു, കൃഷി ഓഫീസർ ആർദ്രാ ആൻ പോൾ, കൃഷി അസിസ്റ്റന്റുമാരാ യ കെ.എ. നവാസ്, എം.വി. വിനു, പഞ്ചായത്ത് അംഗങ്ങൾ, കാർഷിക വികസന സമിതി അം ഗങ്ങൾ എന്നിവർ പങ്കെടുത്തു. കർഷകരുടെ ജൈവ പച്ചക്കറിക ൾ വിപണനം നടത്തി.
സൗജന്യ നേത്രപരിശോധനാക്യാമ്പ്
ഇളങ്ങുളം: എസ്എൻഡിപി 44-ാം നമ്പർ ശാഖയുടെ ആഭിമുഖ്യത്തി ൽ വാസൻ ഐ കെയർ കണ്ണാശുപതി, ഇളങ്ങുളം കാവുങ്കൽ ഒപ്റ്റി ക്കൽസ് എന്നിവയുടെ സഹകരണത്തോടെ സൗജന്യ നേത്രപരി ശോധനാക്യാമ്പ് നടത്തും. ഇന്നു രാവിലെ പത്തുമുതൽ രണ്ടുവരെ എസ്എൻഡിപി ഹാളിലാണ് ക്യാമ്പ്. തിമിര നിർണയവും നടത്തും. ഫോൺ: 9048850299.
കൊടുങ്ങൂർ ദേവി ക്ഷേത്രത്തിൽ വലിയ നടപന്തൽ നിർമ്മിക്കുന്നതിന് 20 ലക്ഷം രൂപ അനുവദിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ്
കൊടുങ്ങൂർ :തിരുവതാംകൂർ ദേവസ്വം ബോർഡിന്റെ പ്രധാന ക്ഷേത്രങ്ങളിൽ ഒന്നായ മേജർ കൊടുങ്ങൂർ ദേവി ക്ഷേത്രത്തിൽ വലിയ നടപന്തൽ ഉടൻ നിർമ്മിക്കും എന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.പി.എസ്.പ്രശാന്ത്. ഇതിനായി ദേവസ്വം ബോർഡ് 20 ലക്ഷം രൂപ അനുവദിക്കും. കൊടുങ്ങൂർ ദേവി ക്ഷേത്രത്തിൽ ദർശനം നടത്തിയതിനു ശേഷം ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ക്ഷേത്രത്തിൽ വലിയ നടപന്തൽ നിർമ്മിച്ചു നൽകണം എന്ന് നേരത്തെ ക്ഷേത്ര ഉപദേശക സമതി ദേവസ്വം ബോർഡിന് അപേക്ഷ നൽകിയിരുന്നു. ഇതു വിശദമായി പരിശോധിച്ച് സ്ഥലം സന്ദർശിച്ച ശേഷം ആയിരുന്നു ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ നടപടി.
ക്ഷേത്രത്തിൽ എത്തിയ പ്രസിഡന്റിനെ ഉപദേശക സമതി പ്രസിഡന്റ് രഘു രാജ്, സെക്രട്ടറി വി.സി. റനീഷ് കുമാർ, ദേവസ്വം അസിസ്റ്റന്റ് കമ്മീഷണർ ഗോപകുമാർ, സബ് ഗ്രൂപ്പ് ഓഫീസർ ഷിബു ദേവ്, പഞ്ചായത്ത് പ്രസിഡന്റ് വി.പി.റജി എന്നിവർ ചേർന്ന് സ്വീകരിച്ചു.
മുണ്ടക്കയം കല്ലേപാലത്തിൽ വെള്ളക്കെട്ട് രൂക്ഷം; കാൽനട യാത്രക്കാർ ദുരിതത്തിൽ
മുണ്ടക്കയം :കാലങ്ങളുടെ പഴക്കവുമായി കോട്ടയം ഇടുക്കി ജില്ലകളെ ബന്ധിപ്പിച്ച് ദേശീയപാതയിൽ നിലകൊള്ളുന്ന മുണ്ടക്കയം കല്ലേപ്പാലത്തിൽ വെള്ളക്കെട്ട് രൂക്ഷം കാൽനട യാത്രക്കാർ ദുരിതത്തിൽ.
വാഹനങ്ങളുടെ എണ്ണം വർധിക്കുന്നതോടെ പാലത്തിനു സമാന്തരമായി നടപ്പാലം എങ്കിലും നിർമിക്കാൻ തയാറാകണം എന്നാണ് ആവശ്യം.കഷ്ടിച്ച് രണ്ട് വലിയ വാഹനങ്ങൾക്കു കടന്നു പോകാനുള്ള വീതിയിൽ 1962ലാണ് പഴയ കല്ലേപ്പാലത്തിനു പകരം പുതിയ പാലം നിർമിച്ചത്. രണ്ട് വാഹനങ്ങൾ ഒരുമിച്ച് കടന്നു പോകുമ്പോൾ കാൽനടയാത്രക്കാർ തിങ്ങി ഞെരുങ്ങി ഭീതിയോടെയാണു പാലത്തിലൂടെ കടന്നു പോകുന്നത്. മഴ പെയ്തു വെള്ളക്കെട്ട് രൂപപ്പെട്ടതോടെ കാൽനടയാത്രക്കാർക്ക് ഇരട്ടി ദുരിതമായി മാറി വാഹനങ്ങൾ കടന്നു പോകുമ്പോൾ ചിതറി തെറിക്കുന്ന വെള്ളം യാത്രക്കാരുടെ മേൽ പതിക്കും. ഓടി മാറാൻ പോലും സ്ഥലം ഇല്ല. സമീപത്തെ സ്കൂളിലെ കുട്ടികൾ അടക്കമുള്ളവർ യാത്ര ചെയ്യുന്ന കല്ലേപ്പാലത്തിലും പൂഞ്ഞാർ – എരുമേലി സംസ്ഥാന പാതയിലെ കോസ്‌വേ പാലത്തിലും സമാന്തരമായി നടപ്പാത നിർമിക്കും എന്ന് പല പ്രഖ്യാപനങ്ങൾ ഉണ്ടായി എങ്കിലും നടപടികൾ ജലരേഖയായി.
ഡിഗ്രി പ്രേവേശനം
സംസ്ഥാന സർക്കാർ സ്ഥാപനമായ ഐ എച് ആർ ഡി കോളേജ് ഓഫ് അപ്പ്ലൈഡ് സയൻസ് കാഞ്ഞിരപ്പള്ളിയിൽ ബി കോം , ബി എസ് സി കമ്പ്യൂട്ടർ സയൻസ് എന്നീ ഡിഗ്രി കോഴ്‌സുകളിലേക്ക് ഇത് വരെ അപേക്ഷിക്കാത്തവർക്കും അഡ്മിഷൻ ലഭിക്കാത്തവർക്കും ഒഴിവുള്ള സീറ്റിലേക്ക് July 9 , 10 എന്നീ തീയതികളിൽ അപേക്ഷിക്കാവുന്നതാണു .
വിശദ വിവരങ്ങൾക്ക് – 04828-206480 , 7510789142 , 8547005075
കെ.ആർ.നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ഒഴിവുകൾ
കോട്ടയത്തു പ്രവർത്തിക്കുന്ന കെ.ആർ.നാരായണൻ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിൽ ഡയറക്ടർ, സ്ക്രിപ്റ്റ് റൈറ്റിങ്, ഓഡിയോഗ്രഫി, ആക്ടിങ്, സിനിമറ്റോഗ്രഫി, എഡിറ്റിങ്, അനിമേഷൻ ആൻഡ് വിഷ്വൽ ഇഫക്ട്സ്, സെൻട്രലൈസ്ഡ് സ്റ്റോർ വിഭാഗങ്ങളിലായി അധ്യാപകരുടെയും അനധ്യാപകരുടെയും ഒഴിവുകൾ. കരാർ അടിസ്ഥാനത്തിലാണ് നിയമനം. നിശ്ചിത മാതൃകയിൽ 31ന് അകം അപേക്ഷിക്കണം. വിവരങ്ങൾക്ക്: www.krnnivsa.com
ഗതാഗതം നിരോധിച്ചു
എരുമേലി ∙ പുഞ്ചവയൽ – പാക്കാനം –മഞ്ഞളരുവി റോഡിലെ തേക്ക് തോട്ടത്തിലൂടെയുള്ള 850 ഭാഗം കോൺക്രീറ്റ് ചെയ്യുന്നതിനാൽ 9മുതൽ ഈ ഭാഗത്തു കൂടിയുള്ള ഗതാഗതം ഇനിയൊറിയപ്പുണ്ടാകുന്നതു വരെ നിരോധിച്ചതായി പൊതുമരാമത്ത് വിഭാഗം അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
സ്പോട് അഡ്മിഷൻ
കോട്ടയം ∙ എംജി സർവകലാശാലയിലെ സ്കൂൾ ഓഫ് സോഷ്യൽ സയൻസസിൽ ചരിത്രം, ആന്ത്രപ്പോളജി ബിരുദാനന്തരബിരുദ പ്രോഗ്രാമുകളിൽ വിവിധ സംവരണ വിഭാഗങ്ങളിൽ സീറ്റ് ഒഴിവുണ്ട്. സ്പോട് അഡ്മിഷൻ 9നു രാവിലെ 10നു പുല്ലരിക്കുന്നിലെ ഓഫിസിൽ. 9995203470.
∙ സ്കൂൾ ഓഫ് ടൂറിസം സ്റ്റഡീസിൽ മാസ്റ്റർ ഓഫ് ടൂറിസം ആൻഡ് ട്രാവൽ മാനേജ്മെന്റിൽ എസ്‌സി, എസ്ടി വിഭാഗങ്ങളിൽ ഓരോ സീറ്റ് വീതം ഒഴിവ്. സ്പോട് അഡ്മിഷൻ 8നു രാവിലെ 10നു വകുപ്പ് ഓഫിസിൽ.
അപേക്ഷ ക്ഷണിച്ചു
വാഴൂർ ∙ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി വാഴൂർ പഞ്ചായത്ത് 2024 – 25 വർഷം വ്യക്തിഗത ആസ്തി – കാലിത്തൊഴുത്ത്, ആട്ടിൻകൂട്, കോഴിക്കൂട്, അസോള ടാങ്ക്, തീറ്റപ്പുൽ കൃഷി, ഫാം പോണ്ട്, കിണർ റീചാർജ്, കംപോസ്റ്റ് പിറ്റ്, സോക് പിറ്റ് എന്നിവ നിർമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ചെറുകിട നാമമാത്ര കർഷകർ ആയിരിക്കണം.
പോളിസി പുതുക്കണം
കോട്ടയം ∙ റബർ ടാപ്പിങ് തൊഴിലാളികൾക്കായി റബർ ബോർഡ് ആരംഭിച്ച ഗ്രൂപ്പ് ലൈഫ് ഇൻഷുറൻസ് കം ടെർമിനൽ ബെനഫിറ്റ് പദ്ധതിയിൽ ചേർന്നിട്ടുള്ളവർ ഈ വർഷത്തെ വിഹിതം 12നു മുൻപ് അതത് പ്രദേശത്തെ റബർ ബോർഡ് റീജനൽ ഓഫിസിൽ അടച്ച് പോളിസി പുതുക്കണം. ഫോൺ:0481–2301231.
റജിസ്റ്റർ ചെയ്യണം
കാഞ്ഞിരപ്പള്ളി ∙ സംസ്ഥാനത്തെ എൽപി സ്കൂൾ മുതൽ ഹയർ സെക്കൻഡറി തലം വരെയുള്ള എയ്ഡഡ് സ്കൂളുകളിലെ അധ്യാപക തസ്തികകളിൽ ഭിന്നശേഷി വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള ഒഴിവുകളിലേക്ക് യോഗ്യതകളുള്ള ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഹാജരായി പേര് റജിസ്റ്റർ ചെയ്യണമെന്നു എംപ്ലോയ്മെന്റ് ഓഫിസർ അറിയിച്ചു.
വൈദ്യുതി മുടക്കം
പൊൻകുന്നം ∙ കാഞ്ഞിരമറ്റം, ചെങ്ങളം, ഉരുളികുന്നം, വയലുങ്കൽപടി മേഖലയിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും
ഇന്നത്തെ പരിപാടി
∙ ഇളങ്ങുളം ധർമശാസ്താക്ഷേത്രം: ധ്വജപ്രതിഷ്ഠാദിനം. നവകം, ശ്രീഭൂതബലി – 8.00
∙ ഇളങ്ങുളം വെള്ളാങ്കാവ് ഭഗവതിക്ഷേത്രം: പ്രതിഷ്ഠാദിനം – 10.00
∙ പൊൻകുന്നം അത്തിയാലിൽ ബിൽഡിങ്ങിലെ കെഎസ്ഇബി പെൻഷൻ ഹാൾ: കെ.എസ്.ഇ.ബി.പെൻഷനേഴ്സ് അസോസിയേഷൻ പൊൻകുന്നം ഡിവിഷൻ സമ്മേളനം ഉദ്ഘാടനം സംസ്ഥാന വൈസ്പ്രസിഡന്റ് എ.സെയ്ഫുദീൻ 10.00.
∙ ചിറക്കടവ് പബ്ലിക് ലൈബ്രറി : ഹൈസ്കൂൾ വിദ്യാർഥികളുടെ അക്ഷരശ്ലോക മത്സരം – 2.00
∙ ഇളങ്ങുളം എസ്എൻഡിപി യോഗം ഹാൾ : സൗജന്യ നേത്രപരിശോധന ക്യാംപ് – 10.00
പാറയ്ക്കൽ നബീസ (82)
മുണ്ടക്കയം : വെംബ്ലി പാറയ്ക്കൽ പരേതനായ ഖാലിദിന്റെ ഭാര്യ നബീസ (82) നിര്യാതയായി. കബറടക്കം നടത്തി.
മക്കൾ: നജീബ് (വണ്ടൻ പതാൽ), സിറാജ് ചുങ്കപ്പാറ (ഐ.എൻ.എൽ. റാന്നി നിയോജക മണ്ഡലം പ്രസിഡന്റ് ), ഷക്കീല, ഷാജിത
മരുമക്കൾ: ഷാൻ ( പേഴുംപാറ ), സെൽമ, നസീമ
വെള്ളരിങ്ങാട്ട് ജോസഫ് (അപ്പച്ചൻ 76)
കോരൂത്തോട്: പള്ളിപ്പടി വെള്ളരിങ്ങാട്ട് ജോസഫ് (അപ്പച്ചൻ ‘ 76) നിര്യാതനായി. മൃതസംസ്കാരം നാളെ (6.07.2024) രാവിലെ 10.30 ന് കോരൂത്തോട് സെൻ്റ് ജോർജ് പള്ളിയിൽ . ഭാര്യ മേരി പൂഞ്ഞാർ തൊടുവനാൽ കുടുംബാംഗമാണ്. മക്കൾ ജിജി ബിജു, റെജി , ജിൻസി ബിനു . മരുമക്കൾ: ബിജുകൊല്ലംപറമ്പിൽ ഏന്തയാർ, ലിറ്റി സെബാസ്റ്റ്യൻ, ബിനു പാലത്തി നാൽ ചോറ്റി..