KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

വാഴൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ബന്ദിപൂ കൃഷി ചിറക്കടവിൽ ആരംഭിച്ചു.

പൊൻകുന്നം : ഇക്കുറി ഓണത്തിന് പൂക്കളമൊരുക്കാൻ അന്യസംസ്ഥാന പൂക്കളെ ആശ്രയിക്കാതെ, നാട്ടിൽ തന്നെ പൂവ് ലഭ്യമാക്കാനൊരുങ്ങി വാഴൂർ ബ്ലോക്ക് പഞ്ചായത്ത്. ഇതിനായി ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകളിലെ കർഷക ഗ്രൂപ്പുകൾ വഴി ബന്ദിപ്പൂ കൃഷി നടത്തുന്നു. ഓണത്തിന് ഒരു കുടന്ന പൂവ് എന്ന പേരിലാണ് പദ്ധതിനടപ്പാക്കുന്നത്.

തിരഞ്ഞെടുത്ത 30 കർഷക ഗ്രൂപ്പുകൾ വഴിയാണ് കൃഷി നടത്തുന്നത്.ഒരു പഞ്ചായത്തിന് 5000 തൈകൾ എന്ന ക്രമത്തിൽ 30000 തൈകൾ നൽകും.ഓരോ പഞ്ചായത്തിലും 2 ഹെക്ടർ സ്ഥലത്ത് കൃഷി നടത്തും. അഞ്ച് ലക്ഷം രൂപയാണ് പദ്ധതി നടത്തിപ്പിനായി ചിലവഴിക്കുന്നത്.
തൈകൾ നട്ട് 45 ദിവസം മുതൽ പൂവിട്ടു തുടങ്ങും.ഒരു ചെടിയിൽ നിന്നും 3 മുതൽ 4 കിലോ പൂക്കൾ ലഭിക്കും.

തെക്കേത്തുകവലയിൽ വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ്.കെ.മണി തൈകൾ നട്ട് ചിറക്കടവ് പഞ്ചായത്ത് തല പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.ആർ ശ്രീകുമാർ അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീതാ.എസ്.പിള്ള, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സതി സുരേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതിയധ്യക്ഷന്മാരായ ഷാജിപാമ്പൂരി,
പി.എം.ജോൺ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ബി.രവീന്ദ്രൻ നായർ, മിനി സേതുനാഥ്, രജ്ഞിനി ബേബി, ലതാ ഉണ്ണികൃഷ്ണൻ, പഞ്ചായത്തംഗം ലീന കൃഷ്ണകുമാർ, കൃഷി ഓഫീസർ ടി.ആർ.സ്വപ്ന, കൃഷി അസിസ്റ്റൻ്റുമാരായ ശ്രീജ മോഹൻ, എസ്.എസ്.ടിങ്കി എന്നിവർ പങ്കെടുത്തു.

error: Content is protected !!