ഇറക്കുമതി റബർ എത്തി ; ആഭ്യന്തര മാർക്കറ്റിൽ റബർ വില പിന്നോട്ട്
കാഞ്ഞിരപ്പള്ളി : 250 രൂപ കടക്കുമെന്നു പ്രതീക്ഷിച്ചിരുന്ന റബർ വില ഇടിയുന്നു. ആഭ്യന്തര മാർക്കറ്റിൽ കഴിഞ്ഞ മാസം 9ന് 247 രൂപയിൽ എത്തിയ ആർഎസ്എസ് 4 വില, കുറഞ്ഞ് 230ൽ എത്തി. കഴിഞ്ഞ 2 ദിവസമായി കോട്ടയം, കൊച്ചി മാർക്കറ്റ് വില 230 രൂപയിൽ തുടരുകയാണ്. ഇതേ വിലയ്ക്കാണ് വ്യാപാരികൾ ഷീറ്റ് എടുക്കുന്നതെന്നും ഫാക്ടറികൾ ഇതിനു താഴെയുള്ള വിലയ്ക്കാണു ഷീറ്റ് ശേഖരിക്കുന്നതെന്നു ഇന്ത്യൻ റബർ ഡീലേഴ്സ് ഫെഡറേഷൻ പറയുന്നു.
ഇറക്കുമതി റബർ എത്തിയതോടെയാണ് വില കുറയാൻ തുടങ്ങിയത്. എന്നാൽ ആഭ്യന്തര ഉൽപാദനം ഇതുവരെ പൂർണ തോതിൽ എത്തിയിട്ടില്ല. ആഭ്യന്തര വിപണിയിൽ 4 ലക്ഷം കിലോയുടെ ഉൽപാദനക്കുറവുള്ളതിനാൽ വില 200 രൂപയിൽ താഴെപ്പോകാൻ സാധ്യതയില്ലെന്നും ഫെഡറേഷൻ പറയുന്നു.