പാഞ്ചജന്യം പുരസ്കാരം സംഗീതജ്ഞ ഡോ. ഡി. സതീദേവിക്ക് സമ്മാനിച്ചു.

ചിറക്കടവ് മഹാവിഷ്ണുക്ഷേത്രം ഏർപ്പെടുത്തിയ 2026ലെ പാഞ്ചജന്യം പുരസ്കാരം സംഗീതജ്ഞ ഡോ. ഡി. സതീദേവിക്ക് സമ്മാനിച്ചു. ഗാനരചന, സംഗീത സംവിധാനം എന്നീ മേഖലകളില്‍ നല്‍കിയ സംഭാവനകളെ പരിഗണിച്ചാണ് പാഞ്ചജന്യം പുരസ്കാരത്തിന് സതീദേവിയെ തിരഞ്ഞെടുത്തത്.
ഇരുപത്തിഓരായിരത്തിഒരുനൂറ്റിപതിനൊന്ന് രൂപയും പുരസ്കാരവും മെമന്‍റോയും പ്രശസ്തിപത്രവുംഅടങ്ങുന്ന പുരസ്കാരം തന്ത്രി കടിയക്കോല്‍ഇല്ലം ഡോ ശ്രീകാന്ത് നമ്പൂതിരിപ്പാട് സമ്മാനിച്ചു. പ്രസിഡന്‍റ് ടി പി രവീന്ദ്രന്‍പിള്ള അദ്ധ്യക്ഷത വഹിച്ചു. മേല്‍ശാന്തി എച്ച് ബി ഈശ്വരന്‍നമ്പൂതിരി, സെക്രട്ടറി എം എന്‍ രാജരത്നം, രാമചന്ദ്രന്‍നായർ കിഴക്കയില്‍, ടി പി മോഹനന്‍പിള്ള, സുമേഷ് ശങ്കർ പുഴയനാല്‍, അമൃത്ലാല്‍, ടി എന്‍ സരസ്വതിയമ്മ, എം കെ രാധാകൃഷ്ണന്‍ എന്നിവർ പങ്കെടുത്തു.
