ഇഞ്ചിയോണ്‍ കിയ കാഞ്ഞിരപ്പള്ളിയിലും

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളിയിലേക്കും തങ്ങളുടെ സേവനങ്ങള്‍ വിപുലീകരിച്ച് ഇഞ്ചിയോണ്‍ കിയ. കാഞ്ഞിരപ്പള്ളിയിലെ പുതിയ സർവീസ് ഫെസിലിറ്റിയുടെ ഉദ്ഘാടനം ഇഞ്ചിയോണ്‍ കിയ ഡയറക്ടർമാരായ സെബ മുഹമ്മദ് ബാബു, നയീം ഷാഹുല്‍ എന്നിവര്‍ ചേർന്ന് നിര്‍വഹിച്ചു. പാറത്തോട് ഗ്രാമപഞ്ചായത് പ്രസിഡന്റ് കെ.കെ ശശികുമാര്‍, വാര്‍ഡ് മെമ്പര്‍മാരായ കെ.എ സിയാദ്, സിന്ധു മോഹനന്‍ എന്നിവരും ചടങ്ങില്‍ സന്നിഹിതരായി. ഇഞ്ചിയോൺ കിയയുടെ പത്തൊമ്പതാമത്തെ ഫെസിലിറ്റിയാണ് കാഞ്ഞിരപ്പള്ളി 26 -ാം മൈലിൽ പ്രവർത്തനമാരംഭിച്ചിരിക്കുന്നത്.

കാഞ്ഞിരപ്പള്ളിയിലും സമീപ പ്രദേശങ്ങളിലുമുള്ള കിയ ഉപഭോക്താക്കള്‍ക്ക് ലോകോത്തര നിലവാരത്തിലുള്ള സര്‍വ്വീസും മറ്റ് ഉപഭോക്തൃ സേവനങ്ങളും ഉറപ്പുനല്‍കുന്നതിന്റെ ഭാഗമായാണ് ഇഞ്ചിയോണ്‍ കിയയുടെ ഈ വിപുലീകരണം. അത്യാധുനിക സംവിധാനങ്ങളും മികച്ച പരിശീലനം ലഭിച്ച അനുഭവ സമ്പന്നരായ ജീവനക്കാരും അടങ്ങുന്ന ഈ പുതിയ ഫെസിലിറ്റിയിലൂടെ ഏറ്റവും മികച്ച സേവനങ്ങള്‍ തന്നെ ഉപഭോക്താക്കള്‍ക്ക് ഇഞ്ചിയോണ്‍ കിയ ഉറപ്പുനല്‍കുന്നു. 14200 സ്‌ക്വയര്‍ ഫീറ്റോളം വിസ്തൃതിയില്‍ സജ്ജമാക്കിയിരിക്കുന്ന ഈ ഫെസിലിറ്റിയില്‍ വൈകാതെ കിയ മോഡലുകളുടെ വില്‍പ്പനയും ആരംഭിക്കും. കൂടാതെ കിയ വാഹനങ്ങളുടെ ടെസ്റ്റ് ഡ്രൈവിന് താത്പര്യമുള്ളവര്‍ക്ക് അതിനുള്ള സൗകര്യങ്ങളുമുണ്ട്.

ഓരോ ഉപഭോക്താവിനും ഏറ്റവും അരികില്‍ത്തന്നെ മികവുറ്റ സര്‍വ്വീസ് സേവനങ്ങള്‍ എത്തിക്കുന്നതില്‍ ഞങ്ങള്‍ പ്രതിബദ്ധരാണ്. ഉപഭോക്താക്കളുടെ സംതൃപ്തിയിലും തടസ്സങ്ങളില്ലാത്ത വാഹന പരിചരണത്തിലുമുള്ള ഞങ്ങളുടെ ആ പ്രതിബദ്ധതയാണ് പുതിയ ഫെസിലിറ്റിയിലൂടെ ഞങ്ങള്‍ തുടരുന്നത്. ഇഞ്ചിയോണ്‍ കിയ മാനേജിംഗ് ഡയറക്ടര്‍ നയീം ഷാഹുല്‍ ഉദഘാടന വേളയില്‍ പറഞ്ഞു.

error: Content is protected !!