പെരുവന്താനത്ത് കാട്ടാന ആക്രമണത്തിൽ വീട്ടമ്മ കൊല്ലപ്പെട്ട സംഭവം : പ്രദേശവാസികൾ പ്രതിഷേധത്തിൽ, കുടുംബത്തിന് പത്ത് ലക്ഷം ധനസഹായം നൽകുമെന്ന് ജില്ലാ കളക്ടർ വി. വിഗ്നേശ്വരി.
പെരുവന്താനം : കാട്ടാന ആക്രമണത്തിൽ വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തിൽ പ്രദേശവാസികൾ കടുത്ത പ്രതിഷേധത്തിൽ. വീട്ടമ്മയെ ആന ചവിട്ടി കൊന്നതിലും മടുക്ക പൊട്ടുകുളം പ്രദേശങ്ങളിലും കാട്ടാനശല്യം രുഷമായ സാഹചര്യത്തിലും ജനകീയപ്രതിഷേധം . കേരുത്തോടു സംരക്ഷണ സമിതിയുടെയും മടുക്ക ഇൻഫാമിന്റെയും ആഭിമുഖത്തിൽ സഹൃദയ വായനശാലയ്ക്ക സമീപത്തുനിന്നും മടുക്ക ടൗണിലേയ്ക്ക് പന്തംകൊളുത്തി പ്രകടനം നടത്തി.
കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട സോഫിയയുടെ കുടുംബത്തിന് പത്ത് ലക്ഷം ധനസഹായം പ്രഖ്യാപിച്ച് ഇടുക്കി ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി.. ഉടൻ തന്നെ ധനസഹായം നൽകുമെന്ന് കളക്ടര്‍ വി. വിഗ്നേശ്വരി ഉറപ്പുനൽകി. പെരുവന്താനത്തിന് സമീപം കൊമ്പൻപാറയിലായിരുന്നു കാട്ടാന ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടത്. നെല്ലിവിള പുത്തൻ വീട്ടിൽ സോഫിയ ഇസ്മയിൽ (45) ആണ് മരിച്ചത്. സോഫിയയുടെ മകൾക്ക് ജോലി നൽകുമെന്നും കളക്ടര്‍ ഉറപ്പുനൽകി. നാട്ടുകാരുടെ നേതൃത്വത്തിൽ വലിയ പ്രതിഷേധമാണ് രാത്രി വൈകിയും നടന്നത്. ജില്ലാ കളക്ടർ നൽകിയ ഉറപ്പിനെ തുടർന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
പെരുവന്താനം പഞ്ചായത്തിലെ മതമ്പ കൊമ്പൻപാറ നെല്ലിവിള പുത്തൻവീട്ടിൽ ഇസ്മയിലിന്റെ ഭാര്യ സോഫിയ (45) ആണ് കാട്ടാന യുടെ ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ടത് . തിങ്കളാഴ്ച വൈകിട്ട് ആറോടെ കൊമ്പൻപാറയിലുള്ള വീട്ടിൽനിന്ന് അര കിലോമീറ്റർ അകലെ തോട്ടിൽ കുളിക്കാൻ പോയപ്പോഴായിരുന്നു സംഭവം. രാത്രി വൈകിയും സോഫിയയെ കാണാതായതോടെ മകൻ ഷെയ്ക്ക് മുഹമ്മദ് നടത്തിയ പരിശോധനയിൽ തോടിനു സമീപം മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
പാഞ്ചാലിമേടിന താഴ്ഭാഗത്തുള്ള മലനിരയാണ് കൊമ്പൻപാറ. ഇവിടെ ആറു വർഷമായ കാട്ടാനശല്യമുണ്ട്. ആളുകൾ വാഹനം ഇറങ്ങി സ്‌ഥിരം നടന്നു പോകാറുള്ള വഴിയുടെ സമീപമാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ആനയെ വനത്തിലേക്ക് ഓടിക്കാൻ വനം വകുപ്പ് നടപടി സ്വീകരിച്ചുവരികയാണ്.
വീട്ടമ്മയെ കാട്ടാന കൊലപ്പെടുത്തിയ കൊമ്പുകുത്തി വർഷങ്ങളായി കാട്ടാനഭീതിയിലാണ് . ഇനിയെങ്കിലും ജനങ്ങളുടെ സുരക്ഷയ്ക്കായി നടപടി സ്വീകരിക്കുമോ എന്ന് മലയോര അതിർത്തി ഗ്രാമങ്ങളിലെ ജനങ്ങൾ ചോദിക്കുന്നു.