എൽഡിഎഫ് പൂ​ഞ്ഞാ​ർ നി​യോ​ജ​ക മ​ണ്ഡ​ലം കൺവൻഷൻ മുണ്ടക്കയത്ത് നടന്നു

മു​ണ്ട​ക്ക​യം: ഇടതുപക്ഷ ജനാധിപത്യ മുന്നണി പൂഞ്ഞാർ അസംബ്ളി നിയോജക മണ്ഡലം സ്ഥാനാർഥി അ​ഡ്വ. സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ലിന്റെ പൂ​ഞ്ഞാ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​ൺ​വ​ൻ​ഷ​ൻ മു​ണ്ട​ക്ക​യ​ത്ത് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം കെ.​ജെ. തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

കേരളമാകെ എൽ.ഡി.എഫിനനുകൂലമായി വോട്ടർമാർ ചിന്തിക്കുന്നതോടൊപ്പം പൂഞ്ഞാറിലും മാറ്റത്തിന്റെ കാലാവസ്ഥ ദൃശ്യമാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.ജെ.തോമസ് പറഞ്ഞു . വി​വാ​ദ​ങ്ങ​ൾ​ക്ക് അ​പ്പു​റം വി​ക​സ​ന​ത്തി​നാ​യി​രി​ക്കും പൂ​ഞ്ഞാ​ർ ജ​ന​ത മു​ൻ​ഗ​ണ​ന ന​ൽ​കു​ക​യെ​ന്നും അദ്ദേഹം സൂചിപ്പിച്ചു.

കേരള കോൺഗ്രസ് എം സ്റ്റിയറിങ്‌ കമ്മിറ്റിയംഗം ജോർജുകുട്ടി ആഗസ്തി അധ്യക്ഷനായി. എൽ.ഡി.എഫ്. ജില്ലാ കൺവീനർ പ്രൊഫ.എം.ടി.ജോസഫ് , സി.പി.ഐ. സംസ്ഥാന കമ്മിറ്റി മെമ്പർ ഒ.പി.എ.സലാം, കെ.രാജേഷ്, എം.കെ.തോമസ്‌കുട്ടി, രമാ മോഹൻ, ജോയി കെ.ജോർജ്, ജില്ലാപഞ്ചായത്ത് അംഗങ്ങളായ പി.ആർ.അനുപമ, ബ്ലോക്ക് പ്രസിഡന്റ്‌ അജിതാ രതീഷ്, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ രേഖാ ദാസ്, പി.കെ.സജിമോൻ, തങ്കമ്മ ജോർജുകുട്ടി, ജോണിക്കുട്ടി മഠത്തിനകം, കെ.ടി.പ്രമദ്, റഷീദ് താന്നിമൂട്ടിൽ, പി.എ.താഹ, ജിയാഷ് കരീം, അഡ്വ. സാജൻ കുന്നത്ത് എന്നിവർ പ്രസംഗിച്ചു.

സ്ഥാനാർഥി സെബാസ്റ്റ്യൻ കുളത്തുങ്കൽ നന്ദി പറഞ്ഞു. വിജയിച്ചാൽ മണ്ഡലത്തിന്റെ വികസനത്തിനായി അക്ഷീണം പരിശ്രമിക്കുമെന്ന് അദ്ദേഹം ഉറപ്പു നൽകി .

error: Content is protected !!