KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കേരള ജനപക്ഷം സെക്കുലർ സ്ഥാനാർഥിയായി പി.സി.ജോർജ് വീണ്ടും പൂഞ്ഞാറിൽ ജനവിധി തേടുന്നു

കേരള ജനപക്ഷം സെക്കുലർ സ്ഥാനാർഥിയായി പി.സി.ജോർജ് വീണ്ടും പൂഞ്ഞാറിൽ ജനവിധി തേടുന്നു. പൂഞ്ഞാറിൽനിന്ന് ഏഴുതവണ നിയമസഭയിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടു.

1980, 1982, 1996, 2001, 2006, 2011, 2016 വർഷങ്ങളിൽ നിയമസഭയിലേക്ക്‌ വിജയിച്ചു. 2011 മുതൽ 2014 വരെ ഗവ. ചീഫ് വിപ്പായി പ്രവർത്തിച്ചു. കേരള കോൺഗ്രസ് എം, ജോസഫ് വിഭാഗങ്ങളിലും ഐക്യകേരള കോൺഗ്രസിലും പ്രവർത്തിച്ചശേഷം കേരള കോൺഗ്രസ് സെക്കുലർ രൂപവത്‌കരിച്ചു. കേരള ജനപക്ഷം പാർട്ടിയിൽ 2016-ൽ മൂന്ന്‌ മുന്നണി സ്ഥാനാർഥികൾക്കുമെതിരേ മത്സരിച്ച് വിജയം നേടി. ഭാര്യ: ഉഷ. മക്കൾ: ഷോൺ ജോർജ് (ജില്ലാ പഞ്ചായത്ത് പൂഞ്ഞാർ ഡിവിഷൻ അംഗം), ഷെയ്ൻ ജോർജ്. മരുമകൾ: പാർവതി.

error: Content is protected !!