ഒളിംപിക്സ് ആരവം എ.കെ.ജെ.എം. സ്കൂളിലും..

കാഞ്ഞിരപ്പള്ളി : ഈ വർഷം പാരീസിൽ അരങ്ങേറുന്ന ഒളിംപിക്സിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമിന് വിജയാശംകളർപ്പിച്ചുകൊണ്ട് കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം. സ്കൂൾ അങ്കണത്തിൽ വളരെ ആഘോഷമായ പരിപാടികൾ നടന്നു. സ്കൗട്ട് ആൻഡ് ഗൗഡ്സും റെഡ് ക്രോസും സ്കൂൾ ബാൻഡുമെല്ലാം അണിനിരന്ന വർണ്ണാഭമായ ഘോഷയാത്രയിൽ സ്കൂളിലെ എല്ലാ സ്പോർട്സ് താരങ്ങളും തന്താങ്ങളുടെ യൂണിഫോമിൽ അതിൽ പങ്കാളികളായി.

മുൻ നിരയിൽ സ്കൂൾ ചെയർമാൻ തോമസ് എസ്.ജെ ഒളിപിംക്സ് പതാകയും, ഹൈസ്കൂൾ ലീഡർ അലക്സ് എസ്.ജെ. ദീപശിഖയും, അസിസ്റ്റന്റ് സ്കൂൾ ലീഡർ ഗൗരി നന്ദ ദേശീയ പതാകയും വഹിച്ച് നടന്നു. ഒളിംപിക്സ് ചിഹ്നത്തിലെ വളയങ്ങളുടെ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ച് കുട്ടികൾ സ്കൂൾ അങ്കണത്തിൽ ഒളിംപിക്സ് ചിഹ്നത്തിന് രൂപം നൽകി. കിൻഡർഗാർട്ടൻ മുതൽ പ്ലസ് ടു വരെയുള്ള മുഴുവൻ കുട്ടികളും ഇതിൽ പങ്കാളികളായി.

കേരള ജസ്വിട്ട് പ്രൊവിൻഷ്യാൾ റവ. ഡോ. ഇ.പി. മാത്യു എസ്.ജെ. കുട്ടികളെ അഭിനന്ദിച്ച് സംസാരിച്ചു. സ്കൂൾ മാനേജർ ഫാ സ്റ്റീഫൻ സി തടം എസ്.ജെ., വൈസ് പ്രിൻസിപ്പാൾ ഫാ ജോസ് തച്ചിൽ എസ്. ജെ., പ്ലസ് ടു വിദ്യാർത്ഥി ഫാബിയ ഫാത്തിമ എന്നിവർ സംസാരിച്ചു. സ്കൂൾ ബർസാർ ഫാ വിൽസൺ പുതുശ്ശേരി എസ്.ജെ. പരിപാടികൾക്ക് നേതൃത്വം നൽകി.

ഇതിനോടനുബന്ധിച്ച് ഒളിപിംക്സ് ക്വീസ്, വിവിധ മത്സരങ്ങൾ എന്നിവയും സ്കൂളിൽ സംഘടിപ്പിച്ചിട്ടുണ്ട്. അതിനു തുടക്കമായി ഹയർ സെക്കൻഡറി കുട്ടികളുടെ ക്രിക്കറ്റ് മത്സരം ഇന്നലെ നടത്തി. പ്രിൻസിപ്പാൾ ഫാ അഗസ്റ്റിൻ പീടികമല‌ എസ്.ജെ. കുട്ടികളെയും അദ്ധ്യാപകരെയും അഭിനന്ദിച്ചതിനോടൊപ്പം ഒളിംപിക്സിനെ ആസ്പദമാക്കി ഒരു ക്വിസ് മത്സരവും നടത്തുകയുണ്ടായി. വിജയികൾക്ക് പ്രൊവിൻഷ്യാൾ റവ. ഡോ. ഇ.പി. മാത്യു എസ്.ജെ. സമ്മാനങ്ങൾ നൽകി.

പാരീസ് ഒളിമ്പിക്സിന്റെ ഭാഗ്യചിഹ്നത്തിന്റെ വരവ് കുട്ടികളിൽ ആവേശം ഉണർത്തി. ഒളിമ്പിക്സ് ഒരു കൂട്ടായ്മയുടെ ആഘോഷം എന്ന സന്ദേശം കുട്ടികളിൽ എത്തിക്കുന്നതിനുവേണ്ടിയാണ് ഈ പരിപാടി സംഘടിപ്പിച്ചത്. ഒളിമ്പിക്സ് സ്റ്റാമ്പുകളുടെ പ്രദർശനവും ഇന്ന് നടന്നു.

error: Content is protected !!