ജനാധിപത്യത്തിന്റെ കയ്യൊപ്പ് സ്വന്തമാക്കി എരുമേലി സെന്റ് തോമസ് എൽ. പി സ്കൂൾ വിദ്യാർഥികൾ
എരുമേലി : മുതിർന്നവർക്ക് മാത്രമല്ല തങ്ങൾക്കും വോട്ട് ചെയ്യാൻ അവകാശമുണ്ട് എന്ന സന്തോഷത്തിലാണ് എരുമേലി സെന്റ് തോമസ് എൽ പി സ്കൂൾ വിദ്യാർഥികൾ. സ്കൂൾ പാർലമെന്റ് ഇലക്ഷന്റെ ഭാഗമായി സ്കൂൾ ലീഡേറെയും ചെയർ പേഴസണെയും തിരഞ്ഞെടുക്കാൻ കുട്ടികൾ വിവിധ ചിഹ്നങൾക്ക് വോട്ട് രേഖപ്പെടുത്തി ജനാധിപത്യഅവകാശം ഉറപ്പിച്ചാണ് തിരഞ്ഞെടുപ്പ് നടത്തിയത്.
ഒരാഴ്ച നീണ്ട പരിപാടികൾ ആയിരുന്നു ഇതിനായി ആസൂത്രണം ചെയ്തിരുന്നത്. നാമനിർദേശ പത്രിക സമർപ്പിക്കൽ,സ്ഥാനാർഥികളെ പരിചയപ്പെടുത്തൽ, വോട്ട് ചോദിക്കൽ, ഇലക്ഷൻ പ്രചരണം തുടങ്ങി എല്ലാ പ്രക്രിയകളും കുട്ടികൾക്ക് അനുഭവവേദ്യമാക്കിയാണ് തിരഞ്ഞെടുപ്പ് നടത്തിയതെന്നു സ്കൂൾ ഹെഡ്മിസ്ട്രസ് റവ. സി. റെജി സെബാസ്റ്റ്യൻ പറഞ്ഞു.
സ്കൂൾ സോഷ്യൽ സയൻസ് ക്ലബ് കൺവീനർ . ലൗലി പി ജേക്കബ്, ട്രീസ സെബാസ്ട്യൻ, മറ്റ് അദ്ധ്യാപർ തുടങ്ങി എല്ലാവരും ചേർന്നു പരിപാടികൾ വിജയപ്രദമാക്കി. കുട്ടികളിൽ ജനാധിപത്യത്തിന്റെ മൂല്യങ്ങൾ പകർന്നു നൽകി ഭാവിയിൽ ദേശസ്നേഹവും സഹവർത്തിത്വവും വളർത്തിയെടുക്കാൻ ഉതകുന്നതാണ് സ്കൂൾ പാർലമെന്റ് ഇലക്ഷൻ. അതിന് കുട്ടികളെ ചെറുപ്പം മുതൽ പരിശീലിപ്പിക്കുകയാണ് ഇതിന്റെ . ലക്‌ഷ്യം. സ്കൂൾ ലീഡർ ആയി കുമാരി. അശ്വിക രാജ് ഒന്നാം സ്ഥാനവും , മാസ്റ്റർ. കാശിനാഥ് ബൈജു രണ്ടാം സ്ഥാനവും നേടി വിജയം കരസ്ഥമാക്കി.