കാഞ്ഞിരപ്പള്ളി എസ്.ഡി. കോളേജിൽ ഉത്സവമേളം .. ‘SPECTRA, the Diamond Jubilee Expo സെപ്റ്റംബർ 26 മുതൽ.
കാഞ്ഞിരപ്പള്ളി : വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കാഞ്ഞിരപ്പള്ളി എസ്.ഡി. കോളേജിൽ സെപ്റ്റംബർ 26, 27, 28 തീയതികളിൽ
SPECTRA, the Diamond Jubilee Expo എന്ന പേരിൽ രാജ്യാന്തരനിലവാരത്തിൽ വിപുലമായ വിദ്യാഭ്യാസ പ്രദർശനം സംഘടിപ്പിക്കുന്നു.
ഒപ്പം കലാ സാംസ്കാരിക പരിപാടികളും അരങ്ങേറുന്നു. പരിപാടിയുടെ വിശദാംശങ്ങൾ കോളേജ് അധികൃതർ വിശദീകരിക്കുന്നു. വീഡിയോ കാണുക :
1965ൽ ആരംഭിച്ച കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്സ് കോളജ് ഇക്കൊല്ലം അതിൻറെ വജ്രജൂബിലി ആഘോഷിക്കുകയാണ്. മലയോരമേഖലയിലെ ജനങ്ങൾക്ക് അറിവിൻറെ വെളിച്ചം പകരാൻ സ്ഥാപിതമായ കലാലയം പാഠ്യ,പാഠ്യേതര രംഗങ്ങളിൽ രാജ്യത്തെ മുൻനിര കോളജുകളിലൊന്നായി വളർന്നുകഴിഞ്ഞിട്ടുണ്ട്.
വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 2024 സെപ്റ്റംബർ 26, 27, 28 തീയതികളിൽ കോളേജിൽ ‘SPECTRA, the Diamond Jubilee Expo’ എന്ന പേരിൽ ഒരു വിപുലമായ വിദ്യാഭ്യാസ പ്രദർശനം സംഘടിപ്പിക്കുകയാണ്. സ്കൂൾ, കോളജ് കരിക്കുലത്തിൻ്റെ ഭാഗമായ ആശയങ്ങളും ശാസ്ത്ര സാങ്കേതിക രംഗങ്ങളിലെ നവീന വികാസങ്ങളുമാണ് ഏവർക്കും ആകർഷകമായി അനുഭവിച്ചറിയാൻ കഴിയുംവിധം കോളജിലെ പഠന വകുപ്പുകൾ അവതരിപ്പിക്കുന്നത്. Learnova Educational Services ഒരുക്കുന്ന Astrobotic Voyageൽ റോബോട്ടിക്സ്, VR, പ്ലാനറ്റോറിയം എന്നിവയും ആസ്വദിക്കാവുന്നതാണ്.
26-ാം തീയതി ഡയമണ്ട് ജൂബിലി എക്സിബിഷൻ ഉദ്ഘാടനം പത്തനംതിട്ട എം പി ശ്രീ ആന്റോ ആന്റണി നിർവ്വഹിക്കും. രണ്ടാം ദിവസം കലാപരിപാടികളുടെ ഉദ്ഘാടനം ഗവണ്മെന്റ് ചീഫ് വിപ്പ് ഡോ എൻ ജയരാജ് നിർവ്വഹിക്കുന്നതാണ്. മൂന്നാംദിവസത്തെ കലാ-സാംസ്കാരിക പരിപാടികൾ ഉദ്ഘാടനം ചെയ്യുന്നത് പൂഞ്ഞാർ എം എൽ എ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ ആണ്.
കോളജിലെ രാജ്യാന്തരനിലവാരത്തിലുള്ള ലബോറട്ടറികൾ, പൂന്തോട്ടം, സസ്യശാസ്ത്ര- ജന്തുശാസ്ത്ര വിഭാഗങ്ങളിലെ ആകർഷകമായ ശേഖരങ്ങൾ മുതലായവയെല്ലാം പ്രദേശത്തെ വിജ്ഞാനകുതുകികള്‍ക്കു മുൻപിൽ തുറന്നിടുകയാണ് ഈ പ്രദർശനാവസരത്തിൽ. ഗണിതശാസ്ത്രതത്വങ്ങൾ സരളമായി മനസ്സിലാക്കുന്നതിനുള്ള അവസരങ്ങൾ ഉണ്ടാകും. ഫിസിക്സിലും കെമിസ്ട്രിയിലും പ്ലസ് ടു തലം വരെയും കോളജിലും കുട്ടികൾ പഠിക്കുന്ന തത്വങ്ങൾ ആധുനികസാങ്കേതികവിദ്യയുടെ സഹായത്തോടെ വിശദീകരിക്കുന്ന പരീക്ഷണശാലകളും ഡാർക്ക് റൂമും പ്രദർശനത്തിന്റെ ഭാഗമാവും. 160 ഓളം നെല്ലിനങ്ങൾ, അപൂർവസസ്യങ്ങൾ, വൃക്ഷങ്ങളുടെയും തടികളുടെയും സവിശേഷതകൾ, പൂക്കൾ, പഴങ്ങൾ, എന്നിങ്ങനെ സസ്യശാസ്ത്രത്തിലെ വൈവിധ്യമാർന്ന അത്ഭുത കാഴ്ചകളുടെ ലോകം കാഴ്ചക്കാർക്കായി ഒരുങ്ങും. കേരളീയ ആയോധനകലയായ കളരിയും അത് അഭ്യസിക്കുന്ന വേദിയും കളരിയിൽ ഉപയോഗിക്കുന്ന ആയുധ-ഉപകരണങ്ങളും പ്രദർശനത്തിൽ ഉണ്ടാകും. പുരാതനവും അപൂർവ്വവുമായ നാണയങ്ങൾ, നൂറും ആയിരവും മുഖവിലയുള്ള സ്മാരക നാണയങ്ങൾ, എന്നിവയും പ്രദർശനത്തിൽ കാണാവുന്നതാണ്. മലയാള പ്രസിദ്ധീകരണങ്ങളുടെ വിപുലശേഖരവും പ്രദർശനത്തിനെത്തും. റിസർവ് ബാങ്ക് മുതൽ എടിഎം മെഷീൻ വരെയും കമ്പനികളും സാമ്പത്തിക ഇടപാടുകളും പ്രവർത്തിക്കുന്നതെങ്ങനെയെന്ന് എളുപ്പത്തിൽ മനസ്സിലാക്കാൻ ഈ പ്രദർശനത്തിൽ അവസരം ഉണ്ടായിരിക്കും. ലോക പ്രസിദ്ധ സാഹിത്യകൃതികളുടെയും കഥാപാത്രങ്ങളുടെയും രസകരമായ അനുഭവങ്ങൾ പ്രദർശനത്തിനായി ഒരുങ്ങുന്നുണ്ട്. നൂതന കാർഷികരീതികളും ഉപകരണങ്ങളും, ഭക്ഷ്യവസ്തുക്കളിലെ മായം കണ്ടെത്തൽ എന്നീ ഇനങ്ങൾ ഏതൊരു വ്യക്തിക്കും പ്രയോഗികാവബോധം നല്കുന്നതാണ്. ഫിസിക്കൽ ഫിറ്റ്നസ് ഉപകരണങ്ങളുടെ പ്രദർശനവും അവയുടെ പ്രയോജനവും ഉപയോഗരീതിയും വ്യാഖ്യാനിക്കുന്ന വിദഗ്ധരും ഉണ്ടായിരിക്കും.
എല്ലാ ദിവസവും വൈവിധ്യമാർന്ന ഭക്ഷണം വിളമ്പുന്ന ഫുഡ് കോർട്ടുകളും കലാപരിപാടികളും പ്രദർശനവേദിയെ കൂടുതൽ ആകർഷകമാക്കും. വ്യത്യസ്ത പ്രദർശന വേദികളിൽ കുട്ടികൾക്കും മുതിർന്നവർക്കും പങ്കെടുക്കാവുന്ന ഗെയിമുകളും ഒരുങ്ങുന്നുണ്ട്. എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ ആകർഷകമായ കലാ സാംസ്കാരിക സാഹിത്യ പരിപാടികൾ ഉണ്ടായിരിക്കും. ഇവയിൽ കോളേജിലെ വിദ്യാർത്ഥികളും പുറമേ നിന്നുള്ള കലാകാരന്മാരും കലാകാരികളും അവതാരകരാകും. കളരിയുടെയും കരാട്ടെയുടെയും ഗുസ്തിയുടെയും ഭരതനാട്യം അടക്കമുള്ള പരമ്പരാഗത കലാരൂപങ്ങളുടെയും നാടൻപാട്ട് പോലെയുള്ള കലകളുടെയും അവതരണങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഭക്ഷണ, വിനോദ അവസരങ്ങളുമുണ്ട്.
പ്രദർശനത്തിനായി മാനേജർ ഫാദർ വർഗീസ് പരിന്തിരിക്കൽ, പ്രിൻസിപ്പൽ ഡോക്ടർ സീമോൻ തോമസ്, ബർസാർ ഫാദർ മനോജ് പാലക്കുടി എന്നിവരുടെ നേതൃത്വത്തിൽ കമ്മറ്റികൾ പ്രവർത്തിക്കുന്നു.
ഏതൊരു കുടുംബത്തിലെയും എല്ലാ അംഗങ്ങൾക്കും എല്ലാ പ്രായവിഭാഗത്തിൽ പെട്ടവർക്കും ഒരേ പോലെ അറിവും വിനോദവും സാധ്യമാകുന്ന രീതിയിലാണ് ‘സ്പെക്ട്ര’ ഒരുങ്ങുന്നതെന്ന് സംഘാടകർ പറഞ്ഞു. കോളജിലെ എല്ലാ പൂർവ്വ വിദ്യാർത്ഥികളെയും പ്രദേശത്തെ എല്ലാവരെയും കുടുംബസമേതം പ്രദർശനത്തിലേക്ക് സംഘാടകർ സ്വാഗതം ചെയ്യുന്നു.
മുഖ്യ ആകർഷണങ്ങൾ:
❇️റോബോട്ടിക്‌സ് 🟢 വെർച്വൽ റിയാലിറ്റി 🟢 പ്ലാനറ്റോറിയം
🟢 ഇല്യൂഷൻ റൂമുകൾ ❇️ഐ.എസ്.ആർ.ഒ ഓൺ വീൽസ്
🟢മെഡിക്കൽ എക്പോ 🟢 കെമിക്കൽ എക്സ്പെരിമെന്റ്
🟢 ഗെയിംസ് കോർണർ 🟢 ഡാർക്ക് റൂം എക്സ്പെരിമെന്റ്
🟢 സോയിൽ മ്യൂസിയം 🟢 സുവോളജിക്കൽ മ്യൂസിയം
🟢 ഹെർബൽ, ബോട്ടാണിക്കൽ ഗാർഡൻസ് 🟢 വെജിറ്റബിൾ കാർവിങ്സ്
🟢 ലാംഗ്വേജ് ഗെയിംസ് 🟢 ബാങ്കിങ്ങ്, ഫിനാൻഷ്യൽ സ്റ്റാൾ
🟢 കളരി 🟢 അപൂർവ്വ നാണയശേഖരം
🟢 താളിയോലകൾ 🟢 ലൈവ് ട്രേഡിങ് പ്രാക്ടീസ്
🟢വനവിഭവ പ്രദർശനം 🟢 ഗോത്ര കലാവതരണം
🟢 ഡി. സി. ബുക്ക് സ്റ്റാൾ 🟢 റബർ ബോർഡ് സ്റ്റാൾ
🟢 നവീന കാർഷിക ഉപകരണ പ്രദർശനം 🟢വിദേശ ഫല,വൃക്ഷ സ്റ്റാൾ
🟢 ഫിസിക്കൽ ഫിറ്റ്നസ് ഉപകരണങ്ങൾ 🟢 ഫുഡ് കോർട്ടുകൾ
🟢 സായാഹ്ന കലാപരിപാടികൾ
മുൻകൂട്ടി ടിക്കറ്റുകൾ എടുക്കുന്നതിനും വിശദാംശങ്ങൾക്കും താഴെപ്പറയുന്ന നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.
ബിനോ പി ജോസ്, പ്രതീഷ് ഏബ്രഹാം
ജൂബിലി കൺവീനർ, 7907483038, 9495750916 സ്റ്റാഫ് കോഡിനേറ്റർ, 8157896479