കാഞ്ഞിരപ്പള്ളി രൂപതയിലെ വൈദിക ശ്രേഷ്ഠൻ റവ. ഫാ. പോള്‍ വാഴപ്പനാടി (90) നിര്യാതനായി

കാഞ്ഞിരപ്പള്ളി : സേവനം ചെയ്ത ഇടകകളിലെ വിശ്വാസികൾക്കും, നാട്ടുകാർക്കും ഏറെ പ്രീയപെട്ടവനായിരുന്ന, കാഞ്ഞിരപ്പള്ളി രൂപതയിലെ ഒരു വൈദിക ശ്രേഷ്ഠനായ റവ. ഫാ. പോള്‍ വാഴപ്പനാടി (90) നിര്യാതനായി . മൃതസംസ്‌കാര ശുശ്രൂഷകള്‍ (വ്യാഴം, നവംബര്‍ 14) രാവിലെ 8.45 ന് ആനക്കല്ലിലുള്ള തോമാച്ചന്‍ വാഴപ്പനാടിയുടെ ഭവനത്തില്‍ ആരംഭിക്കുന്നതും തുടര്‍ന്നുള്ള ശുശ്രൂഷ ആനക്കല്‍ സെന്റ് ആന്റണീസ് പള്ളിയില്‍ നടത്തപ്പെടുന്നതുമാണ്. ബുധൻ (നവംബര്‍ 13) ഉച്ചകഴിഞ്ഞ് 3.00 മണി മുതല്‍ രാത്രി 9.00 മണി വരെ കാഞ്ഞിരപ്പള്ളി പാസ്റ്ററല്‍ സെന്റര്‍ ഓഡിറ്റോറിയത്തിലും തുടര്‍ന്ന് ആനക്കല്ലിലുള്ള ഭവനത്തിലുമെത്തി ആദരാഞ്ജലികളര്‍പ്പിച്ച് പ്രാര്‍ത്ഥിക്കാവുന്നതാണ്.

ആനക്കല്‍ വാഴപ്പനാടി പരേതരായ ഫ്രാന്‍സിസ്- ത്രേസ്യാമ്മ ദമ്പതികളുടെ പുത്രനായി ജനിച്ച് ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരിയില്‍ നിന്നും വൈദിക പരിശീലനം പൂര്‍ത്തിയാക്കി 1962 മാര്‍ച്ച് 12 ന് ശുശ്രൂഷ പൗരോഹിത്യം സ്വീകരിച്ചു.

പെരുവന്താനം, കണമല, തുലാപ്പള്ളി, കുഴിത്തൊളു, അന്യാര്‍തൊളു, കൂവപ്പള്ളി, മുണ്ടക്കയം, ചെങ്ങളം, താമരക്കുന്ന്, പൊടിമറ്റം, ഇടക്കുന്നം, പെരുന്തേനരുവി ഇടവകകളിലും കാഞ്ഞിരപ്പള്ളി രൂപത പ്രൊക്കുറേറ്റര്‍, ചങ്ങനാശേരി അതിരൂപതയുടെ കീഴിലുള്ള പെരുന്തടി എസ്റ്റേറ്റ് മാനേജര്‍ എന്നീ നിലകളിലും ശുശ്രൂഷ നിര്‍വഹിച്ചു. കാഞ്ഞിരപ്പള്ളി വിയാനി ഹോമില്‍ വിശ്രമജീവിതം നയിച്ചു വന്നിരുന്ന അദ്ദേഹം മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ പരിചരണത്തിലായിരുന്നു.

സഹോദരങ്ങള്‍: തോമസ് (അരീക്കമല), ജോസഫ് (അരീക്കമല), മാത്യു (അരീക്കമല), കുട്ടിയമ്മ ആലപ്പാട്ട് (ചുണ്ടക്കുന്ന്), പെണ്ണമ്മ കൊച്ചാങ്കല്‍ (തച്ചപ്പുഴ), അച്ചാമ്മ ആലപ്പാട്ട് (കണമല), സെലിനാമ്മ കിഴക്കേപറമ്പില്‍ (പൊട്ടംപ്ലാവ്), മേരി.

ഫാ.മാത്യു വാഴപ്പനാടി, ഫാ. ജോയി വാഴപ്പനാടി, ഫാ. ഔസേപ്പച്ചന്‍ വാഴപ്പനാടി, ഫാ. ജോണ്‍ വാഴപ്പനാടി (കപ്പൂച്ചിന്‍), ഫാ.അരുണ്‍ വാഴപ്പനാടി (കണ്‍വന്‍ച്വല്‍), ഫാ. ജയ്‌മോന്‍ എം.സി.ബി.സ്, ഫാ. വിനീഷ് ചെറുചെരുപ്പില്‍ (ഉജ്ജയിന്‍), ഫാ. ബിജു വാഴപ്പനാടി (ഷിമോഗ) എന്നിവര്‍ കുടുംബാംഗങ്ങളും സി മരിയ (സെന്റ് ആന്‍സ്, അങ്കമാലി), സി. നിഷ (സെന്റ് ആന്‍സ്, ബാംഗ്ലൂര്‍), സി. റ്റിസി (ഉര്‍സുലൈന്‍, കണ്ണൂര്‍), സി.ഡെയ്‌സി (ഉര്‍സുലൈന്‍, കണ്ണൂര്‍), സി. ട്രീസ (എസ്. എച്ച്, അമലഗിരി) എന്നിവര്‍ സഹോദര പുത്രിമാരും സി. സാലി (ഫ്രാന്‍സിസ്‌കന്‍, തൃശൂര്‍), സി. ത്രേസ്യ (ഫ്രാന്‍സിസ്‌കന്‍, ഒറീസ), സി. സിനി (ഉര്‍സുലൈന്‍, കോഴിക്കോട്), സി. പ്രീതി (കുന്നന്താനം) എന്നിവര്‍ കുടുംബാംഗങ്ങളുമാണ്.

error: Content is protected !!