സി പി ഐ എം കാഞ്ഞിരപ്പള്ളി ഏരിയാ സമ്മേളനം നവംബർ 15, 16, 17, 26 തിയതികളിൽ ; കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റി ഓഫീസ് ഉദ്‌ഘാടനം നവംബർ 26ന്
കാഞ്ഞിരപള്ളി : സി പി ഐ എം കാഞ്ഞിരപ്പള്ളി ഏരിയാ സമ്മേളനം നവംബർ 15, 16, 17, 26 തിയതികളിൽ വിവിധ പരിപാടികളോടെ കാഞ്ഞിരപ്പള്ളിയി നടക്കും. പുതുതായി നിർമ്മിച്ച സി പി ഐ എം ഏരിയാ കമ്മിറ്റി ഓഫീസ് നവംബർ 26 ന് വൈകുന്നേരം നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. തുടർന്ന് പേട്ട കവലയിലുള്ള തോംസൺ സ്റ്റേഡിയത്തിൽ (പഴയ ആനത്താനം ഗ്രൗണ്ട് ) ചേരുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും.
നവംബർ 15ന് പ്രതിനിധി സമ്മേളന നഗറിലേക്കു പതാക മുണ്ടക്കയം സൗത്ത് ലോക്കലിലെ വി കെ രാജപ്പന്റെ സ്മൃതി മണ്ഡപത്തിൽ നിന്നും ലോക്കൽ സെകട്ടറി പി കെ പ്രദീപിന്റെ നേതൃത്വത്തിൽ കൊണ്ടുവരും. ഏരിയാ കമ്മിറ്റിയംഗം പി എസ് സുരേന്ദ്രൻ ഉദ്‌ഘാടനം ചെയ്യും. സ്വാഗത സംഘം ചെയർമാൻ പി കെ നസീർ ഏറ്റുവാങ്ങും. പൊതുസമ്മേളന നഗറിലേക്കുള്ള പതാക പാറത്തോട് ടൗൺ ലോക്കലിലെ പി ഐ ഷുക്കൂറിന്റെ സ്മൃതി മണ്ഡപത്തിൽ നിന്നും ജില്ലാ കമ്മിറ്റിയംഗം അഡ്വ.പി ഷാനവാസ് ഏറ്റുവാങ്ങും. പി കെ ബാലൻ ക്യാപ്റ്റൻ ആയിരിക്കും. സ്വാഗത സംഘം ജനറൽ കൺവീനർ വി സജിൻ ഏറ്റുവാങ്ങും.
പ്രതിനിധി സമ്മേളന നഗറിലേക്കുള്ള കൊടിമരം എരുമേലി എൽസി യിലെ ടി പി തൊമ്മിയുടെ സ്മൃതി മണ്ഡപത്തിൽ നിന്നും എരുമേലി ലോക്കൽ സെക്രട്ടറി വി ഐ അജിയുടെ നേതൃത്വത്തിലാണ് കൊണ്ടുവരിക.വി പി ഇബ്രാഹിം കൊടിമര ജാഥ ഉദ്‌ഘാടനം ചെയ്യും. സി വി അനിൽകുമാർ ഏറ്റുവാങ്ങും.
പൊതുസമ്മേളന നഗറിലേ ക്കുള്ള കൊടിമരം കാഞ്ഞിരപ്പള്ളി സൗത്ത് എൽ സി യിലെ വി വി ഓമനക്കുട്ടന്റെ സ്മൃതി മണ്ഡപത്തിൽ നിന്നും കെ ജി അജിയുടെ നേതൃത്വത്തിൽ കൊണ്ടുവരും. എസ് ഷാജി ഏറ്റുവാങ്ങും. ജില്ലാ കമ്മിറ്റിയംഗം തങ്കമ്മ ജോർജുകുട്ടി ഉദ്‌ഘാടനം ചെയ്യും.
പൊതുസമ്മേളന നഗറിലേക്കുള്ള കപ്പിയും കയറും മുക്കുട്ടുതറ ലോക്കലിലെ വി പി ബോസിന്റെ സ്മൃതി മണ്ഡപത്തിൽ നിന്നും എം വി ഗിരീഷ് കുമാർ ക്യാപ്റ്റനായി എത്തിക്കും.ജയിംസ് പി സൈമൺ ഏറ്റു വാങ്ങും. ടി എസ് കൃഷ്ണകുമാർ ഉദ്‌ഘാടനം ചെയ്യും.
പ്രതിനിധി സമ്മേളന നഗറിലേക്കുള്ള കപ്പിയും കയറ്റും മണിമല ലോക്കലിലെ സ്മൃതി മണ്ഡപത്തിൽ കെ സി ജോർജുകുട്ടി ഉദ്‌ഘാടനം ചെയ്യും. ജി സുജിത്ത് ക്യാപ്റ്റനായിരിക്കും. അർച്ചന സദാശിവൻ ഏറ്റുവാങ്ങും.
പൊതുസമ്മേളന നഗറിലേക്കുള്ള ബാനർ കോരുത്തോട് എൽ സി യിലെ എ ബാലകൃഷ്ണന്റെ സ്മൃതി മണ്ഡപത്തിൽ നിന്നും പി കെ സുധീർ ക്യാപറ്റനായി കൊണ്ടുവരും.വി എൻ രാജേഷ് ഉദ്‌ഘാടനം ചെയ്യും. അജാസ് റഷീദ് ഏറ്റുവാങ്ങും.
പ്രതിനിധി സമ്മേളന നഗറിലേക്കുള്ള ബാനർ എലിക്കുളം എൽ സി യിലെ പി ജെ ദേവസ്വായുടെ സ്മൃതി മണ്ഡപത്തിൽ നിന്നും കൊണ്ടുവരും. ജില്ലാ കമ്മിറ്റിയംഗം ഷമീം അഹമ്മദ് ഉൽഘാടനം ചെയ്യും.കെ സി സോണി ക്യാപ്റ്റനായിരിക്കും. റജീനാ റഫീഖ് ഏറ്റുവാങ്ങും.
പൊതുസമ്മേളന നഗറിലേക്കുള്ള സീതാറാം യച്ചുരിയുടെ ഛായാചിത്രം മുണ്ടക്കയം ടൗൺ എൽ സി യി ൽ നിന്നും വി എൻ പീതാoബരൻ ഉദ്‌ഘാടനം ചെയ്ത്ത് എം ജി രാജുവിന്റെ നേതൃത്വത്തിൽ കൊണ്ടുവരും. കെ എൻ ദാമോദരൻ ഏറ്റുവാങ്ങും.
പ്രതിനിധി സമ്മേളന നഗറിലേക്കുള്ള കൊടിയേരി ബാലകൃഷ്ണന്റെ ഛായാചിത്രം പി എസ് സജിമോന്റെ നേതൃത്വത്തിൽ കൊണ്ടുവരുന്നത് സ്വാഗത സംഘം രക്ഷാധികാരി കെ ആർ തങ്കപ്പൻ ഏറ്റു വാങ്ങും.പി കെ സണ്ണി ഉദ്‌ഘാടനം ചെയ്യും.
ഉച്ചകഴിഞ്ഞ് മൂന്നിന് റെഡ് വാളണ്ടിയർ മാർച്ച് നടത്തും. 5.30 ന് സ്വാഗത സംഘം ചെയർമാൻ പി കെ നസീർ പതാക ഉയർത്തും.
നവംബർ 16, 17 തിയതികളിൽ കാഞ്ഞിരപ്പള്ളി കെ എം എ ഹാളിൽ പ്രതിനിധി സമ്മേളനം നടക്കും.16 ന് രാവിലെ ഒൻപതിന് പ്രതി നിധികളുടെ രജിസ്ട്രേഷൻ ആരംഭിക്കും. 16ന് രാവിലെ എട്ടി ന് കാഞ്ഞിരപ്പള്ളി ആനക്കല്ലിലുള്ള പി ഐ തമ്പിയുടെ സ്മൃതി മണ്ഡപത്തിൽ നിന്നും ദീപശിഖാ പ്രയാണം തുടങ്ങും. വി പി ഇസ്മായിൽ ഉൽഘാടനം ചെയ്യും. ടി കെ ജയൻ ക്യാപ്റ്റനായിരിക്കും.പി എൻ പ്രഭാകരൻ ഏറ്റുവാങ്ങും.