KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഗൗരിഹരിക്ക് സ്വീകരണം നൽകി

ചെറുവള്ളി. : കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്ക്സ് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ മാഗസിൻ എഡിറ്ററായി വിജയിച്ച കുമാരി ഗൗരിഹരിക്ക് ചിറക്കടവ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി സ്വീകരണം നൽകി. തോമസ് വർഗീസ് മണ്ണാർത്തിന്റെ അധ്യക്ഷതയിൽ പ്രസിഡന്റ് സേവൃർ മൂലകുന്ന് ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ് ശ്യാം ബാബു , ആന്റോ ആന്റണി എം.പി യുടെ അനുമോദന പത്രം നൽകി. സഹകരണ ബാങ്ക് പ്രസിഡൻ്റ് അഡ്വഃ അഭിലാഷ് ചന്ദ്രൻ, സനോജ് പനക്കൽ, സി.ജി.രാജൻ, അഡ്വഃ സുരേഷ് ടി നായർ
ടി.ആർ.ബിനേഷ്, സൂരജ്ദാസ്, ഹരിലാൽ കോയിപുറത്ത്, അനന്ദു ജി കൃഷ്ണ, പുരുഷോത്തമൻ പിള്ള, രാധാകൃഷണൻ നായർ, കുട്ടൻപിള്ള അമ്പാട്ട്, അഭിജിത്ത് എന്നിവർ പ്രസംഗിച്ചു. സ്വീകരണത്തിന് കുമാരി ഗൗരിഹരി മറുപടി പ്രസംഗത്തിൽ നന്ദി പറഞ്ഞു.

error: Content is protected !!