വേലകളി അരങ്ങേറ്റം നടത്തി

പൊൻകുന്നം: ചിറക്കടവ് വടക്കുംഭാഗം മഹാദേവ വേലകളിസംഘത്തിൽ പുതിയതായി വേലകളി അഭ്യസിച്ച കുട്ടികളുടെ അരങ്ങേറ്റം നടത്തി. 42 ബാലന്മാരാണ് കല്ലാര കളരിയിൽ അരങ്ങേറ്റം കുറിച്ചത്. ഇരിക്കാട്ട് എ.ആർ.കുട്ടപ്പൻ നായരുടെയും കല്ലൂർക്കരോട്ട് ഉണ്ണികൃഷ്ണൻ നായരുടെയും ശിക്ഷണത്തിലാണിവർ അഭ്യസിച്ചത്. ചിറക്കടവ് മഹാദേവക്ഷേത്രദർശനത്തിന് ശേഷമാണ് കളരിയിൽ അരങ്ങേറ്റം നടത്തിയത്.

വെള്ളമുണ്ടും അതിനുമേൽ ചുവന്ന അരപ്പട്ടയും ചുവന്ന തൊപ്പിയും ധരിച്ച് പരിചയും ചുരികയുമേന്തി ഇവർ ചുവടുവെച്ചു. ചിറക്കടവ് മഹാദേവക്ഷേത്രത്തിലെ എട്ടാംഉത്സവത്തിന് വൈകീട്ട് തിരുമുമ്പിൽ വേല അവതരിപ്പിക്കും. മുൻവർഷങ്ങളിൽ പരിശീലനം നേടിയവർ ഉൾപ്പെടെ എൺപതിലേറെ ബാലന്മാർ ഉത്സവ വേലകളിക്കുണ്ടാവും.

error: Content is protected !!