മുണ്ടക്കയം ഗവ.ആശുപത്രിയിൽ രാത്രി കാലത്ത് ഡോക്ടർ വേണം : പഞ്ചായത്ത് പ്രസിഡന്റ് മന്ത്രിക്ക് നിവേദനം നൽകി
മുണ്ടക്കയം : മുണ്ടക്കയം ഗവ.ആശുപത്രിയിൽ രാത്രി കാലത്ത് ഡോക്ടറെ നിയമിക്കുവാൻ മുണ്ടക്കയം പഞ്ചായത്തിന് അനുവാദം നൽകണമെന്നാവശ്യപ്പെട്ട് മുണ്ടക്കയം പഞ്ചായത്ത് പ്രസിഡന്റ് രേഖാ ദാസ് മന്ത്രി വീണാ ജോർജിന് നിവേദനം നൽകി.
അഡ്വ: സെബാസ്റ്റൻ കുളത്തുങ്കൽ എംഎൽഎ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീലാ ഡോമിനിക്ക്, അംഗങ്ങളായ സി വി അനിൽകുമാർ, ദിലീഷ് ദിവാകരൻ, ഷിജി ഷാജി എന്നിവരും ഒപ്പമുണ്ടായിരുന്നു.