കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ വോട്ടിങ് നില – പഞ്ചായത്ത് , ബൂത്തുകൾ അടിസ്ഥാനത്തിൽ
കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിൽ, കന്നി മത്സരത്തിൽ അട്ടിമറി വിജയം നേടിയ യുഡിഎഫ് സ്ഥാനാർഥി പ്രൊഫ. റോണി കെ ബേബി ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. 1,35,988 വോട്ടുകൾ പോൾ ചെയ്ത മത്സരത്തിൽ, 56,646 വോട്ടുകൾ നേടി 5,772 വോട്ടുകളുടെ ഭൂരിപക്ഷം ആണ് അദ്ദേഹം കരസ്ഥമാക്കിയത് . കഴിഞ്ഞ പ്രാവശ്യം 13,703 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച എൽ.ഡി.എഫ് സ്ഥാനാർത്ഥിയെയാണ് 5,772 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ അദ്ദേഹം നിലംപരിശാക്കിയത്.
കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിൽ പള്ളിക്കത്തോട് പഞ്ചായത്തിൽ 67 വോട്ടുകളുടെയും , ചിറക്കടവ് പഞ്ചായത്തിൽ 1190 വോട്ടുകളുടെയും ലീഡ് എൽഡിഎഫ് നേടിയത് ഒഴിച്ചാൽ , ബാക്കി ഏഴു പഞ്ചായത്തുകളിലും യുഡിഎഫ് ലീഡ് നേടി കരുത്തുകാട്ടി. കാഞ്ഞിരപ്പള്ളിയിൽ റോണി കെ. ബേബിക്ക് 3,888 വോട്ടുകളുടെ വമ്പൻ ലീഡ് ആണ് ലഭിച്ചത് . വാഴൂരിൽ 83 വോട്ടുകൾ, മണിമലയിൽ 2159 വോട്ടുകൾ , കങ്ങഴയിൽ 66 വോട്ടുകൾ, നെടുംകുന്നത്ത് 607 വോട്ടുകൾ, കറുകച്ചാലിൽ 49 വോട്ടുകൾ എന്നിങ്ങനെയാണ് യുഡിഎഫ് ലീഡ് നില.
ഓരോ പഞ്ചയത്തിലെയും ബൂത്ത് തിരിച്ചുള്ള ലീഡ് അറിയുവാൻ ഇവിടെ കൊടുത്തിരിക്കുന്ന ചാർട്ട് പരിശോധിക്കുക .
