കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം – Latest Update.
കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ എട്ടാം റൗണ്ട് എണ്ണിക്കൊണ്ടിരിക്കുമ്പോൾ യു ഡി എഫിലെ പ്രൊഫ. റോണി കെ. ബേബി 30574 വോട്ടുകൾ നേടി 2133 വോട്ടുകളുടെ ലീഡ് നേടി. 28441 വോട്ടുകൾ നേടി എൽ എഫ് സ്ഥാനാർഥി ഡോ. എൻ. ജയരാജ് രണ്ടാം സ്ഥാനത്ത്. എൻ ഡി എ സ്ഥാനാർഥി അഡ്വ. ജോർജ് കുര്യൻ 17004 വോട്ടുകൾ നേടി. പള്ളിക്കത്തോട് ബൂത്തുകളിലെ വോട്ടുകളാണ് ആദ്യം എണ്ണിയത്. തുടർന്ന് കാഞ്ഞിരപ്പള്ളിയിലെ മൂന്ന് റൗണ്ടുകൾ, ചിറക്കടവിലെ മൂന്നു റൗണ്ടുകൾ എണ്ണി കഴിഞ്ഞു . നിലവിൽ വാഴൂരിലെ വോട്ടുകൾ എണ്ണിക്കൊണ്ടിരുക്കുകയാണ് . തുടർന്ന് കറുകച്ചാൽ, നെടുംകുന്നം , വെള്ളാവൂർ. ശേഷം മണിമലയിൽ മൂന്നു റൗണ്ടുകൾ എണ്ണുവാനുണ്ട് . മൊത്തം 15 റൗണ്ടുകൾ ആണുള്ളത് .
കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ അഞ്ചാം റൗണ്ട് എണ്ണിക്കൊണ്ടിരിക്കുമ്പോൾ യു ഡി എഫിലെ പ്രൊഫ. റോണി കെ. ബേബി 20840 വോട്ടുകൾ നേടി 3250 വോട്ടുകളുടെ ലീഡ് നേടി. 17590 വോട്ടുകൾ നേടി എൽ എഫ് സ്ഥാനാർഥി ഡോ. എൻ. ജയരാജ് രണ്ടാം സ്ഥാനത്ത്. എൻ ഡി എ സ്ഥാനാർഥി അഡ്വ. ജോർജ് കുര്യൻ 8997 വോട്ടുകൾ നേടി. പള്ളിക്കത്തോട് ബൂത്തുകളിലെ വോട്ടുകളാണ് ആദ്യം എണ്ണിയത്. തുടർന്ന് കാഞ്ഞിരപ്പള്ളിയിലെ വോട്ടുകൾ ആണ് എണ്ണി കഴിഞ്ഞു . കാഞ്ഞിരപ്പള്ളിയിൽ മൂന്ന് റൗണ്ടുകൾ ആണുള്ളത്. തുടർന്ന് ചിറക്കടവ് ബൂത്തിലെ വോട്ടുകൾ എണ്ണിക്കൊണ്ടിരിക്കുന്നു. ചിറക്കടവിലും മൂന്ന് റൗണ്ടുകൾ ആണുള്ളത്. മൊത്തം 15 റൗണ്ടുകൾ ആണുള്ളത്
കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ രണ്ടാം റൗണ്ട് എണ്ണിക്കൊണ്ടിരിക്കുമ്പോൾ യു ഡി എഫിലെ പ്രൊഫ. റോണി കെ. ബേബി 7477 വോട്ടുകൾ നേടി 1254 വോട്ടുകളുടെ ലീഡ് നേടി. 6223 വോട്ടുകൾ നേടി എൽ എഫ് സ്ഥാനാർഥി 6223 വോട്ടുകൾ നേടി രണ്ടാം സ്ഥാനത്ത്. എൻ ഡി എ സ്ഥാനാർഥി അഡ്വ. ജോർജ് കുര്യൻ 3959 വോട്ടുകൾ നേടി. പള്ളിക്കത്തോട് ബൂത്തുകളിലെ വോട്ടുകളാണ് ആദ്യം എണ്ണിയത്. തുടർന്ന് കാഞ്ഞിരപ്പള്ളിയിലെ വോട്ടുകൾ ആണ് എണ്ണിക്കൊണ്ടിരുക്കുന്നത്. തുടർന്ന് ചിറക്കടവ് ബൂത്തിലെ വോട്ടുകൾ എണ്ണും.
കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ വോട്ടുകൾ എണ്ണുന്നത് ഈരാറ്റുപേട്ട സെന്റ് ജോർജ് കോളേജിലെ കൗണ്ടിംഗ് സ്റ്റേഷനിൽ ആണ്. 14 ടേബിളുകളാണ് വോട്ട് എണ്ണാനായി തയാറാക്കിയിരിക്കുന്നത് . ഓരോ റൗണ്ടിലും 14 ബൂത്തുകൾ വീതം എണ്ണും. അവസാന റൗണ്ടിൽ മാത്രം, ബാക്കിയാകുന്ന ബൂത്തുകളാണ് എണ്ണുന്നത്.
എൻഡിഎയ്ക്ക് പ്രതീക്ഷ നൽകുന്ന പള്ളിക്കത്തോട്ടിൽ നിന്നാണ് കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ വോട്ടുകൾ എണ്ണിത്തുടങ്ങുന്നത്. ഇവിടെ യുഡിഎഫും പ്രതീക്ഷ വയ്ക്കുന്നു. തുടർന്ന് എണ്ണുന്നത് കാഞ്ഞിരപ്പള്ളിയാണ് . യുഡിഎഫിന് ഏറെ പ്രതീക്ഷ നൽകുന്ന സ്ഥലമാണ്. തുടർന്ന് ചിറക്കടവ് എൽഡിഎഫിനും എൻഡിഎയ്ക്കും ഒരേ പോലെ പ്രതീക്ഷയുള്ള സ്ഥലം. തുടർന്ന് എണ്ണുന്നത് വാഴൂർ. അത് പൂർത്തിയാകുമ്പോൾ എണ്ണിക്കഴിയുമ്പോൾ കാഞ്ഞിരപ്പള്ളിയുടെ ഭാവി തീരുമാനമായേക്കുംupdate . അവസാന റൗണ്ടിൽ എണ്ണുന്നത് മണിമല പഞ്ചായത്തിലെ 4 ബൂത്തുകളാണ്.
എണ്ണുന്ന ബൂത്തുകളുടെ ക്രമം ഇങ്ങനെ :
1.പള്ളിക്കത്തോട് (1-14) 14 ബൂത്തുകൾ
2.പള്ളിക്കത്തോട് (15-16), കാഞ്ഞിരപ്പള്ളി (17-28) 14
3.കാഞ്ഞിരപ്പള്ളി (29-42) 14
4.കാഞ്ഞിരപ്പള്ളി (43- 52) ചിറക്കടവ് (53-56) 14
5.ചിറക്കടവ് (57-68) 14
6.ചിറക്കടവ് (71-82) 14
7. (85-98) 14
8.വാഴൂർ (99- 106), കറുകച്ചാൽ (107-112) 14
9.കറുകച്ചാൽ (113- 126)14
10.കറുകച്ചാൽ (127- 130), നെടുംകുന്നം (131- 140) 14
11.നെടുംകുന്നം (141- 148), കങ്ങഴ (149-154) 14
12.കങ്ങഴ (155- 164), വെള്ളാവൂർ (165- 168) 14
13.വെള്ളാവൂർ (169- 175), മണിമല (176- 182) 14
14.മണിമല (182-196)-14
15.മണിമല (197-200) 4
