വാഹനാപകടത്തിൽ മുണ്ടക്കയം സ്വദേശിയായ യുവാവ് മരിച്ചു ; ഒപ്പം ഉണ്ടായിരുന്ന സുഹൃത്തിന് ഗുരുതര പരിക്ക്.
മുണ്ടക്കയം: കോഴിക്കോടുവച്ചുണ്ടായ വാഹനാപകടത്തിൽ മുണ്ടക്കയം പുത്തൻചന്ത സ്വദേശിയായ യുവാവ് മരണപ്പെട്ടു. പുത്തൻചന്ത പുതുപറമ്പിൽ നെബീൽ ഷാജി (21) ആണ് മരിച്ചത്.
നെബീൽ സഞ്ചരിച്ചിരുന്ന ബൈക്കിൽ ലോറി ഇടിച്ചാണ് അപകടമുണ്ടായത്. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന പുത്തൻചന്ത സ്വദേശിയയ മറ്റൊരു യുവാവിനും അപകടത്തിൽ പരിക്കേറ്റു ചികിത്സയിലാണ്.
