അമൽ ജ്യോതി കോളേജിൽ ആസ്പെയർ 2026 ഇന്റേൺഷിപ്പ് ഡ്രൈവ് ഉദ്ഘാടനം ചെയ്തു.
കാഞ്ഞിരപ്പള്ളി: അമൽ ജ്യോതി കോളേജ് പൂർവ വിദ്യാർഥികളുടെ സംഘടനയായ എഎഎജെ (AAAJ) അമൽ ജ്യോതി കോളേജിൽ ആരംഭിച്ച ആസ്പെയർ 2026 ഇന്റേൺഷിപ്പ് ഡ്രൈവിന്റെ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി ശ്രീ. റോഷി അഗസ്റ്റ്യൻ നിർവ്വഹിച്ചു.
കോളേജിൽ നിന്ന് വിവിധ കാലഘട്ടങ്ങളിൽ പടിച്ചറങ്ങി വിവിധ മേഖലകളിൽ തൊഴിൽ സംരംഭകാരായിട്ടുള്ളവരുടെ സ്ഥാപനങ്ങളിൽ നിലവിലെ വിദ്യാർഥികൾക്ക് ഇന്റേൺഷിപ്പിന് അവസരങ്ങൾ നൽകുകയും വിദ്യാർഥികൾക്കിടയിൽ ശക്തമായ ഒരു തൊഴിൽ ശൃംഖല കെട്ടിപ്പടുക്കുകയും ചെയ്യുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
ആസ്പെയർ 2026 കോളേജിന്റെ അക്കാദമിക് ദൗത്യവും കേരളത്തിന്റെ വിജ്ഞാന സമ്പദ്വ്യവസ്ഥാ അജണ്ടയും തമ്മിലുള്ള ഒരു സംഗമമാണ്.പൂർവ വിദ്യാർഥികൾ തന്നെ മാർഗദർശകരും വ്യവസായ ബന്ധകരുമായി പ്രവർത്തിക്കുന്ന ഈ മാതൃക കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് വ്യത്യസ്തമായ ഒരു സമീപനമാണ്. സംസ്ഥാന സർക്കാർ സാങ്കേതിക സ്ഥാപനങ്ങളെ പൂർവ വിദ്യാർത്ഥി അധിഷ്ഠിത തൊഴിൽ പാതകൾ വളർത്തിയെടുക്കാൻ പ്രോത്സാഹിപ്പിക്കുന്ന ഈ ഘട്ടത്തിൽ ആസ്പെയർ 2026 കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് വ്യത്യസ്തമായ ഒരു സമീപനമാണ്.
കോളേജ് പ്രിൻസിപ്പൽ ഡോ. ലില്ലിക്കുട്ടി ജേക്കബ് സ്വാഗതവും, കോളേജ് ഗവേണിംഗ് ബോഡി ചെയർമാനും വികാരി ജനറാളുമായ വെരി റവ. ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ, ഡയറക്ടർ അഡ്മിനിസ്ട്രേഷൻ റവ. ഫാ. ഡോ. റോയ് അബ്രഹാം പഴയപറമ്പിൽ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.എ. മുഹമ്മദ് ഷമീർ, യൂണിക് വേൾഡ് റോബോട്ടിക്സ് സിഇഒയും പൂർവ വിദ്യാർഥി സംഘടന സെക്രട്ടറിയുമായ ശ്രീ. ബൻസൺ തോമസ് ജോർജ്, കെ-ഡിസ്ക് എക്സിക്യൂട്ടീവ് ഡയറക്ടറും പൂർവ വിദ്യാർഥി സംഘടന പ്രസിഡന്റുമായ ശ്രീ. റോബിൻ ടോമി, അലുമ്നി ഡീൻ ഡോ.മിനി മാത്യൂ എന്നിവർ സംസാരിച്ചു. സർക്കാർ, വ്യവസായ മേഖലകളിൽ നിന്നുള്ള പ്രമുഖ വ്യക്തിത്വങ്ങളും അമൽ ജ്യോതി അലുമ്നി അസോസിയേഷൻ എഎഎജെ (AAAJ)പ്രതിനിധികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.
