KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പൂഞ്ഞാറിൽ അട്ടിമറി വിജയം : യുഡിഎഫ് സ്ഥാനാർഥി അഡ്വ. സെബാസ്റ്റ്യൻ എം.ജെ (സജി ജോസഫ്) വിജയിച്ചു.

പതിറ്റാണ്ടുകൾക്ക് ശേഷം പൂഞ്ഞാറിൽ കൈപ്പത്തി ചിഹ്നത്തിൽ ഒരു സ്ഥാനാർഥി വിജയിച്ച സന്തോഷത്തിലാണ് കോൺഗ്രസ് പ്രവർത്തകർ. സിറ്റിംഗ് എം എൽ എ കേരളാ കോൺഗ്രസ് (എം) ന്റെ എൽ ഡി എഫ് സ്ഥാനാർഥി അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കലിനെ അട്ടിമറിച്ചാണ് യുഡിഎഫ് സ്ഥാനാർഥി അഡ്വ. സെബാസ്റ്റ്യൻ എം.ജെ (സജി ജോസഫ്) വിജയിച്ചത് .

56,599 വോട്ടുകൾ നേടി, 6,628 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അഡ്വ. സെബാസ്റ്റ്യൻ എം.ജെ തൊട്ടടുത്ത എതിർ സ്ഥാനാർഥി അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കലിനെ ( 49,971 വോട്ടുകൾ ) തോൽപ്പിച്ചത് . എൻ ഡി എ സ്ഥാനാർഥി പി സി ജോർജ് 35573 വോട്ടുകൾ നേടി.

error: Content is protected !!