പൂഞ്ഞാർ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം – Latest Update
പൂഞ്ഞാർ മണ്ഡലത്തിൽ പതിനൊന്നാം റൗണ്ട് എണ്ണിക്കൊണ്ടിരിക്കുമ്പോൾ യുഡിഎഫ് സ്ഥാനാർഥി അഡ്വ സെബാസ്റ്റ്യൻ എം ജെ 40465 വോട്ടുകൾ നേടി 5050 വോട്ടുകളുടെ ലീഡ് ആണ് നേടിയിരിക്കുന്നത്. എൽ ഡി എഫിലെ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ 35415 വോട്ടുകൾ നേടി രണ്ടാം സ്ഥാനത്ത്. എൻ ഡി എ സ്ഥാനാർഥി പി സി ജോർജ് 24682 വോട്ടുകൾ നേടി. ഈരാറ്റുപേട്ട നഗരസഭയുടെ വോട്ടുകളാണ് ആദ്യം എണ്ണിയത്. ശേഷം ഈരാറ്റുപേട്ട പഞ്ചായത്തിലെ വോട്ടുകൾ എണ്ണി . തുടർന്ന് തീക്കോയി, പൂഞ്ഞാർ തെക്കേക്കര, പൂഞ്ഞാർ, തിടനാട് , പാറത്തോട് , കൂട്ടിക്കൽ, മുണ്ടക്കയം ബൂത്തുകൾ എണ്ണി കഴിഞ്ഞു . പതിനൊന്നാം റൗണ്ടിൽ മുണ്ടക്കയത്തെ ബാക്കിയുള്ള റൗണ്ടുകളും , കോരുത്തോടും എണ്ണിക്കൊണ്ടിരിക്കുന്നു. പന്ത്രണ്ടാം റൗണ്ടിൽ കോരുത്തോട് , എരുമേലി, പതിമൂന്ന്, പതിനാല് , പതിനഞ്ചാം റൗണ്ടുകളിൽ എരുമേലിയിൽ ബാക്കി ബൂത്തുകളാണ് എണ്ണുന്നത്.
പൂഞ്ഞാർ മണ്ഡലത്തിൽ ഒൻപതാം റൗണ്ട് എണ്ണിക്കൊണ്ടിരിക്കുമ്പോൾ യുഡിഎഫ് സ്ഥാനാർഥി അഡ്വ സെബാസ്റ്റ്യൻ എം ജെ 34034 വോട്ടുകൾ നേടി 3781 വോട്ടുകളുടെ ലീഡ് ആണ് നേടിയിരിക്കുന്നത്. എൽ ഡി എഫിലെ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ 30253 വോട്ടുകൾ നേടി രണ്ടാം സ്ഥാനത്ത്. എൻ ഡി എ സ്ഥാനാർഥി പി സി ജോർജ് 21052 വോട്ടുകൾ നേടി. ഈരാറ്റുപേട്ട നഗരസഭയുടെ വോട്ടുകളാണ് ആദ്യം എണ്ണിയത്. ശേഷം ഈരാറ്റുപേട്ട പഞ്ചയത്തിലെ വോട്ടുകൾ ആണ് എണ്ണി കഴിഞ്ഞു . .തുടർന്ന് തീക്കോയി, പൂഞ്ഞാർ തെക്കേക്കര, പൂഞ്ഞാർ, തിടനാട് , പാറത്തോട് റൗണ്ടുകൾ എണ്ണിക്കഴിഞ്ഞു . ഒൻപതാം റൗണ്ടിൽ കൂട്ടിക്കൽ, മുണ്ടക്കയം ബൂത്തുകൾ എണ്ണി കൊണ്ടിരിക്കയാണ് , പത്താം റൗണ്ടിൽ മുണ്ടക്കയം ബാക്കിയുള്ള റൗണ്ടുകളും , പതിനൊന്നാം റൗണ്ടിൽ മുണ്ടക്കയം , കോരുത്തോട്, പന്ത്രണ്ടാം റൗണ്ടിൽ കോരുത്തോട് , എരുമേലി, പതിമൂന്ന്, പതിനാല് , പതിനഞ്ചാം റൗണ്ടുകളിൽ എരുമേലിയിൽ ബാക്കി ബൂത്തുകളാണ് എണ്ണുന്നത്.
പൂഞ്ഞാർ മണ്ഡലത്തിൽ അഞ്ചാം റൗണ്ട് എണ്ണിക്കൊണ്ടിരിക്കുമ്പോൾ യുഡിഎഫ് സ്ഥാനാർഥി അഡ്വ സെബാസ്റ്റ്യൻ എം ജെ ആദ്യമായി ലീഡ് പിടിച്ചു. 19137 വോട്ടുകൾ നേടി 506 വോട്ടുകളുടെ ലീഡ് ആണ് നേടിയിരിക്കുന്നത്. എൽ ഡി എഫിലെ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ 18631 വോട്ടുകൾ നേടി രണ്ടാം സ്ഥാനത്ത്. എൻ ഡി എ സ്ഥാനാർഥി പി സി ജോർജ് 11844 വോട്ടുകൾ നേടി. ഈരാറ്റുപേട്ട നഗരസഭയുടെ വോട്ടുകളാണ് ആദ്യം എണ്ണിയത്. ശേഷം ഈരാറ്റുപേട്ട പഞ്ചയത്തിലെ വോട്ടുകൾ ആണ് എണ്ണി കഴിഞ്ഞു . .തുടർന്ന് തീക്കോയി, പൂഞ്ഞാർ തെക്കേക്കര, പൂഞ്ഞാർ ബൂത്തുകളിലെ വോട്ടുകൾ എണ്ണി കഴിഞ്ഞു. ഇനി ആറാം റൗണ്ടിൽ തിടനാട്ടിലെയും പാറത്തോട്ടിലെയും വോട്ടുകൾ എണ്ണും . ഏഴാം റൗണ്ടിൽ പാറത്തോട്ടിലെ 14 ബൂത്തുകൾ എണ്ണും . എട്ടാം റൗണ്ടിൽ കൂട്ടിക്കൽ ആദ്യത്തെ 14 ബൂത്തുകൾ, ഒൻപതാം റൗണ്ടിൽ കൂട്ടിക്കൽ, മുണ്ടക്കയം ബൂത്തുകൾ, പത്താം റൗണ്ടിൽ മുണ്ടക്കയം , പതിനൊന്നാം റൗണ്ടിൽ മുണ്ടക്കയം , കോരുത്തോട്, പന്ത്രണ്ടാം റൗണ്ടിൽ കോരുത്തോട് , എരുമേലി, പതിമൂന്ന്, പതിനാല് , പതിനഞ്ചാം റൗണ്ടുകളിൽ എരുമേലിയിൽ ബാക്കി ബൂത്തുകളാണ് എണ്ണുന്നത്.
പൂഞ്ഞാർ മണ്ഡലത്തിൽ മൂന്നാം റൗണ്ട് എണ്ണിക്കൊണ്ടിരിക്കുമ്പോൾ എൽ ഡി എഫിലെ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ 13721 വോട്ടുകൾ നേടി 120 വോട്ടുകളുടെ ലീഡ് നേടി. 13592 വോട്ടുകൾ നേടി യുഡിഎഫ് സ്ഥാനാർഥി അഡ്വ സെബാസ്റ്റ്യൻ എം ജെ വോട്ടുകൾ നേടി രണ്ടാം സ്ഥാനത്ത്. എൻ ഡി എ സ്ഥാനാർഥി പി സി ജോർജ് 5038 വോട്ടുകൾ നേടി. ഈരാറ്റുപേട്ട നഗരസഭയുടെ വോട്ടുകളാണ് ആദ്യം എണ്ണിയത്. ശേഷം ഈരാറ്റുപേട്ട പഞ്ചയത്തിലെ വോട്ടുകൾ ആണ് എണ്ണി കഴിഞ്ഞു . .തുടർന്ന് തീക്കോയി ബൂത്തിലെ വോട്ടുകൾ എണ്ണിക്കൊണ്ടിരിക്കുന്നു.
പൂഞ്ഞാർ മണ്ഡലത്തിൽ രണ്ടാം റൗണ്ട് എണ്ണിക്കൊണ്ടിരിക്കുമ്പോൾ എൽ ഡി എഫിലെ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ 11402 വോട്ടുകൾ നേടി 915 വോട്ടുകളുടെ ലീഡ് നേടി. 10487 വോട്ടുകൾ നേടി യുഡിഎഫ് സ്ഥാനാർഥി 10487 വോട്ടുകൾ നേടി രണ്ടാം സ്ഥാനത്ത്. എൻ ഡി എ സ്ഥാനാർഥി പി സി ജോർജ് 1956 വോട്ടുകൾ മാത്രമാണ് നിലവിൽ നേടിയിരിക്കുന്നത്. ഈരാറ്റുപേട്ട നഗരസഭയുടെ വോട്ടുകളാണ് ആദ്യം എണ്ണിയത്. തുടർന്ന് ഈരാറ്റുപേട്ട പഞ്ചയത്തിലെ വോട്ടുകൾ ആണ് എണ്ണിക്കൊണ്ടിരുക്കുന്നത്. തുടർന്ന് തീക്കോയി ബൂത്തിലെ വോട്ടുകൾ എണ്ണും.
പൂഞ്ഞാർ മണ്ഡലത്തിലെ വോട്ടുകൾ എണ്ണുന്നത് ഈരാറ്റുപേട്ട സെന്റ് ജോർജ് കോളേജിലെ കൗണ്ടിംഗ് സ്റ്റേഷനിൽ ആണ്. 14 ടേബിളുകളാണ് വോട്ട് എണ്ണാനായി തയാറാക്കിയിരിക്കുന്നത് . ഓരോ റൗണ്ടിലും 14 ബൂത്തുകൾ വീതം എണ്ണും. അവസാന റൗണ്ടിൽ മാത്രം, ബാക്കിയാകുന്ന ബൂത്തുകളാണ് എണ്ണുന്നത്.
ആദ്യ റൗണ്ടുകളിലെ ഫലങ്ങളിൽ നിന്നും പൂഞ്ഞാർ മണ്ഡലത്തിന്റെ മനസ്സ് എങ്ങോട്ടാണെന്ന് തീരുമാനിക്കപെടും .
ഈരാറ്റുപേട്ട നഗരസഭ പൂഞ്ഞാർ മണ്ഡലത്തിന്റെ ഗതി നിർണയിക്കുന്നതിൽ ഏറെ പ്രധാനം. പല ബൂത്തുകളിലും 90 ശതമാനം പോളിങ്ങാണ് ഇക്കുറി ഈരാറ്റുപേട്ടയിൽ നടന്നത്. അവിടെ വ്യക്തമായ മുൻതൂക്കം എൽഡിഎഫിനോ യുഡിഎഫിനോ നേടാനായാൽ അത് ആകെ ഫലത്തിലും പ്രതിഫലിക്കും. എൽഡിഎഫും യുഡിഎഫും വോട്ട് പങ്കിട്ടാൽ അടുത്ത റൗണ്ടുകളിൽ നിർണ്ണായകമാകും . പ്രതീക്ഷയില്ലാത്ത ഈരാറ്റുപേട്ട കഴിഞ്ഞ് 3, 4 റൗണ്ടുകളിൽ എത്തുന്ന പൂഞ്ഞാർ തെക്കേക്കര, പൂഞ്ഞാർ പഞ്ചായത്തുകളാണ് എൻഡിഎ ഏറ്റവും പ്രതീക്ഷ വയ്ക്കുന്നത്. ഇവിടെ ഭൂരിപക്ഷവും എൻഡിഎ പ്രതീക്ഷിക്കുന്നു. പാറത്തോട്, കൂട്ടിക്കൽ, മുണ്ടക്കയം പഞ്ചായത്തു കൾ എണ്ണുമ്പോൾ പൂഞ്ഞാറിന്റെ മനസ്സ് തീരുമാനിക്കും. ഏറ്റവും അവസാനം എരുമേലിയിലെ ബൂത്തുകളാണ് എണ്ണുന്നത് .
എണ്ണുന്ന ബൂത്തുകളുടെ ക്രമം ഇങ്ങനെ :
1.ഈരാറ്റുപേട്ട (1-14)-14
2.ഈരാറ്റുപേട്ട (15-22), തീക്കോയി(23-28)-14
3.തീക്കോയി (29-32),
പൂഞ്ഞാർ തെക്കേക്കര (33-43)-14
തെക്കേക്കര (44-49), 4.പൂഞ്ഞാർ തെക്കേ
പൂഞ്ഞാർ (50-58) -14
5.പൂഞ്ഞാർ (59-60), തിടനാട്(61-73)-14
6.തിടനാട് 74-79, പാറത്തോട്(80-88)-14
7.പാറത്തോട് (89-103)-14
8.കൂട്ടിക്കൽ(104-118) -14
9.കൂട്ടിക്കൽ(119-123), മുണ്ടക്കയം(124-133)-14
10.മുണ്ടക്കയം (134-148)-14
11.മുണ്ടക്കയം (149-150), കോരുത്തോട് (151-163)-14
12.കോരുത്തോട് (164-174), എരുമേലി (175-178)-14
13. എരുമേലി(179-193)-14
14. എരുമേലി (194-208)-14
15.എരുമേലി(209-2018)-10
