ഇന്നത്തെ പ്രധാന വാർത്തകൾ ചുരുക്കത്തിൽ ..

29, June, 2024 (Saturday)

കാഞ്ഞിരപ്പള്ളി താലൂക്കിന്റെ പരിധിയിൽ ഉൾപ്പെട്ട, കാഞ്ഞിരപ്പളളി, പാറത്തോട്, ചിറക്കടവ്, എരുമേലി, മണിമല ,എലിക്കുളം, മുണ്ടക്കയം, കോരുത്തോട്, കൂട്ടിക്കൽ ഗ്രാമപഞ്ചായത്തുകളിലെ ഇന്നത്തെ പ്രധാന വാർത്തകളും, വിശേഷങ്ങളും ഇവിടെ വായിക്കാം ..

നമ്മുടെ നാടിന്റെ സ്പന്ദനങ്ങൾ നേരിട്ടറിയുവാൻ “കാഞ്ഞിരപ്പള്ളി ന്യൂസ്” വായന പതിവാക്കുക.. രാവിലെ 7 AM മുതൽ വൈകിട്ട് 7 PM വരെ, തുടർച്ചയായി പുതിയ വാർത്തകളുടെ അപ്‌ഡേഷൻ നടത്തുന്നതിനാൽ, നമ്മുടെ നാട്ടിലെ ഏറ്റവും പുതിയ വാർത്തകൾ ചൂടോടെ അറിയുവാൻ ഈ സൈറ്റിലെ സന്ദർശനം പതിവാക്കുക :

എരുമേലി – മുക്കട പാതയിലെ അപകട മരങ്ങൾ വെട്ടണം : പരാതി നൽകി.

എരുമേലി : കഴിഞ്ഞയിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വാഹനങ്ങൾക്ക് മുകളിൽ മരങ്ങൾ വീണുണ്ടായ അപകടങ്ങൾ പോലെ എരുമേലി – മുക്കട പാതയിൽ സംഭവിക്കാൻ സാധ്യത ഉണ്ടെന്നിരിക്കെ അധികൃതർ നടപടികൾ സ്വീകരിക്കാത്തതിൽ പ്രതിഷേധം. എരുമേലി – മുക്കട പാതയിൽ കനകപ്പലം മുതൽ മുക്കട വരെ വനത്തിലൂടെയാണ് പാത കടന്നുപോകുന്നത്. പാതയുടെ ഇരുവശങ്ങളിലും വനത്തിലെ മരങ്ങളിൽ മിക്കതും റോഡിലേക്ക് വീഴാവുന്ന നിലയിലാണ്. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം മാധ്യമങ്ങൾ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. അപകടകരമായ മരങ്ങൾ എത്രയും വേഗം വെട്ടി മാറ്റി യാത്രക്കാർക്കും വാഹനങ്ങൾക്കും സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്‌ മുണ്ടക്കയം ബ്ലോക്ക്‌ കമ്മറ്റി പ്രസിഡന്റ് ബിനു മറ്റക്കര ഇന്നലെ എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫിസർക്ക് പരാതി നൽകി.

അപകട മരങ്ങൾ വെട്ടിനീക്കിയില്ലെങ്കിൽ സംഭവിക്കുന്ന അപകടങ്ങൾക്ക് എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫിസറെ പ്രതിയാക്കി കേസെടുക്കണമെന്നാവശ്യപ്പെട്ട് പോലീസിൽ പരാതി നൽകുമെന്ന് ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മറ്റി അറിയിച്ചു.

വാർത്ത വിശദമായി വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക :https://kanjirappallynews.com/?p=20880

സൗജന്യ ആയുർവ്വേദ ക്യാമ്പ്.

കാഞ്ഞിരപ്പള്ളി : പാറത്തോട് പഞ്ചായത്തും ആയുർവ്വേദ ആശുപത്രിയും ചേർന്ന് ചോറ്റി ശ്രീ മഹാദേവ ക്ഷേത്രം ഓഡിറ്റോറിയത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. പാറത്തോട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജിജി ഫിലിപ്പ് ഉദ്‌ഘാടനം ചെയ്തു.
ടി രാജൻ അധ്യക്ഷനായി, സിന്ധു മോഹനൻ, ജോണിക്കുട്ടി മഠത്തിനകം, ഡോ: എ ഒ ലിസി, സോഫി ജോസഫ്, ഒ കെ കൃഷ്ണൻ, ഷേർളി വർഗീസ്, കെ പി സുജീലൻ, ഷാലമ്മ ജെയിംസ്, ഏലിയാമ്മ, ബീനാ ജോസഫ്, അപർണ്ണ എന്നിവർ സംസാരിച്ചു.

വൈദ്യുതിബിൽ കുടിശ്ശികയായി; മിനി സിവിൽ സ്റ്റേഷനിൽ പൊതുഇടങ്ങളിൽ കണക്ഷൻ വിച്ഛേദിച്ചു

പൊൻകുന്നം: മിനി സിവിൽ സ്റ്റേഷനിലെ പൊതുസ്ഥലങ്ങളിലെ വൈദ്യുതിബിൽ കുടിശ്ശികയുള്ളതിനാൽ കണക്ഷൻ വി്‌ച്ഛേദിച്ചു. ഇതുമൂലം ലിഫ്റ്റും പമ്പ് ഹൗസും പ്രവർത്തിക്കാതായി. മോട്ടോർ പ്രവർത്തിക്കാതായതോടെ കെട്ടിടത്തിലെ ഒരു ഓഫീസിലും ഇപ്പോൾ വെള്ളമില്ല. പൊതുജനങ്ങൾക്കുള്ളതും ഓഫീസുകളിലേയും ടോയ്‌ലറ്റുകൾ ഇതുമൂലം അടച്ചിടേണ്ടി വന്നു. മഴവെള്ള സംഭരണിയിൽ നിന്ന് വെള്ളം പമ്പ് ചെയ്യുന്ന മോട്ടോർ പ്രവർത്തിപ്പിക്കാനാവില്ല. കുഴൽക്കിണറിന്റെ പമ്പ് സെറ്റ് തകരാറിലുമാണ്.

കറന്റ് കണക്ഷൻ വിച്ഛേദിച്ചതോടെ ലിഫ്റ്റ് പ്രവർത്തിക്കാതത്തുമൂലം പ്രായമായവരും ഭിന്നശേഷിക്കാരും ബഹുനില കെട്ടിടത്തിലെ ഓഫീസുകളിലെത്തിപ്പെടാൻ കഷ്ടപ്പെടുകയാണ്. എം.എൽ.എ.ഓഫീസ്, കോൺഫറൻസ് ഹാൾ, ലിഫ്റ്റ്, പമ്പ് എന്നിവിടങ്ങളിലെ കണക്ഷനുകളാണ് നിലവിൽ ഇല്ലാത്തത്. ഇവയുടെ ബിൽ അടയ്‌ക്കേണ്ടത് റവന്യൂവകുപ്പാണ്. കളക്ടറേറ്റിൽ നിന്ന് ആവശ്യമായ തുക അനുവദിക്കാത്തതാണ് കാരണമെന്ന് അധികൃതർ വിശദീകരിക്കുന്നു.

ലിഫ്റ്റുമില്ല വെള്ളവുമില്ല സിവിൽ സ്റ്റേഷന്റെ പ്രാരാബ്ധങ്ങൾക്ക് അറുതി വരുത്തണം -ബിജെപി 

പൊൻകുന്നം :- പൊൻകുന്നം മിനി സിവിൽ സ്റ്റേഷന്റെ പ്രാരാബ്ധങ്ങൾക്ക്  സ്ഥിരമായ പരിഹാരം കണ്ടെത്തണമെന്ന് ബി.ജെ.പി. കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം സെക്രട്ടറി ജി ഹരിലാൽ ആവശ്യപ്പെട്ടു.കറണ്ട് കുടിശ്ശിക നൽകാത്തതിനെ തുടർന്ന് സിവിൽ സ്റ്റേഷനിലെ ലിഫറ്റും കുടിവെള്ള വിതരണവും നിലച്ചിരിക്കുകയാണ്.ജീവനക്കാർക്ക് പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാനുള്ള വെള്ളം പോലും സിവിൽ സ്റ്റേഷനിൽ ലഭ്യമല്ല.  പ്രായമേറിയ ആളുകക്ക് സഹായകരമാകുന്ന ലിഫ്റ്റും പ്രവർത്തിക്കുന്നില്ല. സിവിൽ സ്റ്റേഷന്റെ സുഗമമായ നടത്തിപ്പിനുള്ള അഡൈ്വസറി കമ്മിറ്റി കാര്യക്ഷമമായി പ്രവർത്തിക്കണമെന്നും  സിവിൽ സ്റ്റേഷനിൽ എത്തുന്ന പൊതുജനങ്ങളുടെയും ഓഫീസിലെ ജീവനക്കാരുടെയും അടിസ്ഥാനപരമായ ആവശ്യങ്ങൾക്ക് തടസ്സം നേരിടുന്നില്ല എന്ന് ഉറപ്പുവരുത്തണമെന്നും  ജി.ഹരിലാൽ ആവശ്യപ്പെട്ടു

ഗ്രാമസഭകൾ ഇന്ന് ആരംഭിക്കും

മണിമല: മണിമല പഞ്ചായത്തിലെ വ്യക്തിഗത ആനുകൂല്യങ്ങൾക്കുള്ള ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനും പെൻഷൻ കൈപ്പറ്റുന്നവരുടെ ലിസ്റ്റ് അംഗീകരിക്കുന്നതിനുമുള്ള ഗ്രാമസഭകൾ ഇന്ന് ആരംഭിക്കും. ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് കറിക്കാട്ടൂർ ഗവ. എൽപി സ്‌കൂളിൽ ഒന്നാം വാർഡ് ഗ്രാമസഭയും ഉച്ച കഴിഞ്ഞ് 2.30ന് 14-ാം വാർഡ് ഗ്രാമസഭ കറിക്കാട്ടൂർ പഞ്ചായത്ത് ഹാളിലും വൈകുന്നേരം നാലി ന് 15-ാം വാർഡിലേത് കറിക്കാട്ടൂർ ഗവ. എൽപി സ്കൂളിലും നടക്കും.

നാളെ വൈകുന്നേരം നാലിന് രണ്ടാം വാർഡിലേത് പൂവത്തോലി സുഭാഷ് എൽപി സ്കൂ‌ളിലും, നാലാം വാർഡിലേത് 2.30ന് കൊന്നക്കുളം സെന്റ് തോമസ് എൽ പി സ്കൂ‌ളിലും, ആറ്, ഏഴ് വാർഡുകളിലേത് 1.30 ന് മുക്കട കമ്യൂണിറ്റി ഹാളിലും എട്ടാം വാർഡിലേത് 3.30ന് പൊന്തൻപുഴ പിഎ ച്ച്എസ്‌സി അങ്കണത്തിലും ഒമ്പതാം വാർഡിലേത് ഉച്ചകഴിഞ്ഞ് മൂന്നിന് കരിമ്പനകുളം എസ്എ ച്ച് യുപി സ്‌കൂളിലും പത്താം വാർഡിലേത് ഉച്ചകഴിഞ്ഞ് രണ്ടിന് ആലപ്ര ഗവ. എൽപി സ്‌കൂളി ലും നടക്കും.

അവലോകന യോഗം ഇന്ന്

എരുമേലി : മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ കാഞ്ഞിരപ്പള്ളി ബ്ലോക്ക് തല അവലോകന യോഗം ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് എരുമേലി നൈനാർ പള്ളി ജമാ അത്ത് ഹാളിൽ നടക്കും. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്ഘാടനം ചെയ്യും. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ് അധ്യക്ഷയാകും.

അംബേദ്ക്കർ ഗ്രാമ പദ്ധതി ഉദ്ഘാടനം ഇന്ന്

മുണ്ടക്കയം : മുണ്ടക്കയം പഞ്ചായത്തിന്റെ മൂന്നാം വാർഡായ മുറികല്ലുംപുറത്ത് അംബേദ്ക്കർ ഗ്രാമ പദ്ധതി ഉദ്ഘാടനവും മികച്ച വിദ്യാർഥികളെ അനുമോദിക്കലും ഇന്ന് വൈകുന്നേരം നാലിന് നടക്കും. അഡ്വ.സെബാസ്റ്റൻ കുളത്തുങ്കൽ എം. എൽ. എ ഉദ്ഘാടനം ചെയ്യും. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് മുഖ്യ പ്രഭാഷണം നടത്തും. മുണ്ടക്കയം പഞ്ചായത്ത് പ്രസിഡന്റ് രേഖാ ദാസ് അധ്യക്ഷയാകും. 50 ലക്ഷം രൂപയുടെ വികസനമാണ് ഇവിടെ നടത്തുക.

മുണ്ടക്കയം ബൈപാസ് റോഡിലെ കയ്യേറ്റം ഒഴിപ്പിക്കണം

മുണ്ടക്കയം ∙ ബൈപാസ് റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്നും കയ്യേറ്റം ഒഴിപ്പിക്കണമെന്നും താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയിൽ പരാതി.

പൊതു പ്രവർത്തകനായ അജീഷ് വേലനിലം നൽകിയ പരാതിയെ തുടർന്ന് ഇതിനായി നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗം അസിസ്റ്റന്റ് എൻജിനീയർ മറുപടി നൽകി.

വെള്ളക്കെട്ട് ഒഴിവാക്കാൻ 200 മീറ്റർ പുതിയ ഓട നിർമിക്കുന്നതിന് എസ്റ്റിമേറ്റ് തയാറാക്കി. അനുമതി ലഭിച്ചാൽ ഉടൻ നടപടി സ്വീകരിക്കുമെന്നും നിരത്തുകൾ കയ്യേറിയ ആളുകൾക്ക് നോട്ടിസ് നൽകി നടപടി സ്വീകരിക്കുമെന്നുമാണ് അധികൃതർ പരാതിയിൽ മറുപടി നൽകിയത്.

ദേശീയ പാതയിലെ കുഴി അപകട ഭീഷണിയായി

മുണ്ടക്കയം ∙ ദേശീയപാതയിൽ പൈങ്ങണയിലും കല്ലേപ്പാലത്തിന് സമീപവും രൂപപ്പെട്ട കുഴി അപകട സാധ്യത വർധിപ്പിക്കുന്നു. പൈങ്ങണയിൽ വളവിൽ രൂപപ്പെട്ട കുഴി കഴിഞ്ഞ ദിവസം താൽക്കാലികമായി ടാർ ചെയ്തിരുന്നു എങ്കിലും ഇത് പൊളിഞ്ഞു പോയ നിലയിലാണ്.

കുഴിയിൽ വെള്ളം നിറയുമ്പോൾ വാഹനങ്ങൾ ചാടി നിയന്ത്രണം തെറ്റുന്നതു പതിവാകുന്നു. കുഴിയിൽ കയറാതെ വാഹനം വെട്ടിച്ച് തെറ്റായ ദിശയിൽ പോകുന്നതും അപകട സാധ്യത നൽകുന്നു. കല്ലേപാലത്തിലേക്കു കയറുന്ന സ്ഥലത്താണ് മറ്റൊരു കുഴി ദുരിതമാകുന്നത്. റോഡിന് നടുവിൽ രൂപപ്പെട്ട കുഴി മൂടാൻ നടപടി സ്വീകരിച്ചിട്ടില്ല. മഴയിൽ നശിക്കാത്ത നിലയിൽ ടാർ ചെയ്ത് കുഴികൾ നികത്തണം എന്നാണ് ജനങ്ങളുടെ ആവശ്യം.

മസ്ജിദ് ഓഫിസിൽ മോഷണം

പൊൻകുന്നം ∙ മുഹിയുദ്ദീൻ ജുമാ മസ്ജിദിന്റെ ഓഫിസിൽ മോഷണം. വ്യാഴാഴ്ച രാത്രി എട്ടരയോടെ മസ്ജിദിന്റെ ഓഫിസ് മുറിയിൽ കയറിയ യുവാവ് അവിടെയെല്ലാം തിരഞ്ഞ ശേഷം തുറന്നിട്ട ജനലിലൂടെ ഇമാമിന്റെ മുറിയിൽ നിന്നും മൊബൈൽ ഫോൺ മോഷ്ടിച്ചു കടന്നു കളഞ്ഞു.

സിസി ടിവിയിൽ മോഷണത്തിന്റെ ദൃശ്യങ്ങളുണ്ട്. ഇമാം പള്ളിക്കുള്ളിലായിരുന്ന സമയത്ത് ഓഫിസ് മുറിക്കുള്ളിൽ യുവാവ് കടക്കുന്നതും പിന്നീട് പുറത്തിറങ്ങി ജനലിലൂടെ ഫോൺ എടുത്തുകൊണ്ടു പോകുന്നതുമാണു ക്യാമറയിൽ പതിഞ്ഞിരിക്കുന്നത്. കഴിഞ്ഞ വർഷവും സമാനരീതിയിൽ ഇവിടെ മോഷണം നടന്നിട്ടുണ്ട്. പൊൻകുന്നം പൊലീസിൽ പരാതി നൽകി.

മുളങ്കൂട്ടം വെട്ടിക്കടത്താനുളള ശ്രമം പിടികൂടി

എരുമേലി ∙ മണിമലയാറിന്റെ തീരത്തുനിന്ന് മുളങ്കൂട്ടം വെട്ടിക്കടത്താനുളള ശ്രമം പഞ്ചായത്ത് അധികൃതർ പിടികൂടി. ഓരുങ്കൽക്കടവ് ഭാഗത്തുനിന്നാണ് മുളങ്കൂട്ടം വെട്ടിക്കടത്താൻ ശ്രമിച്ചത്. നൂറ് കണക്കിനു മുളകൾ വെട്ടി വാഹനത്തിൽ കയറ്റുന്നതിനായി തയാറാക്കി വച്ചപ്പോഴാണു പരാതിയുടെ അടിസ്ഥാനത്തിൽ പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഇവ കണ്ടുകെട്ടിയത്. പിടികൂടിയ മുളകൾ പരസ്യ ലേലം ചെയ്യും. എന്നാൽ മുളങ്കൂട്ടം വെട്ടി കടത്താൻ ശ്രമിച്ച സംഭവത്തിൽ സമീപത്തെ വീട്ടുടമയ്ക്ക് നോട്ടിസ് നൽകിയതായി പഞ്ചായത്ത് പ്രസിഡന്റ് ജിജിമോൾ സജി പറഞ്ഞു.

ആറിന്റ തീരത്തെ പഞ്ചായത്ത് പുറമ്പോക്കിലാണ് മുളങ്കുട്ടം നിന്നതെന്നും പ്രസിഡന്റ് അറിയിച്ചു, വെള്ളപ്പൊക്ക സമയത്ത് കരയിലേക്ക് വെളളം കയറി ഉണ്ടാകുന്ന നാശനഷ്ടങ്ങൾ കുറയ്ക്കുന്നതിനും ആറിനു സംരക്ഷണത്തിനായി നട്ടുപിടിപ്പിച്ചവയാണു മുളങ്കൂട്ടം. ഇത് വലിയ തോതിൽ വളരുമ്പോൾ പഞ്ചായത്ത് ഇടപെട്ട് ലേലം ചെയ്യാറുണ്ട്.

മന്ത്രിമാർക്ക് നിവേദനം നൽകി

മുണ്ടക്കയം ∙ അൻപത് വർഷങ്ങൾക്ക് മുൻപ് നിർമിച്ച ലക്ഷം വീടുകളുടെ പരിതാപകരമായ അവസ്ഥ പരിഹരിക്കാൻ നടപടി വേണമെന്നാവശ്യപ്പെട്ട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ മന്ത്രിമാർക്കു നിവേദനം നൽകി. കാലങ്ങൾ പഴക്കമുള്ള വീടുകളുടെ പുനരുദ്ധാരണം ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്താൻ അനുമതി വേണമെന്നാണ് ആവശ്യപ്പെട്ടത്. ഒപ്പം ഹയർ സെക്കൻഡറി സ്കൂളുകളുടെ അപര്യാപ്തത, കരിനിലം പശ്ചിമ റോഡ് നിർമാണം, വെള്ളനാടി, കീച്ചൻപാറ എന്നിവിടങ്ങളിൽ തകർന്ന പാലങ്ങൾ നിർമിക്കുന്നത് തുടങ്ങിയ വിഷയങ്ങളും നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, പ്രസിഡന്റ് രേഖ ദാസ്, സി.വി.അനിൽ കുമാർ, ദിലീഷ് ദിവാകരൻ, ഷിജി ഷാജി എന്നിവർ നിവേദക സംഘത്തിൽ ഉണ്ടായിരുന്നു.

സഹകരണബാങ്ക് കസ്റ്റമർ മീറ്റ്

പൊൻകുന്നം: കേരള സംസ്ഥാന സഹകരണബാങ്കിന്റെ ചാമംപതാൽ, കറുകച്ചാൽ, പത്തനാട്, പെരുമ്പനച്ചി, പുതുപ്പള്ളി, വാകത്താനം എന്നീ ശാഖകളുടെ നേതൃത്വത്തിലുള്ള കസ്റ്റമർ മീറ്റ് കറുകച്ചാൽ ശ്രീനികേതൻ ഓഡിറ്റോറിയത്തിൽ നടന്നു. ബാങ്ക് ഡയ റക്ടർ കെ.ജെ. ഫിലിപ്പ് കുഴികുളത്തിന്റെ അധ്യക്ഷതയിൽ വാഴൂ ർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മുകേഷ് കെ. മണി ഉദ്ഘാടനം ചെയ്തു. ബാങ്കിൻ്റെ വിവിധ ശാഖകളിൽ നിന്നുള്ള ഇടപാടു കാർ പങ്കെടുത്തു.

ജനറൽ മാനേജർ ലത പിള്ള, കോട്ടയം സിപിസി ഡെപ്യൂട്ടി ജനറൽ മാനേജർ ടി.പി. ജോസഫ്, വാഴൂർ ബ്ലോക്ക് വ്യവസായ വികസന ഓഫീസർ കെ.വി. രാജൻ, ചങ്ങനാശേരി ഏരിയ മാനേജർ ജോസി ജെ. വലിയപറമ്പിൽ, പഞ്ചായത്ത് പ്രസിഡന്റുമാർ, വ്യാപാരി വ്യവസായി ഏകോപനസമിതി ഭാരവാഹികൾ തുടങ്ങിയവർ പ്രസംഗിച്ചു

പൊൻകുന്നത്ത് സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ്

പൊൻകുന്നം: ജനകീയ വായനശാലയിലെ ഗുരുജനവേദി നാളെ രാവിലെ ഒമ്പതു മുതൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാ മ്പ് നടത്തും. റീജണൽ എപ്പിഡെമിക് സെൽ, ജില്ലാ ഭാരതീയ ചികിത്സാവകുപ്പ്, ആയുർവേദ മെഡിക്കൽ അസോസിയേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് മെഡിക്കൽ ക്യാമ്പ്. മഴക്കാല രോഗങ്ങൾ, യോഗയും ആരോഗ്യവും എന്നീ വിഷയങ്ങളിൽ ക്ലാ സുകളും നടക്കും. ഒമ്പതു ഡോക്ടർമാരുടെ സേവനം ലഭ്യമാണ്. എഎംഎഐ ജില്ലാ പ്രസിഡൻ്റ ഡോ. സിബി കുര്യാക്കോസ് ഉദ്ഘാടനം ചെയ്യും. ക്യാമ്പിനു ശേഷം പത്ത്, പന്ത്രണ്ട് ക്ലാസുകളി ൽ വിജയികളായ കുട്ടികൾക്ക് സ്വീകരണം നൽകും.

മുണ്ടക്കയം സെന്റ് ആന്റണീസ് ഹൈസ്കൂളിൽ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം

മുണ്ടക്കയം: സെന്റ് ആന്റണീസ് ഹൈസ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം എഴുത്തുകാരി റോസ്മേരി നിർവഹിച്ചു. റോസ്മേരിയുടെ കൃതികളെയും കവിതകളെയും കുറിച്ച് അധ്യാപകൻ സുനിൽ സെബാസ്റ്റ്യൻ കുട്ടികളോട് വിശദീകരിച്ചു. പരിപാടിയിൽ കുട്ടികളും റോസ്മേരിയുമായി സംവാദവും നടന്നു.

ഹെഡ്മാസ്റ്റർ സാജു കുര്യൻ, അധ്യാപകരായ സുജ കുര്യൻ, ജിജി തോമസ്, പ്രിൻസി തോമസ്, പ്രതിഭ എസ്, ജിസ്ജോ എം. ജോസഫ്, ടി.വി. ജോയസ്, ആൽവിൻ മൈക്കിൾ എന്നിവർ പ്ര സംഗിച്ചു. ബഡിംഗ് റ്റൈറ്റേഴ്‌സ് ക്ലബ്, വിദ്യാരംഗം കലാസാഹി ത്യവേദി എന്നിവയിൽ അംഗങ്ങളായ കുട്ടികളാണ് പരിപാടിയി ൽ പങ്കെടുത്തത്.

മാതൃസംഗമവും മെഗാ ജപമാല സമർപ്പണവും നടത്തി

മണിമല: ഹോളിമാഗി ഫൊറോന പള്ളിയിൽ ദ്വിശതാബ്ദി ആഘോ ഷപരിപാടികളുടെ ഭാഗമായി 500 മാതാക്കൾ പങ്കെടുത്ത മാതൃസംഗമവും മെഗാ ജപമാല സമർപ്പണവും നടന്നു. കോട്ടയം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ ആൻഡ് ജേർണലിസം പ്രിൻസിപ്പൽ ഡോ. ലിജിമോൾ പി. ജേക്കബ് മാതാക്കൾക്ക് ക്ലാസെടുത്തു. വികാരി ഫാ. മാത്യു താന്നിയത്ത്, അസി. വികാരി ഫാ. സെബാസ്റ്റ്യൻ കളത്തി പറമ്പിൽ, മാതൃ-പിതൃ സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.

വെബിനാർ നടത്തും

മുരിക്കുംവയൽ: ഗൾഫ് രാജ്യങ്ങളിലെ സാമൂഹിക പ്രവർത്തന തൊ ഴിൽസാധ്യതകളെക്കുറിച്ച് ശ്രീശബരീശ കോളജ് എംഎസ്ഡബ്ല്യു വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നാളെ രാത്രി ഏഴിന് വെബിനാർ നടത്തും. യുഎഇയിൽനിന്നു സോഷ്യൽ വർക്കർ ജിതിൻ ടി. മാത്യു വിഷയം അവതരിപ്പിക്കും. കോളജ് പ്രിൻസിപ്പൽ എം. ജിജീഷ്, സോഷ്യൽ വർക്ക് വിഭാഗം മേധാവി വി.ജി. ഹരീഷ്കുമാർ, അസി. പ്രഫ. ബീവിമോൾ അസീസ് തുടങ്ങിയവർ പ്രസംഗിക്കും. പ്രവേശ നം സൗജന്യം.

ഭാരവാഹികൾ

ചിറക്കടവ്: ശിവശക്തിവിലാസം ഭ ജനയോഗത്തിന്റെ ഭാരവാഹിക ളായി വി.ആർ. രാധാകൃഷ്ണ കൈമൾ വായ്പക്കരോട്ട്-പ്രസി ഡന്റ്, വി.ജി. റെജി വെട്ടിക്കാപ്പ ള്ളിൽ-വൈസ് പ്രസിഡന്റ്, സുനി ൽകുമാർ നടുവിലാത്ത്-സെക്ര ട്ടറി, കെ.എസ്. ബിജു കാരന്താന ത്ത്-ജോയിന്റ് സെക്രട്ടറി, ലാലു കുഴിമറ്റത്ത്-ട്രഷറർ, അനിൽകു മാർ നടുവിലാത്ത്, പ്രദീപ് കുഴി മറ്റം-കമ്മിറ്റിയംഗങ്ങൾ എന്നിവ രെ തെരഞ്ഞെടുത്തു

അറിയിപ്പുകൾ

ഡിഗ്രി അഡ്മിഷൻ

കാഞ്ഞിരപ്പള്ളി: എംജി യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള ഡിഗ്രി കോ ഴ്സുകളിലേക്ക് ഇതുവരെ അപേക്ഷിക്കാത്തവർക്കും നിലവിൽ അ ഡ്‌മിഷൻ എടുത്തവർക്കും പുതിയതായി ഓപ്ഷൻ കൊടുക്കുന്നതി നുള്ള സൗകര്യം ജൂലൈ ഒന്നുമുതൽ മൂന്നുവരെ കാഞ്ഞിരപ്പള്ളി ഐഎച്ച്ആർഡി കോളജിൽ ലഭ്യമാണ്. ഫോൺ: 04828-206480, 7510789142, 8547005075.

മസ്റ്ററിംഗ് പൂർത്തിയാക്കണം

കാഞ്ഞിരപ്പള്ളി: പഞ്ചായത്തിൽനിന്നു 2023 ഡിസംബർ 31 വരെ സാമൂഹ്യ സുരക്ഷാ പെൻഷൻ, ക്ഷേമനിധി ബോർഡ് പെൻഷൻ എന്നിവ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾ ഓഗസ്റ്റ് 24 വരെയു ള്ള കാലയളവിൽ അക്ഷയ കേന്ദ്രങ്ങൾ മുഖേന വാർഷിക മസ്റ്ററിംഗ് പൂർത്തിയാക്കണമെന്ന് സെക്രട്ടറി അറിയിച്ചു.

ഇന്നത്തെ പരിപാടി.

സൗജന്യ മെഡിക്കൽ ക്യാമ്പ് യൂത്ത് കോൺഗ്രസ്‌ മണ്ഡലം കമ്മറ്റി നേതൃത്വത്തിൽ രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് ഒന്ന് വരെ മുക്കൂട്ടുതറ അസീസി ആശുപത്രിയിൽ.

ചരമ വാർത്തകൾ

കൈപ്പൻപ്ലാക്കൽ ഏലിയാമ്മ ദേവസ്യ (92)

ഇടക്കുന്നം : കൈപ്പൻപ്ലാക്കൽ പരേതനായ ദേവസ്യയുടെ ഭാര്യ ഏലിയാമ്മ ദേവസ്യ (92) നിര്യാതയായി. സംസ്കാരം ശനി (29/6/24) രാവിലെ 10 ന് വസതിയിലെ സംസ്കാര ശുശ്രുഷകൾക്ക് ശേഷം ഇടക്കുന്നം വേളാങ്കണ്ണി മാതാ പള്ളി സിമിത്തേരിയിൽ. പരേത ഇടക്കുന്നം പ്ലാപ്പള്ളിയിൽ കുടുംബാംഗമാണ്.
മക്കൾ : ജോയി (സെബാസ്റ്റ്യൻ ),ആലിസ്, ജോസ്, മോളി, ജെയിംസ്.
മരുമക്കൾ : ഡെയ്സി കുന്നുംപുറം അന്തിനാട്, പാലാ., തങ്കച്ചൻ നന്ദികാട്ട് ആനക്കല്ല്, പരേതയായ ലിസി ജോസ് ചങ്ങനാശ്ശേരി, സാബു ശങ്കരാമലയിൽ ഏറ്റുമാനൂർ, ഷാലി കിഴക്കേതാഴെ കുമളി.

തറമേൽ ടി. കുഞ്ഞുമുഹമ്മദ് ( 94 – ഫോറിൻ കാക്ക )

കാഞ്ഞിരപ്പള്ളി:പാറത്തോട് ജുമാ മസ്ജിദ് ലെയ്നിൽ തറമേൽ ടി കുഞ്ഞുമുഹമ്മദ് ( 94 – ഫോറിൻ കാക്ക ) നിര്യാതനായി. മൃതദേഹം മയ്യത്ത് പള്ളിക്കു സമീപം താമസിക്കുന്ന മകൻ ടി കെ മൊയ്‌ദിന്റെ വീട്ടിൽ .
കബറടക്കം ശനിയാഴ്ച രാവിലെ പത്തിന് പാറത്തോട് മൂഹിയാദിൻ മുസ്ലിം ജമാ അത്ത് കബർസ്ഥാനിൽ . ഭാര്യ: ആമിനാ ബീവി.
മറ്റു മക്കൾ: ഖദീജ, റെജീന .മരുമക്കൾ: സോഫിയാ സീതത്തോട്, ഷാഹുൽ ഹമീദ് കാഞ്ഞിരപ്പള്ളി, ഷാജി മുഹമ്മദ് എരുമേലി.

ആനക്കല്ല് ചമ്പക്കര ഏലിക്കുട്ടി (92) നിര്യാതയായി

ആനക്കല്ല്: ചമ്പക്കര പരേതനായ സി.എ. ഡൊമിനിക്കിന്റെ ഭാര്യ ഏലിക്കുട്ടി (92) നിര്യാതയായി. സംസ്കാരം ഇന്ന് (ശനി) മൂന്നിന് ആനക്കല്ല് സെന്‍റ് ആന്‍റണീസ് പള്ളി സിമിത്തേരിയിൽ. പരേത വടക്കൻപറവൂർ പട്ടേരിൽ കുടുംബാംഗം.
മക്കൾ: നിർമല, ബാബു, വിമല.
മരുമക്കൾ: തോമസ് കൊല്ലംകുന്നേൽ (വിഴിക്കത്തോട്), ലീലാമ്മ പൂതവേലിൽ (എരുമേലി), ബേബിച്ചൻ ചിന്താർമണിയിൽ (ചെങ്ങളം).

മുട്ടപ്പള്ളി നമ്പിയാമഠത്തില്‍ ചിന്നമ്മ ആഗസ്തി (96) നിര്യാതയായി

മുക്കൂട്ടുതറ: മുട്ടപ്പള്ളി നമ്പിയാമഠത്തില്‍ പരേതനായ ആഗസ്തിയുടെ ഭാര്യ ചിന്നമ്മ ആഗസ്തി (96) നിര്യാതയായി. സംസ്‌കാരം ഇന്ന് (29-06-2024) ഉച്ചകഴിഞ്ഞ് മൂന്നിന് പാണപിലാവ് സെന്റ് ജോസഫ് പള്ളി സിമിത്തേരിയിൽ. പരേത കുറവിലങ്ങാട് പുതിയാപറമ്പില്‍ കുടുംബാംഗം. മക്കള്‍: ഗ്രേസി, ഏലിയാമ്മ, മേരിക്കുട്ടി, ഡയിസമ്മ, എല്‍സമ്മ.
മരുമക്കള്‍: കുട്ടിയച്ചന്‍ പൊന്‍തൊട്ടിയില്‍, പരേതനായ വര്‍ഗീസ് (കൊണ്ടൂര്‍), തോമസ് തേനാകരയില്‍, ചാക്കോച്ചി കണ്ടത്തലക്കുന്നേല്‍, രാജു തറപ്പില്‍

പൂവത്തുങ്കൽ തങ്കമണി(65) നിര്യാതയായി

പൊൻകുന്നം: പാറക്കടവ് പൂവത്തുങ്കൽ തങ്കമണി(65) നിര്യാതയായി. ഭർത്താവ്: ബാലൻ.
മക്കൾ: ലക്ഷ്മി, ഹരിപ്രിയ. മരുമക്കൾ: വിനോദ്, ശ്രീജിത്ത്. സംസ്‌കാരം നടത്തി.

error: Content is protected !!