KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

എംഎൽഎ പ്രതിഭാ പുരസ്കാര സമർപ്പണം 30ന്

കാഞ്ഞിരപ്പള്ളി ∙ പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ എല്ലാ വിദ്യാർഥികൾക്കും ഫ്യൂച്ചർ സ്റ്റാർസ് എജ്യുക്കേഷൻ പ്രോജക്ടിന്റെ നേതൃത്വത്തിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഏർപ്പെടുത്തിയിരിക്കുന്ന പ്രതിഭാ പുരസ്കാരം, നൂറു ശതമാനം വിജയം നേടിയ സ്കൂളുകൾക്കുള്ള എക്സലൻസ് അവാർഡ് വിതരണവും 30ന് ഉച്ചകഴിഞ്ഞ് 2ന് സെന്റ് ഡൊമിനിക്സ് കോളജിന്റെ ഓഡിറ്റോറിയത്തിൽ നടത്തും.

സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ അധ്യക്ഷതയിൽ സമ്മേളനം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. നിയോജകമണ്ഡലത്തിലെ അൻപതോളം സ്കൂളുകളിൽ നിന്നു എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ എപ്ലസ് നേടിയ വിദ്യാർഥികളും നിയോജക മണ്ഡലത്തിൽ നിന്നു പുറത്തുനിന്നുള്ള സ്കൂളുകളിൽ പഠിച്ച് എ പ്ലസ് നേടിയ നിയോജക മണ്ഡലം പരിധിയിൽ താമസക്കാരുമായ വിദ്യാർഥികളാണ് പ്രതിഭാ പുരസ്കാരത്തിന് അർഹരായിട്ടുള്ളത്.

error: Content is protected !!