KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പൊൻകുന്നം ഗവ.എച്ച്എസ്എസ് സ്‌കൂൾ മൈതാനത്തെ മഴവെള്ളം റോഡിലേക്ക്; യാത്ര ദുരിതമായി.

പൊൻകുന്നം ∙ ഗവ.ഹയർസെക്കൻഡറി സ്കൂളിന്റെ മൈതാനത്തു വീഴുന്ന മഴവെള്ളം സ്കൂളിനു മുൻപിലൂടെ കടന്നു പോകുന്ന ദേശീയപാതയിലേക്ക് ഒഴുകിയെത്തി യാത്ര ദുരിതമായി. നവകേരള സദസ്സിനു വേദിയൊരുക്കാൻ വേണ്ടി ഇവിടെയുണ്ടായിരുന്ന പഴയ സ്കൂൾ കെട്ടിടം പൊളിച്ചുമാറ്റിയാണ് വിശാലമായ മൈതാനം ഒരുക്കിയത് വെള്ളം റോഡിലേക്ക് വീഴുന്ന വിധമാണ് മതിലിൽ ഓവുചാലുകൾ സ്ഥാപിച്ചിരിക്കുന്നത്.

പാതയോരത്തെ ഓടയുടെ സ്ലാബിനു മുകളിൽ വീഴുന്ന വെള്ളം റോഡിലേക്കും നിരന്ന് ഒഴുകുകയാണ്. ഇറക്കവും കൂടിയായ ഇവിടെ വീഴുന്ന വെള്ളം താഴെ കെവിഎംഎസ് കവലയും പിന്നിട്ട് ദേശീയപാതയിലൂടെ ഏറെ ദൂരം കുത്തിയൊഴുകി റോഡിന് നാശമുണ്ടാക്കുന്ന സ്ഥിതിയാണ് ഓവുചാലുകളിൽ പൈപ്പ് സ്ഥാപിച്ച് ഓടയിലേക്ക് വെള്ളമൊഴുക്കി വിടണമെന്ന് ആവശ്യം ശക്തമായി.

error: Content is protected !!