ദേശീയപാതയിൽ അപകടക്കെണിയൊരുക്കി കുഴികൾ; അപകടങ്ങൾ പെരുകുന്നു
മുണ്ടക്കയം: കൊട്ടാരക്കര-ദിണ്ഡിഗൽ ദേശീയപാതയിൽ അപക ടക്കെണിയൊരുക്കി കുഴികൾ. മുണ്ടക്കയം പൈങ്ങനയ്ക്കു സമീപം കൊടുംവളവിലും ടൗണിൽ വലിയ പാലത്തിനു സമീപവും രൂപപ്പെട്ടിരിക്കുന്ന കുഴികളാണ് അപകടക്കെണികളായി മാറുന്നത്.
മഴക്കാലമാരംഭിച്ചതോടെ റോഡിലൂടെ വെള്ളമൊഴുകുന്നതാണ് പൈങ്ങനായിലെ കൊടുംവളവിൽ കുഴി രൂപപ്പെടാൻ കാരണം. ഓരോ ദിവസവും നിരവധി അപകടങ്ങളായിരുന്നു ഇവിടെ നടക്കുന്നത്.
ഇതോടെ അധികൃതരെത്തി കണ്ണിൽ പൊടിയിടാനെന്ന രീതിയിൽ താത്കാലിക കുഴിയട യ്ക്കാൻ നടത്തി. ഒരാഴ്‌ച പിന്നിടും മുമ്പ് ഇതു തകരുകയും ഇ lപ്പോൾ ഇവിടെ വലിയ കുഴികൾ രൂപപ്പെട്ടിരിക്കുകയുമാണ്. കൊടുംവളവിൽ വാഹനങ്ങൾ കുഴി യിൽ വീഴാതെ വെട്ടിച്ചു മാറ്റു മ്പോൾ എതിർദിശയിൽനിന്നു വരുന്ന വാഹനങ്ങളുമായി അപകടത്തിൽപ്പെടാറുണ്ട്. മഴ പെയ്യു മ്പോൾ കുഴിയിൽ വെള്ളം കെട്ടിക്കിടന്ന് ഇരുചക്രവാഹനങ്ങടക്കം അപകടത്തിൽപ്പെടുന്നുണ്ട്. ഒരു ദിവസം നാലും അഞ്ചും അപകടങ്ങളാണ് ഇവിടെ നടക്കുന്നതെന്നു പ്രദേശവാസി കൾ പറയുന്നു. രാത്രിയിലും മഴ പെയ്യുന്ന സമയങ്ങളിലുമാണ് കൂടുതൽ അപകടങ്ങൾ സംഭവി ക്കുന്നത്.
മുണ്ടക്കയം വലിയ പാലത്തിനു സമീപമാണ് മറ്റൊരു അപക ടക്കുഴി രൂപപ്പെട്ടിരിക്കുന്നത്. ഇവിടെയും വാഹനങ്ങൾ കുഴിയി ൽവീണ് അപകടത്തിൽപ്പെടുന്നതു പതിവാണ്.കുഴിയിൽ വെള്ളം കെട്ടിക്കിടന്നു വിദ്യാർഥികളടക്കമുള്ള കാൽനടയാത്രക്കാരുടെ മേൽ വാഹനങ്ങളിൽനിന്നു വെള്ളം തെറിക്കുന്നതും നിത്യസംഭവമാണ്.
വലിയ അപകടങ്ങൾക്കു വഴിവയ്ക്കാതെ പാതയിലെ കുഴികൾ മൂടാൻ ദേശീയപാതാ വിഭാഗം തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.