അമൽ ജ്യോതി കോളേജിൽ ദേശീയ സമ്മേളനം (ASSET 2024) ആരംഭിച്ചു(Advances in Sustainability Science Engineering and Technology (ASSET 2024)
കാഞ്ഞിരപ്പള്ളി അമൽജ്യോതിഎൻജിനിയറിങ് കോളേജിലെ കെമികൽ എഞ്ചിനീയറിങ് വിഭാഗം പത്താം വാർഷികാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന ദേശീയ സമ്മേളനം അസെറ്റ് 2024 – (Advances in Sustainability Science Engineering and Technology(ASSET 2024) ന് തുടക്കം കുറിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. ലില്ലികുട്ടി ജേക്കബ് അദ്ധ്യക്ഷത വഹിച്ച സമ്മേളനം, FACT ടെക്നികൽ ഡയറക്ടർ ഡോ.കെ .ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെമികൽ എൻജിനിയറിങ് വകുപ്പ് മേധാവി ഡോ.ജയശ്രീ പി . കെ , അമൽ ജ്യോതി കോളേജ് ഡീൻ റിസേർച്ച് ഡോ.സോണി സി ജോർജ്ജ് , അസെറ്റ് അധ്യാപക കോ ഓർഡിനേറ്റർ സൂരജ് സി രാജൻ എന്നിവർ സംസാരിച്ചു.
ഇന്ത്യൻ ഇൻസ്റ്റിറ്യൂട്ട് ഓഫ് കെമികൽ എൻജിനിയറിങ് കൊച്ചി ചാപ്റ്ററുമായി ചേർന്ന് നടത്തുന്ന ഈ സമ്മേളനത്തി സുസ്ഥിരവികസനം, ശാസ്ത്രം, എൻജിനിയറിങ് ആന്റ് ടെക്നോളജി എന്നിവയിലെ പ്രേമേയങ്ങൾ അവതരിപ്പിക്കും. ഈ ത്രിദിന ദേശീയ ശാസ്ത്ര സമ്മേളനത്തിൽ IIT, നാഷനൽ കെമികൽ ലബോറട്ടറി, ഡിഫൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് ടെക്നോളജി തുടങ്ങിയ പ്രശസ്ത സ്ഥാപനങ്ങളിൽ നിന്നുള്ള വിദഗ്ധർ പങ്കുചേരും. വിവിധ മേഖലകളിൽ നിന്നുള്ള ബിരുദവിദ്യാർഥികളും, ഗവേഷണ വിദ്യാർഥികളും തങ്ങളുടെ ഗവേഷണ പേപ്പറുകൾ അവതരിപ്പിക്കും.
Photo caption : – കാഞ്ഞിരപ്പള്ളി അമൽജ്യോതിഎൻജിനിയറിങ് കോളേജിൽ ആരംഭിച്ച ദേശീയ സമ്മേളനം (ASSET) FACT ടെക്നികൽ ഡയറക്ടർ ഡോ.കെ .ജയചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു. ഡീൻ റിസേർച്ച് ഡോ.സോണി സി ജോർജ്ജ് , കോ ഓർഡിനേറ്റർ സൂരജ് സി രാജൻ, വകുപ്പ് മേധാവി ഡോ. ജയശ്രീ പി . കെ, പ്രിൻസിപ്പൽ ഡോ. ലില്ലികുട്ടി ജേക്കബ് എന്നിവർ സമീപം