ഗിന്നസ് റെക്കോർഡ് ജേതാവ് ജോസുകുട്ടി എൽബിന് ഗിന്നസ് റിക്കാർഡ് സർട്ടിഫിക്കറ്റ് കൈമാറി

കാഞ്ഞിരപ്പള്ളി: കണ്ണുകൾ മൂടി കെട്ടിഏറ്റവും വേഗത്തിൽ 10 സർജിക്കൽ മാസ്‌കുകൾ ധരിച്ച് പത്തു വയസുകാരൻ ഗിന്നസ് റിക്കാർഡ് നേടി.
വാഴൂർ സ്വദേശി ജോസുകുട്ടി എൽബിനാണ് നേട്ടത്തിനുടമയായത്. കാഞ്ഞിരപ്പള്ളി മീഡിയ സെന്ററിൽ നടന്ന ചടങ്ങിൽ ഓൾ ഗിന്നസ് റിക്കാർഡ് ഹോൾഡേഴ്സ് (ആഗ്രഹ്) സംസ്‌ഥാന സെക്രട്ടറി ഗിന്നസ് സുനിൽ ജോസഫ്, വൈസ് പ്രസിഡന്റ് ഗിന്നസ് ലത.ആർ. പ്രസാദ്, ആഗ്രഹ് കോർഡിനേറ്റർ ഗിന്നസ് ആശ്വിൻ വാഴുവേലിൽ വാഴൂർ NSS സ്കൂ‌ൾ HM ശ്രീ കെ. ആർ. ഗോപകുമാർ എന്നിവർ സർട്ടിഫിക്കറ്റ് സമ്മാനിച്ചു.

2022 സെപ്റ്റംബർ 2ന് ഇറ്റലിയിലെ വില്ല സാൻ ജിയോവാനിയിൽ റോക്കോ മെർക്കുറിയോ 13.25 സെക്കൻഡിൽ സ്ഥാപിച്ച റെക്കോർഡാണ് ജോസുകുട്ടി 11.56 സെക്കൻഡായി തിരുത്തിയത്. പീരുമേട് മരിയഗിരിഹയർസെക്കൻഡറി സ്കൂളിൽ നടത്തിയ പ്രകടനത്തിൽ ഗിന്നസ്‌ സുനിൽ ജോസഫ് മുഖ്യ നിരീക്ഷകനായിരുന്നു. ഫാ. ജിനു ആവണി കുന്നേൽ, നവീൻ ജോസഫ്, അനിഷ് സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി. മുൻപ് യു.ആർ.എഫ് ലോക റിക്കാർഡ് നേടിയിട്ടുണ്ട്.

ജോസുകുട്ടി വാഴൂർ എസ്.വി.ആർ. വി എൻ എസ്.എസ്‌ ഹൈസ്‌കൂളിലെ ആറാം തരം വിദ്യാർത്ഥിയാണ്. വാഴൂർ ടി.പി.പുരം രണ്ടുപ്ലാക്കൽ വീട്ടിൽ എൽബിൻ, ലിജിത ദമ്പതികളുടെ മൂത്ത മകനാണ് ജോസുകുട്ടി എൽബിൻ, ജോസഫൈൻ എൽബിൻ ജോർദാൻ എൽബിൻ എന്നിവർ സഹോദരങ്ങളാണ്.

error: Content is protected !!