ഒളിമ്പിക്സിന് കാഹളമൂതി കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിൽ ‘ഒളിമ്പിക്സ് റൺ ‘ നടത്തി

കാഞ്ഞിരപ്പള്ളി : പാരിസ് ഒളിമ്പിക്സിന് കാഹളമൂതി കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിൽ ‘ഒളിമ്പിക്സ് റൺ ‘ നടത്തി . സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിൽ പാരീസ് ഒളിമ്പിക്സിനോട്‌ അനുബന്ധിച്ചു സ്പോർട്സ് ക്ലബ്ബിന്റെയും spc യുടെയും ആഭിമുഖ്യത്തിൽ ‘ഒളിമ്പിക്സ് റൺ ‘ നടത്തുകയുണ്ടായി.

സ്കൂൾ ഹെഡ്മിസ്ട്രെസ് നിസ മോൾ ജോൺ ‘ഒളിംപിക് റൺ ‘ ഫ്ലാഗ് ഓഫ്‌ ചെയ്തു.

സ്കൂൾ കായികമേളയിലെ ദേശീയ താരം ശിഖ എം സോബിന് ദീപശിഖ നൽകികൊണ്ട് ആരംഭിച്ച 2 കിലോമീറ്റർ ഓട്ടത്തിൽ കായിക താരങ്ങളും spc കുട്ടികളും ഉൾപ്പെടെ 100 കുട്ടികൾ പങ്കെടുത്തു. കായികധ്യാപക എബിലി വർഗീസ്, SPC സിപിഒ ജാസ്മിൻ ടോം, എസിപിഒ നിറ്റു മരിയ ആന്റണി എന്നിവർ നേതൃത്വം നൽകി.

error: Content is protected !!