പട്ടയ നടപടികൾക്ക്തുടക്കം : എലിവാലിക്കരയിൽ ഡിജിറ്റൽ സർവേ തുടങ്ങി.

എരുമേലി : പഞ്ചായത്തിലെ എലിവാലിക്കര വാർഡിൽ പട്ടയ നടപടികളുടെ ഭാഗമായി റവന്യു വകുപ്പിന്റെ നേതൃത്വത്തിൽ ബുധനാഴ്ച ഡിജിറ്റൽ സർവേ ആരംഭിച്ചു. സമീപ പ്രദേശങ്ങളിൽ അടുത്ത ദിവസത്തോടെ സർവേ തുടങ്ങും. പട്ടയം ലഭിക്കാനുള്ള കർഷകർ അവരുടെ ഭൂമിയുടെ അതിരുകൾ തെളിച്ചിടണമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. തഹസീൽദാർ ഷമീറിന്റെ നേതൃത്വത്തിലാണ് സർവേ ആരംഭിച്ചത്.

പട്ടയം കിട്ടാൻ അപേക്ഷ കൊടുത്തിട്ടുള്ളവരും അല്ലാത്തവരും അതിര് തെളിച്ചിടണമെന്ന് അറിയിപ്പ് നൽകിയിട്ടുണ്ട്. എല്ലാ ഭൂമിയും സർവ്വേ നടത്തും. സർവേക്ക് ഉദ്യോഗസ്ഥർ എത്തുമ്പോൾ ആധാർ കാർഡിന്റെ കോപ്പിയും അപേക്ഷ കൊടുത്തപ്പോൾ കിട്ടിയ നമ്പരും കൈവശം ഉണ്ടായിരിക്കണം. അപേക്ഷ ഫോം ലഭ്യമാകുന്ന മുറക്ക് എല്ലാവർക്കും എത്തിച്ചു തരുമെന്നാണ് റവന്യു വകുപ്പ് അറിയിച്ചിരിക്കുന്നത്. ഭൂമിയിൽ അതിര് തർക്കങ്ങൾ ഉണ്ടെങ്കിൽ എത്രയും വേഗം പരിഹരിച്ച് തീർക്കേണ്ടതാണന്നും വകുപ്പിൽ നിന്ന് അറിയിച്ചിട്ടുണ്ട്.

error: Content is protected !!