KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഭക്ഷണത്തിൽ പാറ്റയും, വണ്ടും; കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി കാന്റീൻ വീണ്ടും പൂട്ടിച്ചു

കാഞ്ഞിരപ്പള്ളി : ജനറൽ ആശുപത്രി കാന്റീനിലെ ഭക്ഷണത്തിൽ പാറ്റായെയും , വണ്ടിനെയും കണ്ടതിനെ തുടർന്ന് ഫുഡ് & സേഫ്ടി വകുപ്പ് ഉദ്യോഗസ്ഥരെത്തി ആശുപത്രി കാന്റീൻ പൂട്ടിച്ചു. ചൊവ്വാഴ്ച രാവിലത്തെ ഭക്ഷണത്തിൽ വണ്ടിനേയും , ബുധനാഴ്ച രാവിലെ കിടപ്പുരോഗിക്കായി വാങ്ങിയ ദോശയിലും കടലക്കറിയിലും ചത്ത പാറ്റയെയും കണ്ടതിനെ തുടർന്ന് രോഗികൾ പരാതി നൽകുകയായിരുന്നു.

ഇതിനെ തുടർന്ന് ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. സാവന്ത് സാറായുടെ നേതൃത്വത്തിൽ പരിശോധനകൾ നടത്തി. കൂടാതെ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ കാന്റീൻ പരിശോധിച്ച് കീടമുക്തമാക്കിയതിനു ശേഷം മാത്രമെ കാന്റീൻ തുറക്കാവൂ എന്ന് നിർദ്ദേശം നൽകി.

error: Content is protected !!