ചാമ്പ്യൻ ഡോക്ടർ : ഓൾ കേരള മാസ്റ്റേഴ്സ് അക്വാട്ടിക്സ് സ്വിമ്മിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ നേട്ടവുമായി ഡോ.ബാബു സെബാസ്റ്റ്യൻ.

പൊൻകുന്നം : കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ മുൻ സൂപ്രണ്ട് അസ്ഥിരോഗ വിദഗ്ധൻ കാഞ്ഞിരപ്പള്ളി കുന്നുംഭാഗം നീറിയാനിക്കൽ വീട്ടിൽ ഡോ.ബാബു സെബാസ്റ്റ്യൻ കഴിഞ്ഞദിവസം തൃശ്ശൂരിൽ നടന്ന ഓൾ കേരള മാസ്റ്റേഴ്സ് അക്വാട്ടിക്സ് സ്വിമ്മിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ നേട്ടവുമായി മിന്നിത്തിളങ്ങി. നാല് സ്വർണ്ണമെഡലുകളാണ് ചാമ്പ്യഷിപ്പിലെ വിവിധ മത്സരങ്ങളിലൂടെ ഇദ്ദേഹം നേടിയത്.

വ്യക്തിഗത ഇനത്തിൽ മത്സരിച്ച 50,100 മീറ്റർ ഫ്രീസ്റ്റൈലിലും,50 മീറ്റർ ബട്ടർഫ്ലൈയിലും ഗ്രൂപ്പ് ഇനത്തിൽ മത്സരിച്ച 4×50 മീറ്റർ മെഡ്ലി റിലേയിലും ഒന്നാം സ്ഥാനം നേടിയാണ് ഇദ്ദേഹത്തിന്റെ സ്വർണ്ണനേട്ടം.അക്വാട്ടിക്സ് അസോസിയേഷൻ കോട്ടയം ജില്ലാ ടീമിനു വേണ്ടിയാണ് മത്സരിച്ചത്.

1981-82 കാലഘട്ടത്തിൽ കേരള യൂണിവേഴ്സിറ്റിയുടെ നീന്തൽ ടീമിൻറെ ക്യാപ്റ്റൻ ആയിരുന്നു ഇദ്ദേഹം.കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ മുൻ സൂപ്രണ്ടായിരുന്നു ഇദ്ദേഹം.2023 ൽ സർവ്വീസിൽ നിന്ന് വിരമിച്ചു.ഭാര്യ ബിന്ദു,ഡോ :മെറിൻ ബാബു,ഷെറിൻ ബാബു എന്നിവർ മക്കളാണ്.മരുമകൻ റിജോ ഹൈക്കോടതി അഭിഭാഷകനാണ്.

error: Content is protected !!