കെഎസ്ആർടിസി യുടെ ദീർഘ ദൂര സൂപ്പർ ഫാസ്റ്റ് പ്രീമിയം എസി ബസ് സർവീസ് തുടങ്ങി; തിരുവനന്തപുരത്തു നിന്ന് എരുമേലി, കാഞ്ഞിരപ്പള്ളി വഴി തൊടുപുഴയ്ക്ക്

എരുമേലി : സുരക്ഷയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും സാഹചര്യം ഒരുക്കാതെ, ആധുനിക സൗകര്യങ്ങളോടെ കെഎസ്ആർടിസി യുടെ ദീർഘ ദൂര സൂപ്പർ ഫാസ്റ്റ് പ്രീമിയം എസി ബസ് സർവീസ് തുടങ്ങി. ഡ്രൈവ് ചെയ്യുന്നതിനിടെ ഡ്രൈവർ മൊബൈൽ ഫോൺ ഉപയോഗിക്കുകയോ ഉറങ്ങുകയോ ചെയ്താൽ അപ്പോൾ തന്നെ ബസിൽ അപായ മണി മുഴങ്ങുകയും കൺട്രോൾ റൂമിൽ സന്ദേശം എത്തുന്നതുമായ നൂതന സംവിധാനവുമായാണ് കെഎസ്ആർടിസി യുടെ ദീർഘ ദൂര സൂപ്പർ ഫാസ്റ്റ് പ്രീമിയം എസി ബസ് സർവീസ് തുടങ്ങിയത് . ആദ്യ സർവീസ് ബുധനാഴ്ച തിരുവനന്തപുരത്ത് ഉദ്ഘാടനത്തിന് ശേഷം എരുമേലി, കാഞ്ഞിരപ്പള്ളി വഴി കടന്നുപോയി. തിരുവനന്തപുരം, പത്തനംതിട്ട, എരുമേലി, തൊടുപുഴ സർവീസ് ആണ് ഇന്നലെ മുതൽ ആരംഭിച്ചത്. സുരക്ഷയ്ക്കും യാത്രാ സൗകര്യങ്ങൾക്കും മുൻഗണന നൽകികൊണ്ടാണ് പുതിയ സർവീസ്.

രാവിലെ 6:45 ന് തിരുവനന്തപുരം, 7:25 വെഞ്ഞാറമ്മൂട്, 7:45 കിളിമാനൂർ, 8:00 ചടയമംഗലം, 8:15 വാളകം, 8:30 കുന്നിക്കോട്, 8:40 പത്തനാപുരം, 8:48 കൂടൽ, 9:00 കോന്നി, 9:15-9:20 പത്തനംതിട്ട, 9:35 റാന്നി, 10:10-10:25 എരുമേലി, 10:45 കാഞ്ഞിരപ്പള്ളി, 11:15 ഈരാറ്റുപേട്ട, 11:45 പാലാ,12:15 തൊടുപുഴ.

തിരികെ സർവീസ് 2.10 ന് തൊടുപുഴയിൽ നിന്ന് തുടങ്ങും. 2:40 പാലാ, 3:10 ഈരാറ്റുപേട്ട, 3: 35 കാഞ്ഞിരപ്പള്ളി, 4:00- 4:15 എരുമേലി, 4:40 റാന്നി, 5:05 – 5:10 പത്തനംതിട്ട, 5:25 കോന്നി, 5: 37 കൂടൽ, 5:45 പത്തനാപുരം, 5:55 കുന്നിക്കോട്, 6:10 വാളകം, 6:25 ചടയമംഗലം, 6:45കിളിമാനൂർ, 7:00 വെഞ്ഞാറമ്മൂട്, 7:40 തിരുവനന്തപുരം.

സൂപ്പർ ഫാസ്റ്റ് ബസുകളേക്കാൾ അൽപം കൂടുതലും മറ്റ് എ.സി. ബസുകളേക്കാൾ കുറവുമാണ് യാത്രാനിരക്ക്. തിരുവനന്തപുരത്ത് നിന്നുള്ള ടിക്കറ്റ് ചാർജ് ചുവടെ.
എരുമേലി-240, ഈരാറ്റുപേട്ട-290, പത്തനംതിട്ട-190, തൊടുപുഴ-350, ചടയമംഗലം-100, പത്തനാപുരം-150,

ദീർഘദൂര യാത്രയ്ക്ക് കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ്. സ്വിഫ്റ്റിന്റെ തനത് ഫണ്ട് ഉപയോഗിച്ച് വാങ്ങിയ പത്ത് ബസുകളാണ് നിരത്തിലിറങ്ങുന്നത്.
പഴയ സൂപ്പർ ഫാസ്റ്റുകൾ, ലോ ഫ്ളോർ എസി ബസുകൾ എന്നിവയ്ക്കു പകരം ചെലവു കുറഞ്ഞ നാല് സിലിണ്ടർ എൻജിനുള്ള, മൈലേജ് കൂടിയതും വിലകുറഞ്ഞതുമായ സൂപ്പർ ഫാസ്റ്റ് പ്രീമിയം എസി ബസുകൾ ആണ് എല്ലാം.

ബസുകള്‍ ഓടിക്കുമ്പോള്‍ ഡ്രൈവര്‍മാര്‍ മൊബൈല്‍ ഉപയോഗിച്ചാല്‍ അപ്പോള്‍ ബസില്‍ അപായമണി ഉയരും. കെ.എസ്.ആര്‍.ടി.സി കണ്‍ട്രോള്‍ റൂമിലേക്കും അപായ സന്ദേശമെത്തും. ഡ്രൈവര്‍ ഉറക്കത്തിലാവുകയോ കോട്ടുവാ ഇടുകയോ, കണ്ണടഞ്ഞുപോവുകയോ ചെയ്താല്‍ അപായ മണിയടിക്കും. കണ്‍ട്രോള്‍ റൂമിലേക്ക് സന്ദേശവും പോകും. ബാംഗ്ലൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സാപിയന്‍സ് ഓട്ടോമാറ്റെന്ന ഐ.ടി കമ്പനിയാണ് ഈ സംവിധാനങ്ങള്‍ ബസില്‍ ഒരുക്കിയിട്ടുള്ളത്. ഇതിന് പുറമെ യാത്രക്കാര്‍ക്ക് ആനന്ദവും സുരക്ഷിതത്വവും ഉറപ്പ് വരുത്തുന്ന ഒട്ടേറെ സൗകര്യങ്ങളും ബസിലുണ്ട്. സി.സി.ടി.വി ക്യാമറ, എല്ലാ സീറ്റുകളിലും സീറ്റ് ബെല്‍റ്റ് എന്നിവയാണ് സുരക്ഷാ ഫീച്ചറുകള്‍. ഫ്രീ വൈഫൈ, ടി.വി, മ്യൂസിക് സിസ്റ്റം, എല്ലാ സീറ്റുകളിലും മൊബൈല്‍ ചാര്‍ജിങ് പോയിന്‍റുകള്‍, റീഡിങ് ലാംപ്, മാഗസിന്‍ പൗച്ച്, വാട്ടര്‍ ബോട്ടില്‍ ഹോള്‍ഡറുകള്‍ എന്നീ സൗകര്യങ്ങളും ബസിലുണ്ട്. റീക്ലെയ്നിങ് സീറ്റുകള്‍ ആയതിനാല്‍ ഇഷ്ടാനുസരണം നിവര്‍ന്നും ചാഞ്ഞിരുന്നുമൊക്കെ റിലാക്സ് ചെയ്ത് യാത്ര ചെയ്യാം. 40 സീറ്റുകളാണ് ഒരു ബസിലുണ്ടാവുക.

error: Content is protected !!