കലാം യുഗ : അബ്ദുൾ കലാമിൻറെ ജീവിതമുഹൂർത്തങ്ങൾ ചാർകോളിൽ പുനരവതരിപ്പിച്ച് അരുൺലാലിന്റെ ചിത്രപ്രദർശനം
ഇന്ത്യയുടെ മിസൈൽ മാൻ എന്നറിയപ്പെടുന്ന മുൻ രാഷ്ട്രപതി ഡോ.എ.പി.ജെ. അബ്ദുൾ കലാമിന്റെ ജന്മദിനത്തോട് അനുബന്ധിച്ച്, പ്രശസ്ത ചിത്രകാരനും , ശബ്ദാനുകരണ വിദഗ്ധനും , ഗിന്നസ് വേൾഡ് റെക്കോർഡ് ഉടമയുമായ കാഞ്ഞിരപ്പള്ളിയുടെ അഭിമാനം സി.എം അരുൺലാൽ, അബ്ദുൾ കലാമിന്റെ ജീവിതമുഹൂർത്തങ്ങളെ ചാർകോളിൽ പുനരവതരിപ്പിച്ച് നടത്തിയ ചിത്രപ്രദർശനം ഏറെ ശ്രദ്ധയമായി. കാഞ്ഞിരപ്പള്ളി കുന്നുംഭാഗം സെന്റ് ജോസഫ്‌സ് പബ്ലിക് സ്‌കൂളിലാണ് പ്രദർശനം നടത്തിയത് . ചാർകോളിൽ വരച്ച വ്യത്യസ്തവും മനോഹരമായ 130 ചിത്രങ്ങൾ ആണ് പ്രദർശിപ്പിച്ചത്. കലാമിന്റെ ബാല്യം മുതൽ അവസാന നാളുകൾ വരെ ഉള്ള ചിത്രങ്ങൾ ആണ് പ്രദർശിപ്പിച്ചിട്ടുള്ളത്. ഇതിൽ അബ്ദുൾ കലാം 2015 ൽ അരുൺലാലിന് നേരിട്ട് ഓട്ടോഗ്രാഫ് നൽകിയ ചിത്രവും ഉൾപ്പെടുന്നു .
മുൻ ഇന്ത്യൻ രാഷ്ട്രപതിയുടെ 350 ൽ ഏറെ ചിത്രങ്ങൾ അദ്ദേഹം വരച്ചിട്ടുണ്ട്. നിരവധി ചിത്രങ്ങൾ വില്പനയും നടന്നിട്ടുണ്ട്. ഡോ. അബ്ദുൾ കലാമിന്റെ ഏറ്റവും കൂടുതൽ ചാർക്കോൾ ചിത്രങ്ങൾ വരച്ചതിന്റെ പേരിൽ ബുക്ക് ഓഫ് ഏഷ്യൻ റെക്കോർഡ്സിൽ ഇടം നേടിയ അരുൺലാൽ, കാഞ്ഞിരപ്പള്ളി തോട്ടുമുഖം ചെമ്പകത്തുങ്കൽ മനോഹരന്റെയും വിജയമ്മയുടെയും മകനാണ് . ഭാര്യ വൈദേഹി KSRTC ചീഫ് ഓഫീസ് IT സെക്ഷൻ ഡെപ്യൂട്ടി മാനേജർ ആണ്, ഏക മകൾ അൻവി അരുൺ.
സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആയ അരുൺലാൽ സ്കൂൾ വിദ്യാഭ്യാസം നടത്തിയത് കാഞ്ഞിരപ്പള്ളി സെന്റ് ആന്റണിസ് പബ്ലിക് സ്‌കൂളിലാണ് . വർഷങ്ങൾക്ക് മുൻപ് 2016 – ൽ , മാതൃവിദ്യാലയത്തിൽ, 12 മിനിറ്റിനുള്ളിൽ 180 വ്യക്തിത്വങ്ങളെ അനുകരിച്ച് ശബ്ദാനുകരണ പ്രകടനം നടത്തിയ അരുൺലാൽ ഇന്ത്യൻ റെക്കോർഡ് സ്ഥാപിച്ചിരുന്നു . ഗിന്നസ് റെക്കോർഡ് കൂടാതെ, India book of records, asia book of records, URF records അടക്കം 11 റെക്കോർഡുകൾ സ്ഥാപിച്ച വ്യക്തിയാണ് സി.എം അരുൺലാൽ.
ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ ശ്രദ്ദേയമായ ചിത്ര പ്രദർശനം നടത്തിവരുന്ന അരുൺലാൽ , ചാർക്കോൾ ചിത്രകല പഠിക്കുവാൻ ആഗ്രഹിക്കുന്നവർക്ക് പരിശീലനം നൽകിവരുന്നു. താല്പര്യമുള്ളവർ ബന്ധപ്പെടേണ്ട നമ്പർ : 9747349505