കാഞ്ഞിരപ്പള്ളി ഉപജില്ലാ സ്കൂൾ കലോത്സവത്തിന് ഇളങ്ങുളത്ത് തുടക്കമായി
പൊൻകുന്നം : കാഞ്ഞിരപ്പള്ളി ഉപജില്ലാ സ്കൂൾ കലോത്സവത്തിന് വർണ്ണാഭമായ ചടങ്ങുകളുടെ ഇളങ്ങുളത്ത് തുടക്കമായി. ഇളങ്ങുളം സെന്റ് മേരീസ് പാരീഷ്ഹാളിൽ നടന്ന ചടങ്ങിൽ എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചൻ ഈറ്റത്തോട്ട് കലോത്സവം ഉദ്ഘാടനം ചെയ്തു .
സിനിമാ താരവും ഗായികയുമായ ജിൻസി ചിന്നപ്പൻ മുഖ്യാതിഥിയായി. എ.ഇ.ഒ. എസ്.സുൽഫിഖർ മുഖ്യപ്രഭാഷണം നടത്തി. സെന്റ് മേരീസ് ഹൈസ്‌കൂൾ മാനേജർ ഫാ.ഡാർവിൻ വാലുമണ്ണിൽ അനുഗ്രഹപ്രഭാഷണം നടത്തി. ,എലിക്കുളം പഞ്ചായത്തിലെ 30 ഹരിതസേനാംഗങ്ങളെ ആദരിച്ചു . തുടർന്ന് ഭിന്നശേഷി വിദ്യാർഥികളുടെ കലാമേള നടത്തപ്പെട്ടു .
കാഞ്ഞിരപ്പള്ളി ഉപജില്ലാ സ്കൂൾ കലോത്സവം 26, 28, 29, 30 തീയതികളിൽ ഇളങ്ങുളത്തു നടത്തപെടുകയാണ് .
ഇളങ്ങുളം സെന്റ് മേരീസ് പാരീഷ്ഹാൾ, സമീപത്തെ മിനി ഹാൾ, സെന്റ് മേരീസ് ഹൈസ്‌കൂൾ, സെന്റ് മേ രീസ് എൽ.പി.എസ്., കൂരാലി ഹിദായത്തുൽ സലാം മദ്രസഹാൾ, ഇളങ്ങുളം എൻ.എസ്.എ സ്.ഹാൾ, ഇളങ്ങുളം എസ്.എൻ.ഡി.പി. ഹാൾ, ഇളങ്ങുളം ശാസ്തതാദേവസ്വം ഓഡിറ്റോറിയം, കെ.വി.എൽ.പി.ജി. സ്‌കൂൾ ഓഡിറ്റോറിയം എന്നിവിടങ്ങളിലാണ് മത്സരവേദികൾ. എൽ. പി, യു.പി.വിഭാഗത്തിൽ 72, ഹൈസ്‌കൂൾ-32, എച്ച്.എസ്.എസ്.-9, വി.എച്ച്.എസ്.എസ്.-4 എ ന്നിങ്ങനെയാണ് പങ്കെടുക്കുന്ന വിദ്യാലയങ്ങളു ടെ എണ്ണം. 4910 കുട്ടികൾ വിവിധ ഇനങ്ങളിലാ യി മത്സരിക്കും.
30 ന് 3.30 ന് നടക്കുന്ന സമാപനസമ്മേളനം മാണി സി.കാപ്പൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് വൈസ്പ്രസിഡന്റ് സൂര്യമോൾ അധ്യക്ഷത വഹിക്കും. ടി.വി.ഫെയിം ഷിഹാബ് അലിഫ് മുഖ്യാതിഥിയാവും. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് പ്രൊഫ.എം.കെ. രാധാകൃഷ്ണൻ സമ്മാനദാനം നടത്തും.