സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടി കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത്

കാഞ്ഞിരപ്പള്ളി: ഗ്രാമ പഞ്ചായത്തിനെ ഡിജി കേരളം പദ്ധതിയുടെ ഭാഗമായി മുഴുവൻ പേർക്കും അടിസ്ഥാന ഡിജിറ്റല്‍ സാക്ഷരത നേടിയ ഗ്രാമ പഞ്ചായത്തായി പ്രഖ്യാപിച്ചു. കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിലാണ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ആർ തങ്കപ്പൻ സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ പ്രഖ്യാപനം നടത്തിയത്.

സർക്കാർ സേവനം എളുപ്പത്തില്‍ ഉപയോഗിക്കാൻ വിവര സാങ്കേതികവിദ്യ ഫലപ്രദമായി ഉപയോഗിക്കുന്നതിന് ഗ്രാമ പഞ്ചായത്തിൽ ജനങ്ങൾക്ക്‌ പരീശീലനം നൽകിയാണ് പദ്ധതി നടപ്പിലാക്കിയത്.. 14 മുതല്‍ 65 വയസു വരെയുള്ളവരാണ് പരിശീലനം നേടിയത്.

ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ മഞ്ജു മാത്യു അധ്യക്ഷയായി.സെക്രട്ടറി രഞ്ജിത്ത് എം എസ് വിശദീകരണം നടത്തി.ജന പ്രതിനിധികളായ ബിജു പത്യാല, സിന്ധു സോമൻ, ശ്യാമള ഗംഗാധരൻ, അമ്പിളി ഉണ്ണിക്കൃഷ്ണൻ, ജെസി മലയിൽ, സി ഡി എസ് അംഗം ഷൈല സോമൻ, സിനു ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

error: Content is protected !!