കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജ് വജ്രജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം കേന്ദ്രമന്ത്രി നിർവഹിക്കും

കാഞ്ഞിരപ്പള്ളി: സെന്റ് ഡൊമിനിക്സ് കോളജ് വജ്രജൂബിലി ആഘോഷങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം കേന്ദ്രമന്ത്രി അഡ്വ ജോർജ് കുര്യൻ, ഒക്ടോബർ 28 തിങ്കളാഴ്ച രാവിലെ പത്തുമണിക്ക് നിർവഹിക്കും. ഉദ്ഘാടന സമ്മേളനത്തിൽ കാഞ്ഞിരപ്പള്ളി രൂപതാ മെത്രാനും കോളജിന്റെ രക്ഷാധികാരിയുമായ ബിഷപ്പ് മാർ ജോസ് പുളിക്കൽ അധ്യക്ഷത വഹിക്കും.

മുഖ്യപ്രഭാഷണവും ജൂബിലി സ്മാരകമായി നിർമ്മിക്കുന്ന ഗസ്റ്റ് ഹൗസിന്റെ മാതൃകയുടെ അനാവരണവും കേരള ഗവൺമെൻറ് ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് നിർവഹിക്കും. കേന്ദ്ര സർക്കാർ സഹായത്തോടെ കോളേജിൽ പണിതീർക്കുന്ന വോളിബോൾ കോർട്ടിന്റെ നിർമ്മാണോദ്ഘാടനം പത്തനംതിട്ട എം പി ആന്റോ ആൻറണി നിർവഹിക്കും. കോളേജിലെ വിദ്യാർഥികൾക്ക് പഠനത്തോടൊപ്പം വരുമാനം ലഭ്യമാക്കുന്നതിനുള്ള പുതിയ പദ്ധതി അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്ഘാടനം ചെയ്യും.

കോളജിന്റെ വളർച്ചയിൽ നിർണായകമായ സംഭാവനകൾ നൽകിയ വിശിഷ്ടവ്യക്തികളുടെ സ്മരണക്ക് കോളജിൽ പണി തീർന്നിരിക്കുന്ന വിവിധ ഹാളുകൾ സമർപ്പിക്കുന്നത് കോളജ് മാനേജർ ഫാദർ വർഗീസ് പരിന്തിരിക്കൽ ആണ്. ജൂബിലി സ്മാരക ഗസ്റ്റ് ഹൗസ് നിർമ്മാണ ഫണ്ടിലേക്കുള്ള ആദ്യസംഭാവന മാനേജർ സ്വീകരിക്കുന്നതാണ്. പ്രിൻസിപ്പാൾ ഡോ. സീമോൻ തോമസ്, ജൂബിലി ജനറൽ കൺവീനർ ബിനോ പി ജോസ് തുടങ്ങിയവർ പ്രസംഗിക്കും. കോളജ് ബർസാർ ഫാദർ മനോജ് പാലക്കുടി കോളേജിന്റെ വളർച്ചയിൽ സംഭാവന നൽകിയ മഹനീയ വ്യക്തിത്വങ്ങളെ അനുസ്മരിക്കും. പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശശികുമാർ, വിരമിച്ച ജീവനക്കാരുടെ സംഘടന പ്രസിഡൻ്റ് പ്രൊഫസർ സി. എ തോമസ്, കോളജ് യൂണിയൻ ചെയർമാൻ ഫെബിൻ ജോസ് ആൻറണി എന്നിവർ പ്രസംഗിക്കും.

error: Content is protected !!