ശതാബ്ദിവർഷത്തിൽ പൊൻകുന്നം ബാങ്ക് പുരസ്‌കാര നിറവിൽ
പൊൻകുന്നം: നൂറാം വാർഷികം ആഘോഷിക്കുന്ന പൊൻകുന്നം സർവീസ് സഹകരണബാങ്കിന് കേരള ബാങ്കിന്റെ സംസ്ഥാന എക്‌സലൻസ് അവാർഡ്. കേരളബാങ്ക് അംഗസംഘങ്ങളായ പ്രാഥമിക കാർഷിക വായ്പാസംഘങ്ങളുടെ സാമ്പത്തികവർഷത്തിലെ സാമൂഹികവും സാമ്പത്തികവുമായ ഇടപെടലുകളും സമൂഹത്തിലെ വികസനപ്രവർത്തനങ്ങളും വിലയിരുത്തിയാണ് എക്‌സലൻസ് അവാർഡ് നൽകുന്നത്.
228 കോടി രൂപ നിക്ഷേപവും 177 കോടി രൂപ വായ്പയും നൽകിയിട്ടുള്ള പൊൻകുന്നം ബാങ്ക് 1.70 കോടി രൂപ ലാഭം നേടി. 61 വർഷമായി ലാഭത്തിലാണ് ബാങ്കിന്റെ പ്രവർത്തനം. 10 വർഷമായി 20 ശതമാനം ലാഭവിഹിതം ഓഹരിയുടമകൾക്ക് നൽകുന്നുണ്ട്. ഇതിന് മുൻപും എക്‌സലൻസ് അവാർഡിന് അർഹമായിട്ടുണ്ട്. ഈ മാസം 25-ന് കണ്ണൂരിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡ് സമ്മാനിക്കും. കഴിഞ്ഞ ദിവസം കാഞ്ഞിരപ്പള്ളി താലൂക്കിലെ സഹകരണവാരാഘോഷ റാലിയിലും ഒന്നാംസ്ഥാനം നേടിയിരുന്നു.