കാഞ്ഞിരപ്പള്ളി ബസ്സ്റ്റാൻഡിനുള്ളിലെ കടയിൽ രാത്രിയിൽ തീപിടിത്തം: 15 ലക്ഷം രൂപയുടെ നാശനഷ്ടം
കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻ ഡിനുള്ളിലെ കടയിൽ രാത്രി തീ പിടിച്ചു വൻ നാശം. സ്റ്റാൻഡിൽ പഞ്ചായത്ത് ഷോപ്പിങ് കോംപ്ല ക്സിന്റെ രണ്ടാം നിലയിൽ ഷിബു കുമാറിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന വീ വൺ ട്രേഡി ങ് സ്ഥാപനത്തിലും ഇതോടനു ബന്ധിച്ചു പ്രവർത്തിക്കുന്ന അനുഗ്രഹ ട്രാവൽസ് ഓഫിസിലുമാണു വ്യാഴാഴ്ച രാത്രി 12 മണിയോടെ തീ പടർന്നത്.
കടയിലുണ്ടായിരുന്ന ഗിഫ്റ്റ് ഐറ്റംസ്, സ്റ്റീൽ, അലുമിനിയം പാത്രങ്ങൾ, ഫാൻസി സാധനങ്ങൾ, പ്ലാസ്റ്റിക് സാധനങ്ങൾ, ചവിട്ടി, അടുക്കളയിലേക്ക് ആവശ്യമായ സാധനങ്ങൾ തുടങ്ങി കടയിലെയും ട്രാവൽസ് ഓഫിസിലെയും ഫർണിച്ചർ, ഉൾപ്പെടെയുള്ള മുഴുവനോളം സാധനങ്ങളും കത്തി നശിച്ചു.
പുകയും തീയും ഉയരുന്നതു കണ്ട് സമീപ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരൻ പൊലീസിൽ അറിയിച്ചു. പൊലീസ് അറിയിച്ചതനുസരിച്ച് ഫയർഫോഴ്സ് എത്തി പൂട്ടു പൊളിച്ച് അകത്തുകയറി തീയണച്ചതിനാൽ സമീപ സ്ഥാപനങ്ങളിലേക്കു പടർന്നില്ല. 15 ലക്ഷത്തോളം രൂപയുടെ നാശം ഉണ്ടായതായി കടയുടമ ഷിബു കുമാർ പറയുന്നു.