കൈക്കോട്ടും ചിലങ്കയും – ഇന്‍ഫാം കലാസന്ധ്യ 31 ന്

പാറത്തോട്: ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ലയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കലാസന്ധ്യ – കൈക്കോട്ടും ചിലങ്കയും ഡിസംബർ 31 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ പൊടിമറ്റം സെന്റ് മേരീസ് പാരിഷ് ഹാളില്‍ നടക്കും. ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ കലാസന്ധ്യ ഉദ്ഘാടനം ചെയ്യും. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനും ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷിക ജില്ലാ രക്ഷാധികാരിയുമായ മാര്‍ ജോസ് പുളിക്കല്‍, വികാരി ജനറാള്‍മാരും ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷിക ജില്ല സഹരക്ഷാധികാരികളുമായ ഫാ. ജോസഫ് വെള്ളമറ്റം, ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍, ഫാ. കുര്യന്‍ താമരശ്ശേരി എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.

ഇന്‍ഫാം അംഗങ്ങളായ കര്‍ഷകരുടെ കലാപരമായ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും വളര്‍ത്തുന്നതിനുമായി കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ലയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പ്രോഗ്രാമാണ് ‘കൈക്കോട്ടും ചിലങ്കയും’എന്ന കലാസന്ധ്യ. കാര്‍ഷികജില്ലയിലെ 12 താലൂക്കുകളില്‍ നിന്നുമുള്ള കര്‍ഷകരായ കലാകാരന്മാര്‍ വിവിധ പരിപാടികള്‍ അവതരിപ്പിക്കും.

ഇന്‍ഫാം ദേശീയ, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, താലൂക്ക് രക്ഷാധികാരികള്‍, താലൂക്ക് ഡയറക്ടര്‍മാര്‍, ഗ്രാമസമിതി ഡയറക്ടര്‍മാര്‍, കാര്‍ഷിക ജില്ലാ, താലൂക്ക് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ഉള്‍പ്പെടെ രണ്ടായിരത്തോളം പേര്‍ പങ്കെടുക്കും.

error: Content is protected !!