എകെജെഎം സ്കൂൾ 1982 ബാച്ച് പൂർവവിദ്യാർഥി സംഗമം നടന്നു

കാഞ്ഞിരപ്പള്ളി : പതിനെട്ട് വർഷങ്ങളായി അഭംഗുരം തുടരുന്ന തുടരുന്ന ആ സ്നേഹകൂട്ടായ്മ ഇത്തവണയും പതിവ് തെറ്റിക്കാതെ ഡിസംബർ 29 ന് വീണ്ടും ഒത്തുകൂടി പഴയ ചങ്ങാത്തം പുതുക്കി. പഴയകാല എകെജെഎം സ്കൂളിലെ 1976 – 1982 ബാച്ച് എസ്എസ്എൽസി വിദ്യാർഥികളുടെ സംഗമം കാഞ്ഞിരപ്പള്ളി ഹിൽടോപ്പ് ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്നു. അന്ന് എസ്എ സ്എൽസി ബാച്ചിലുണ്ടായിരുന്ന 82 വിദ്യാർഥികളിൽ 53 പേരും ഇന്നലെ നടന്ന പൂർവവിദ്യാർഥി സംഗമത്തിൽ പങ്കെടുത്തു. നേരിട്ട് വരുവാൻ സാധിക്കാതിരുന്ന 6 പേർ ഓൺലൈനായി പങ്ക് ചേർന്നു.

42 വർഷം മുൻപു പഠിച്ചിറങ്ങിയ ഇവർ 2006 മുതൽ എല്ലാ വർഷവും ഒത്തുകൂടാറുണ്ട്. ഇത് 18-ാം വർഷമാണ് വീണ്ടും പഴയ കൂട്ടുകാർ ഒത്തുകൂടി ഓർമകൾ പങ്കുവച്ച് സൗഹൃദം ഊട്ടിയുറപ്പിച്ചത്. 42 വർഷങ്ങളുടെ ബന്ധം ഊട്ടിയുറപ്പിക്കുവാൻ അവർ ഒരുമിച്ച് 42 ബലൂണുകൾ ആകാശത്തിലേക്ക് പറത്തിവിട്ടു .

പൂർവവിദ്യാർഥി കൂട്ടയ്മയിലെ അംഗമായ കോട്ടയം പ്രസ് ക്ലബ് മുൻ പ്രസിഡന്റ് ജോസഫ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. റിട്ട. അധ്യാപകൻ സുനിൽ ജേക്കബ് അധ്യക്ഷത വഹിച്ചു. അൻഷാദ് ഹുസൈൻ, നോബിൾ തോമസ് എന്നിവർ പ്രസംഗിച്ചു.

error: Content is protected !!