KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

തീർഥാടകർ സഞ്ചരിച്ച ബസ് ലോറിയുടെ പിന്നിലിടിച്ച് 26 പേർക്ക് പരുക്ക്

പൊൻകുന്നം : പാലാ – പൊൻകുന്നം റോഡിൽ കോയമ്പത്തൂർ സ്വദേശികളായ ശബരിമല തീർഥാടകർ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് ലോറിയുടെ പിന്നിലിടിച്ച് 26 പേർക്ക്‌ പരുക്കേറ്റു.

പമ്പയിലേക്കു പോകുകയായിരുന്ന ബസ് ഞായർ പുലർച്ചെ മൂന്നരയോടെയാണ് കൂരാലിക്കും ഇളങ്ങുളം അമ്പലത്തിനുമിടയിൽ അപകടത്തിൽ പെട്ടത്. പരുക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല. ചികിത്സയ്ക്കു ശേഷം ഇവർ വൈകിട്ടോടെ നാട്ടിലേക്ക് മടങ്ങി.

അരചൻ (71), സുബ്രഹ്മണ്യൻ (74), കാളിമുത്തു (54), വസന്തകു മാർ (42), മീനാക്ഷിസുന്ദരം (45), മഹേന്ദ്രൻ (42), ശബരീഷ് (22), റാണി (61), ശിവകുമാർ (38), ഈശ്വരൻ (38), സുബ്രഹ്മണ്യൻ (58), ശിവലിംഗം (52), ഹരിഹരൻ (28), കന്തവടിവേൽ (42), ജ്ഞാനകുമാർ (21), സൂര്യ (32), യോഗ ബരീശൻ (22), കാർത്തികേയ (23), കുമാർ (45), ഷൺമുഖ ന ന്ദരൻ (73), മണിവാസകം (27) ശാൽ (17), ശിവകുമാർ (48), കരൻ (34), ശെന്തിൽമോൻ (3 ശിവരാമൻ (45) എന്നിവർക്കാ പരുക്കേറ്റത്.

പൊലീസും നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

error: Content is protected !!