എ.കെ.ജെ.എം. സ്കൂളിലെ മിഷെൽ എലിസബത്ത് ജോസ് അന്താരാഷ്ട്ര തലത്തിൽ സ്വർണ്ണ മെഡൽ നേടി

കാഞ്ഞിരപ്പള്ളി : ഈ വർഷം ഡിസംബർ 18 മുതൽ 21 വരെ ദുബായിൽ വച്ച് നടന്ന യുവ തേനീച്ച വളർത്തൽ കർഷകരുടെ അന്താരാഷ്ട്ര സമ്മേളനത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം. സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനി മിഷെൽ എലിസബത്ത് ജോസ് പങ്കെടുത്തു .
പ്രസ്തുത സമ്മേളനത്തിൽ “ബെസ്റ്റ് മിക്സഡ് ടീം” (അന്താരാഷ്ട്ര) വിഭാഗത്തിൽ സ്വർണ്ണ മെഡൽ, ഇന്ത്യ ടീം “ബെസ്റ്റ് കൾച്ചറൽ പ്രസന്റേഷൻ” വിഭാഗത്തിൽ ബ്രോണ്സ് മെഡൽ എന്നിവ നേടി. മിഷെലിന്റെ പ്രസംഗവും അവതരണവും ഏറെ പ്രശംസിക്കപ്പെട്ടു.
കഴിഞ്ഞ വർഷം സ്ലൊവേനിയയിൽ വച്ചു നടന്ന സമ്മേളനത്തിലും ഇന്ത്യയെ പ്രധിനിധീകരിച്ച് മിഷേൽ പങ്കെടുത്തിരുന്നു.

error: Content is protected !!