മെന്റലിസവും ഹിപ്‌നോട്ടിസവും അവതരിപ്പിച്ച് ഏകദിന മൈൻഡ് വർക് ഷോപ്പ് നടത്തി
പനമറ്റം: ഗവ.എച്ച്.എസ്.എസിൽ പൊതുവിദ്യാഭ്യാസവകുപ്പിന്റെ ജ്വാല പദ്ധതിയിൽ ഏകദിന ശില്പശാല നടത്തി. അൺലീഷ് ദ മൈൻഡ് എന്ന പേരിൽ നടത്തിയ മൈൻഡ് വർക് ഷോപ്പ് അക്രഡിറ്റഡ് മൈൻഡ് ട്രെയിനറായ ഡോ.സജീവ് പള്ളത്ത് നയിച്ചു. വിദ്യാർഥികളെ പങ്കാളികളാക്കി മെന്റലിസവും ഹിപ്‌നോട്ടിസവും അവതരിപ്പിച്ച് മനസിന്റെ ശക്തികൾ എങ്ങനെ പഠനത്തിലും ജീവിതത്തിലും പ്രയോജനപ്പെടുത്താമെന്ന് പരിശീലനം നൽകി.
പി.ടി.എ.പ്രസിഡന്റ് കെ.ജി.ഗോപകുമാർ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് എം.ഡി.പ്രിയ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ കെ.കെ.ഹരികൃഷ്ണൻ ചെട്ടിയാർ, കെ.ശ്രീജിത്ത് തുടങ്ങിയവർ പങ്കെടുത്തു.