ചിറക്കടവ് മഹാദേവക്ഷേത്രത്തിൽ ഉത്സവതുടക്കം
ചിറക്കടവ്: മഹാദേവക്ഷേത്രത്തിൽ തിങ്കളാഴ്ച ഉത്സവം തുടങ്ങും. വൈകീട്ട് അഞ്ചിന് വിഴിക്കിത്തോട് ചിറ്റടി കുടുംബത്തിൽ നിന്ന് ഘോഷയാത്രയായി എത്തിക്കുന്ന കൊടിക്കൂറയ്ക്ക് വരവേൽപ്പ്, 6.30-ന് തന്ത്രി താഴമൺമഠം കണ്ഠര് മോഹനരുടെ മുഖ്യകാർമികത്വത്തിലും മേൽശാന്തി പെരുന്നാട്ടില്ലം മനോജ് നമ്പൂതിരിയുടെ സഹകാർമികത്വത്തിലും കൊടിയേറ്റ്, പഞ്ചാരിമേളം അരങ്ങേറ്റം, കൊടിക്കീഴിലെ കെടാവിളക്ക് ദേവസ്വംബോർഡ് പ്രസിഡന്റ് അഡ്വ.പി.എസ്.പ്രശാന്ത് തെളിക്കും. മന്ത്രി വി.എൻ.വാസവൻ കലാവേദി ഉദ്ഘാടനം ചെയ്യും. ഉപദേശകസമിതി പ്രസിഡന്റ് വിഷ്ണു എസ്.നായർ അധ്യക്ഷത വഹിക്കും. സ്വാമി ഗരുഡധ്വജാനന്ദ തീർഥപാദർ അനുഗ്രഹപ്രഭാഷണം നടത്തും. 8.30-ന് നാട്യനിശ, 9.30-ന് കൊച്ചിൻ മൻസൂറിന്റെ ഗാനമേള.
11 മുതൽ 17 വരെ തീയതികളിൽ 12.30-ന് ഉത്സവബലിദർശനമുണ്ട്. 17-ന് മഹാപ്രസാദമൂട്ടും നടത്തും. 11-ന് വൈകീട്ട് ചിറക്കടവ് മഹാദേവ ഭക്തിഗാനപ്രകാശനവും സംഗീതസംവിധായകൻ ടി.എസ്.രാധാകൃഷ്ണജിക്ക് സ്വീകരണവും, ആറിന് ഭക്തിഗാനസുധ, ഏഴിന് കാ.ഭാ.സുരേന്ദ്രന്റെ മതപ്രഭാഷണം, 8-ന് നൃത്തം, 9.30-ന് ഗാനോത്സവം.
12-ന് 5.30 മുതൽ നൃത്തായനം, അഷ്ടപദി, സംഗീതാർച്ചന, നൃത്തം, സംഗീതസദസ് എന്നിവ നടത്തും. 13-ന് വൈകീട്ട് അഞ്ചുമുതൽ ക്ലാസിക്കൽ ഡാൻസ്, നൃത്തായനം, സാമ മ്യൂസിക് ബാൻഡ്, 8.30-ന് ചങ്ങനാശ്ശേരി ഹരിലക്ഷ്മിയുടെ ബാലെ. 14-ന് വൈകീട്ട് 5.30 മുതൽ സംഗീതാലാപനം, കീബോർഡ് വാദ്യം, നടനമാധുരി, ഒൻപതിന് മേജർസെറ്റ് കഥകളി ദക്ഷയാഗം.
15-ന് 12.30-ന് പാലാ കെ.ആർ.മണിയുടെ പറയൻതുള്ളൽ, അഞ്ചുമുതൽ നൃത്തം, ഡ്രം സോളോ, നാട്യാമൃതം, സംഗീതസദസ്, 9.30-ന് കൊല്ലം ആവിഷ്‌കാരയുടെ നാടകം. 16-ന് 12-ന് ഭജൻസ്, വൈകീട്ട് സന്ധ്യാവേല, ആറുമുതൽ വീരനാട്യം, ഭജൻസ്, ഒൻപതിന് വയലിൻ ചെണ്ട ഫ്യൂഷൻ, ശിങ്കാരി ഫ്യൂഷൻ. 17-ന് വൈകീട്ട് 6.30-ന് സന്ധ്യാവേല, 10-ന് ഋഷഭവാഹനം എഴുന്നള്ളിപ്പ്, പകൽ 11-ന് നാമകീർത്തനമാല്യം, ഒന്നിന് ഓട്ടൻതുള്ളൽ, 5.45 മുതൽ വീരനാട്യം, സംഗീതസദസ്, 8.30-ന് ചലച്ചിത്രതാരം ആശ ശരത്തിന്റെ നൃത്തം.
18-ന് പള്ളിവേട്ട ഉത്സവം എട്ടിന് ശ്രീബലി, 9.30-ന് പല്ലാവൂർ ശ്രീധര മാരാരുടെ മേജർസെറ്റ് പഞ്ചവാദ്യം, നാലിന് കാഴ്ചശ്രീബലി, ചേരാനല്ലൂർ ശങ്കരൻകുട്ടി മാരാരുടെ മേജർ സെറ്റ് പഞ്ചാരിമേളം, കുടമാറ്റം, കൂടിവേല, പുലർച്ചെ ഒന്നിന് പള്ളിവേട്ട എഴുന്നള്ളിപ്പ്. കലാവേദിയിൽ 7.30-ന് റിട്ട.ഡി.ജി.പി. അലക്‌സാണ്ടർ ജേക്കബിന്റെ പ്രഭാഷണം, 8.30-ന് ജാസി നൈറ്റ് ഗാനമേള.
19-ന് ആറാട്ടുത്സവം വൈകീട്ട് 5.30-ന് ആറാട്ടുകടവിൽ കൂടിവേല, ദീപക്കാഴ്ച, ഏഴിന് ആറാട്ട്, കലാവേദിയിൽ ആറുമുതൽ വീരനാട്യം, നൃത്തം, 10-ന് എൻ.ജെ.നന്ദിനിയുടെ സംഗീതക്കച്ചേരി, പുലർച്ചെ രണ്ടിന് ആറാട്ട് എതിരേൽപ്പ്.