ഭരണിക്കാവ് -മുണ്ടക്കയം 183 എ ദേശീയ പാതയുടെ വികസനത്തിന് 2600 കോടി രൂപയുടെഎസ്റ്റിമേറ്റിന് അംഗീകാരം ലഭിച്ചു
മുണ്ടക്കയം : ഭരണിക്കാവ് -മുണ്ടക്കയം 183 എ ദേശീയ പാതയുടെ വികസനത്തിന് 2600 കോടി രൂപയുടെയും, (കൊല്ലം – തേനി)183 ദേശീയപാതയുടെ കോട്ടയം മുതൽ പൊൻകുന്നം വരെ 750 കോടി രൂപയുടെയും എസ്റ്റിമേറ്റിന് അംഗീകാരം ലഭിച്ചതായി ആന്റോ ആന്റണി എംപി അറിയിച്ചു.
കൊല്ലം ഭരണിക്കാവിൽ നിന്നും തുടങ്ങി അടൂർ, തട്ട, കൈപ്പട്ടൂർ, പത്തനംതിട്ട, മൈലപ്ര, മണ്ണാറക്കുളഞ്ഞി, വടശ്ശേരിക്കര, പെരുനാട്, ളാഹ, ഇലവുങ്കൽ, കണമല, എരുമേലി, പുലിക്കുന്ന് വഴി മുണ്ടക്കയത്ത് എത്തി ദേശീയപാത 183 ൽ എത്തിച്ചേരുന്ന തരത്തിലാണ് അലൈൻമെന്റ് ക്രമീകരിച്ചിരിക്കുന്നത്. 116.8 കിലോമീറ്റർ ദൈർ ക്യമുള്ള ഈ പാതയിൽ 7 ബൈപ്പാസുകളും ഒരു പാലവും ഉൾപ്പെടും. നിർദ്ദിഷ്ട ദേശീയപാത ഇലവുങ്കലിൽ നിന്നും പമ്പയിലേക്ക് നീട്ടണമെന്നുള്ള തന്റെ ആവശ്യം കേന്ദ്ര ഗവൺമെന്റ് അംഗീകരിച്ചിട്ടുണ്ടെന്നും ആന്റോ ആന്റണി എം.പി പറഞ്ഞു.