എകെജെഎം ഹയർ സെക്കൻഡറി സ്കൂളിലെ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം ഫെബ്രുവരി 14ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ നിർവഹിക്കും

കാഞ്ഞിരപ്പള്ളി . എകെജെഎം ഹയർ സെക്കൻഡറി സ്കൂളിലെ വജ്രജൂബിലി മെമ്മോറിയൽ ഹയർ സെക്കൻഡറി ബ്ലോക്കിന്റെ ഉദ്ഘാടനവും വാർഷികാഘോഷവും ഫെബ്രുവരി 14ന് നടത്തും. വൈകിട്ട് 4നു കേന്ദ്രമന്ത്രി ജോർജ് കുര്യൻ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം നിർവഹിക്കും.

കാഞ്ഞിരപ്പള്ളി രൂപത അധ്യക്ഷൻ മാർ ജോസ് പുളിക്കൽ വജ്രജൂബിലി മെമ്മോറിയൽ ഹയർ സെക്കൻഡറി ബ്ലോക്കിന്റെ ആശീർവാദം നിർവഹിക്കും. തുടർന്നു നടത്തുന്ന സമ്മേളനത്തിൽ ഈശോസഭ കേരള പ്രൊവിൻഷ്യൽ ഫാ. ഇ.പി.മാത്യു അധ്യക്ഷത വഹിക്കും.

സർക്കാർ ചീഫ് വിപ്പ് എൻ.ജയരാജ് സ്കൂൾ വാർഷികവും ആന്റോ ആന്റണി എംപി വിജയദിനാഘോഷവും ഉദ്ഘാടനം ചെയ്യും. സ്കൂളിലെ പൂർവവിദ്യാർഥിയും ഫ്ലൈ ദുബായ് പൈലറ്റുമായ ക്യാപ്റ്റൻ ആൽബി തോമസ് സ്കൂൾ ജെം, ജുവൽ പ്രഖ്യാപനം നടത്തും.

1961ൽ പ്രവർത്തനം തുടങ്ങിയ എകെജെഎം സ്കൂൾ മേഖലയിലെ ആദ്യത്തെ അൺ എയ്ഡഡ് ഇംഗ്ലിഷ് മീഡിയം സ്കൂളാണ്. നിലവിൽ സ്കൂളിൽ 1710 വിദ്യാർഥികൾ പഠിക്കുന്നുണ്ടെന്നു സ്കൂൾ മാനേജർ ഫാ. സ്റ്റീഫൻ ചുണ്ടത്തടം, പ്രിൻസിപ്പൽ ഫാ.അഗസ്റ്റിൻ പീടികമല, ജയിംസ് പി. ജോൺ, ആന്റണി ജോസഫ്, എൻ.സുരേഷ് ബാബു എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു .

error: Content is protected !!