കാറും ബൈക്കും കൂട്ടിയിടിച്ച് സഹോദരങ്ങൾക്ക് പരുക്ക്

കാഞ്ഞിരപ്പള്ളി : കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ ഇരട്ടസഹോദരങ്ങൾക്ക് പരുക്ക്. പരുക്കേറ്റ പട്ടിമറ്റം പുതുപ്പറമ്പിൽ നാസീബ് (21), നസീബ് (21) എന്നിവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കാഞ്ഞിരപ്പള്ളി – തമ്പലക്കാട് റോഡിൽ സുഖോദയപ്പടിയിൽ ഇന്നലെ രാവിലെ ഒൻപതരയോടെയായിരു ന്നു അപകടം. സുഖോദയ റോഡിലേക്കു തിരിയുകയായിരുന്ന കാറും കാഞ്ഞിരപ്പള്ളി ഭാഗത്ത് നിന്നു വന്ന ബൈക്കുമാണു കൂട്ടിയിടിച്ചത്.

error: Content is protected !!